Author: Anju Jolly Alex

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു

‌തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുകയാണ്. ഇന്ന് പവന് 880 രൂപയുടെ മുന്നേറ്റത്തോടെ 1,17,680 രൂപയിലും ഒരു ഗ്രാമിന് 110 രൂപയുടെ വർധനയോടെ 14,710 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ 3,000 രൂപയിലധികം വർധന ഒറ്റയടിക്ക് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. ഇതോടെ ഈ മാസത്തെ റെക്കോർഡ് നിലവാരത്തിൽ എത്തിയിരിക്കുകയാണ് സ്വർണ വില.ഇന്നത്തെ സ്വർണവില പ്രകാരം 8 ഗ്രാമിന്റെ വില 1,17,680 ആണെന്നിരിക്കെ, ഇതിന് പുറമെ പണിക്കൂലിയും ജിഎസ്ടിയും നൽകേണ്ടതിനാൽ ആഭരണം വാങ്ങാൻ […]
Read more

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരത്തിനായി വലിയ തുക ചെലവഴിക്കുന്നതിന്റെ പ്രസക്തി ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ. മത്സരം ഫുട്‌ബോള്‍ ആരാധകര്‍ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ തുക ഫുട്‌ബോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും കായികതാരങ്ങളെ സഹായിക്കാനും ഉപയോഗിക്കാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സൗഹൃദ മത്സരത്തിനായി ചെലവഴിക്കുന്ന തുക ദീര്‍ഘകാല കായിക വികസനത്തിന് ഉപയോഗിക്കുന്നതാണ് മികച്ചതെന്ന് ബൂട്ടിയ വാദിച്ചു. 90 മിനിറ്റ് നീളുന്ന ഒരു മത്സരത്തിനായി 50 മുതല്‍ 70 കോടി രൂപ വരെ ബ്രസീലിന് നല്‍കിയാല്‍ […]
Read more

തിരുവനന്തപുരത്ത് ഓടുന്ന ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. തിരുവനന്തപുരം ശ്രീകാര്യത്താണ് അപകടം. കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന ബസിൽ നിന്നാണ് കുട്ടി വീണത്. മുന്‍വാതിലിലൂടെ ബസ്സില്‍ കയറിയ വിദ്യാര്‍ത്ഥിനി വാതില്‍ അടച്ചിരുന്നു. എന്നാല്‍ വാതിലിന്റെ ലോക്ക് കൃത്യമായി വീണിരുന്നില്ല. ബസ് മുന്നോട്ടെടുത്തയുടന്‍ വാതില്‍ തുറക്കുകയും വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയില്‍ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. യാത്രക്കാര്‍ ബഹളം വെച്ചതോടെ ഉടന്‍ തന്നെ ബസ് നിര്‍ത്തി. പരിക്കേറ്റ കുട്ടിയെ ഇതേ ബസ്സില്‍ തന്നെ ആശുപത്രിയിലെത്തിച്ചു. തിരുവനന്തപുരം […]
Read more

ഐപിഎൽ മാതൃകയാക്കി സംഘടിപ്പിച്ച ബം​ഗ്ലാദേശ് പ്രീമിയർ ലീഗ് ഈ വർഷം നടക്കില്ല

ബംഗ്ലാദേശ് ഐപിഎൽ മാതൃകയാക്കി സംഘടിപ്പിച്ച ഫ്രാഞ്ചൈസി ക്രിക്കറ്റ് പോരാട്ടമായ ബം​ഗ്ലാദേശ് പ്രീമിയർ ലീഗ് വർഷം നടക്കില്ല. ഈ സീസണിലെ ടൂർണമെന്റ് റദ്ദാക്കിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഴിമതിയും സാമ്പത്തിക തിരിമറികളും വാതുവെപ്പ് വിവാദങ്ങളുമടക്കം ടൂർണമെന്റ് കൈവിട്ടതോടെയാണ് റദ്ദാക്കൽ നടപടി. ടൂർണമെന്റ് പൂർണമായും ഉടച്ചുവാർത്ത് പുനഃസംഘടിപ്പിക്കുമെന്നു ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തലവൻ തമീം ഇഖ്ബാൽ വ്യക്തമാക്കി. 2012ലാണ് ബിപിഎൽ പോരാട്ടങ്ങൾ ആരംഭിച്ചത്. ബം​ഗ്ലാദേശിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടി20 പോരാട്ടമാണിത്. എന്നാൽ ഇന്ത്യയിലെ ഐപിഎൽ, ഓസ്ട്രേലിയയിലെ ബി​ഗ് […]
Read more

മുത്തങ്ങ വധശ്രമ കേസ്; ഗീതാനന്ദൻ അടക്കം നാല് പേരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

‌കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തിനിടെ ഉദ്യോഗസ്ഥർക്ക് നേരേയുണ്ടായ വധശ്രമ കേസിൽ ആദിവാസി ഗോത്രസഭാനേതാവ് എം. ഗീതാനന്ദനടക്കം നാലുപേരുടെ ശിക്ഷ ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥനായ അബ്ദുൾ സലാം, വനംവകുപ്പ് ഉദ്യോഗസ്ഥനായ ശശിധരൻ എന്നിവരെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ചെന്ന കേസിൽ എം. ഗീതാനന്ദൻ, തിരുവനന്തപുരം കാഞ്ഞിരകുളം ചാവടി വേടർ കോളനിയിൽ ബിനു, നൂൽപ്പുഴ സ്വദേശി രമേശൻ കൊയ്യാലിപുര, തിരുനെല്ലി അപ്പപ്പാറ ചുണ്ടപ്പാടി നായ്ക്കർ കോളനിയിൽ അനിൽകുമാർ എന്നിവരെ അഞ്ചുവർഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. കല്പറ്റ പ്രിൻസിപ്പൽ ജില്ലാ […]
Read more

‘ഹായ്’ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു

നയൻതാര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഹായ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. കവിനും ഫീൽ ​ഗുഡ് ഫാമിലി റൊമാന്റിക് ചിത്രമാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ഓ​ഗസ്റ്റ് 28ന് തിയറ്ററുകളിൽ എത്തും. കവിൻ നായകനായി എത്തുന്ന ഈ ചിത്രം തിയറ്ററുകളിൽ എത്തും. ഒരു റൊമാന്റിക് ചിത്രമാണ് ഹായ്. സംവിധാനം നിര്‍വഹിക്കുന്നത് വിഷ്‍ണു ഇടവനാണ്. ജെൻ മാര്‍ട്ടിനാണ് സംഗീത സംവിധാനം. രാജേഷ് ശുക്ല ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഫിലോമിൻ രാജ് ആണ് എഡിറ്റര്‍. ബി ശേഖര്‍ […]
Read more

പിഎംശ്രീയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി

കൊച്ചി: കേന്ദ്രസർക്കാരിന്റെ പിഎംശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി സതീശനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. പദ്ധതിയിൽ ഒപ്പിട്ട് പിണറായി സർക്കാരും പിന്മാറാതെ വി.ഡി. സതീശൻ സർക്കാരും കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കിയെന്ന് ബിജെപി നേതാക്കൾ പറയുന്നതിനിടെയാണ് വ്യത്യസ്ത നിലപാടുമായി ജിജി ജോസഫ് രംഗത്തെത്തിയത്. പറവൂരിൽ നടന്ന ബിജെപി ധർണയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ഒപ്പിട്ടതിനാൽ പിന്മാറാൻ കഴിയില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കരുത്. പിഎം ശ്രീ പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന സർക്കാരിനുണ്ടെന്ന് കേന്ദ്രം […]
Read more

എസ്ബിഐയിൽ പണം പിൻവലിക്കൽ നിയമം മാറുന്നു

ഒക്ടോബർ 1 മുതൽ സേവന നിരക്കുകളിൽ മാറ്റം വരുത്തിയിരിക്കുകയാണ് രാജ്യത്തെ മുൻനിര പൊതു മേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വലിയ തുകയുടെ ഫിക്സഡ് ഡിപ്പോസിറ്റ് (Bulk FD) നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചതോടൊപ്പം, പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലും ബാങ്ക് മാറ്റങ്ങൾ വരുത്തി. വിവിധ കാലാവധികളിലുള്ള Bulk FDകളുടെ പലിശ നിരക്കിൽ 25 ബേസിസ് പോയിന്റ് (0.25 ശതമാനം പോയിന്റ്) വരെ കുറച്ചു.പുതിയ നിരക്കുകൾ 3 കോടി മുതൽ മുകളിലേക്കുള്ള ആഭ്യന്തര ബൾക്ക് […]
Read more

മുട്ടിൽ മരംമുറി കേസ്; കേസ് പരിഗണിക്കാൻ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന ആവശ്യം കോടതി തള്ളി

കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ് പരിഗണിക്കാൻ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കേസ് പരിഗണിക്കാൻ പൂർണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി, ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ഉത്തരവിട്ടു. അനധികൃതമായി മുറിച്ചുകടത്തിയ മരങ്ങൾ വനംവകുപ്പിന്റെ പെർമിറ്റുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പലമേട്ടിലെ മരക്കമ്പനി ഉടമയ്ക്ക് വിറ്റഴിച്ച് വിശ്വാസവഞ്ചന നടത്തിയെന്നാണ് കേസ്. കേസിൽ ഒന്നാം പ്രതി നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് […]
Read more

ആദ്യ ദിനം തന്നെ 5 കോടി; മാസ്സ് ബോക്സ് ഓഫീസ് കളക്ഷനുമായി പൃഥ്വിരാജിന്റെ ‘ഖലീഫ’

മികച്ച പ്രതികാരങ്ങളോടെ തിയേറ്ററിൽ മുന്നേറുകയാണ് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം ഖലീഫ. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ഖലീഫ ദി ലെഗസി’യുടെ പ്രഖ്യാപനവും റിലീസ് ദിവസം വൈകുന്നേരം അണിയറപ്രവർത്തകർ നടത്തി. മോഹൻലാൽ ആയിരിക്കും സിനിമയിൽ കേന്ദ്ര കഥാപാത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്. ആദ്യ ദിനം 5.35 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത് എന്നാണ് സ്കാനിൽക് പുറത്തുവിട്ടിരിക്കുന്നത്. 1,967 ഷോകളിലൂടെയാണ് ചിത്രം ഓപ്പണിങ് ഡേയിൽ അ‍ഞ്ച് കോടിയിലധികം സ്വന്തമാക്കിയിരിക്കുന്നത്. […]
Read more

Recent News