Author: Anju Jolly Alex

വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ സ്ഥാപനത്തിന് ലൈസൻസില്ല

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ എന്ന സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസില്ല. പഞ്ചായത്തിൽ ലൈസൻസിനായി അപേക്ഷ നൽകിയിരുന്നെങ്കിലും വാടക കരാറിൽ വ്യക്തതയില്ലാത്തതിനാൽ നൽകിയിരുന്നില്ലെന്ന് കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറി സ്ഥിരീകരിച്ചു. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ പന്തീരങ്കാവിലാണ് ലേക്കർ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങളുടെ വിൽപനയ്ക്കായി രജിസ്റ്റർ ചെയ്ത സ്ഥാപനം 2023 മുതൽ പ്രതിമാസം 3,250 രൂപ മാത്രം വാടകയുള്ള ഒരു ചെറിയ മുറിയിലാണ് പ്രവർത്തിക്കുന്നത്. സ്ഥാപനം […]
Read more

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതവിഭാഗത്തിലെ അംഗങ്ങൾ തമ്മിൽ പരസ്യ പോര്

കോട്ടയം: കോട്ടയം പാലാ നഗരസഭയിൽ എൽ.ഡി.എഫും യു.ഡി.എഫിലെ വിമതവിഭാഗവും ഒന്നിച്ച് ഭരണം പിടിച്ചതിന് പിന്നാലെ പരസ്യ പോര്. കോൺഗ്രസിലെ വിമതവിഭാഗത്തിലെ അംഗങ്ങളാണ് പരസ്യപോരുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ബിജു മാത്യുസും ടോണി തൈപ്പറമ്പിലുമാണ് പരസ്പരം പോരുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ബിജു മാത്യുസ് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷിനെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. നാട്ടകം സുരേഷിന്റെ പിടിപ്പുകേടിന്റെ ഉദാഹരണമാണ് പാലാ നഗരസഭയിലെ സംഭവവികാസങ്ങളെന്ന് ബിജു ആരോപിച്ചിരുന്നു. നാട്ടകം സുരേഷ് കോൺഗ്രസ് അംഗങ്ങളുടെ വാക്കുകൾ വിലമതിക്കാതെ സ്വതന്ത്ര കൂട്ടായ്മയിലെ പുളിക്കക്കണ്ടം വിഭാഗം […]
Read more

എൽഎൽബി പരീക്ഷാഫലത്തിലും വീഴ്ച്ച? തോറ്റ വിദ്യാർഥികൾ പുനർമൂല്യനിർണയത്തിൽ വിജയിച്ചു

കേരള സർവകലാശാല എൽഎൽ.ബി പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് സൂചന. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ പരാജയപ്പെട്ട 45 വിദ്യാർഥികൾ ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിൽ വിജയിച്ചു. പുനർമൂല്യനിർണയത്തിൽ വിജയികളായ എല്ലാ വിദ്യാർഥികളുടെയും മാർക്ക് വിവരങ്ങൾ ഹാജരാക്കാൻ വൈസ് ചാൻസലർ ആവശ്യപ്പെട്ടപ്പോഴാണ് വ്യാപകമായ മാർക്ക് വ്യത്യാസം കണ്ടെത്തിയത്. മൂല്യനിർണയം നടത്തിയ അധ്യാപകർക്കെതിരേ നടപടിയാവശ്യപ്പെട്ട് വിദ്യാർഥിസംഘടനകൾ സമരം നടത്തിയതിന് പിന്നാലെയാണ് വി.സിയുടെ ഇടപെടലുണ്ടായത്. ‍‍ പുനർമൂല്യനിർണയം നടത്തിയ എല്ലാ ഉത്തരക്കടലാസുകളും സീൽ ചെയ്ത് പരീക്ഷാ കൺട്രോളറുടെ കസ്റ്റഡിയിൽ സൂക്ഷിക്കാനും വി.സി നിർദേശം […]
Read more

ഇറാനെതിരായ ട്രംപിന്‍റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന

ബെയ്ജിങ്: ഇറാനെതിരായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന. ഉപരോധവും സമ്മർദതന്ത്രവും അല്ല പരി​ഹാരം എന്നാണ് ചൈനയുടെ നിലപാടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി. നയതന്ത്ര മാർഗ്ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതുവരെ കണ്ടിട്ടില്ലാത്ത വിധം സാമ്പത്തികമായി ഇറാനെ വരിഞ്ഞു മുറുക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന, ഇറാനെ സാമ്പത്തികമായി സഹായിക്കുന്ന രാജ്യങ്ങളും കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് […]
Read more

കാത്തിരിപ്പിനൊടുവിൽ ‘ജനനായകൻ’ ഒടിടിയിൽ എത്തി

2026ലെ തമിഴ് ചിത്രങ്ങളിൽ ആഗോളതലത്തിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രമായി ദളപതി വിജയ് നായകനായ ‘ജനനായകൻ’. 325 കോടിയിലധികം രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ജനനായകൻ ഒടിടിയിലും എത്തിയിരിക്കുകയാണ്. സീ5ലാണ് ജനനായകന്റെ സ്‍ട്രീമിംഗ് നടക്കുന്നത്. ദളപതി വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന വൈകാരികതയോടെയാണ് ആരാധകർ ചിത്രത്തെ ഹൃദയത്തോട് ചേർത്തുപിടിച്ചത്. സിനിമയുടെ വിവിധ രംഗങ്ങൾക്കൊപ്പം ‘ചീഫ് മിനിസ്റ്റർ ജോസഫ് വിജയ്’ എന്ന ടൈറ്റിൽ കാർഡിനും തിയേറ്ററുകളിൽ വലിയ […]
Read more

സംസ്ഥാനത്തെ 50 ബഡ്സ് സ്‌കൂളുകളെ ‘മോഡല്‍ ബഡ്സ്’ സ്‌കൂളുകളായി ഉയര്‍ത്തുമെന്ന് മന്ത്രി കെ. എം ഷാജി

കൊച്ചി: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി സംസ്ഥാനത്തെ 50 ബഡ്സ് സ്‌കൂളുകളെ ‘മോഡല്‍ ബഡ്സ് സ്‌കൂളുകളായി ഉയര്‍ത്തുമെന്ന് മന്ത്രി കെ എം ഷാജി. ഈ സ്‌കൂളുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുമെന്നും ഇതിനായുള്ള പട്ടിക തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു സാംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ബഡ്‌സ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബഡ്സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍വഹിക്കുന്ന ഏറ്റവും വലിയ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ഓട്ടിസം ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിടുന്ന […]
Read more

പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കാൻ ഇന്ത്യ

ന്യൂഡൽഹി: പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ 200 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കാൻ ഇന്ത്യ. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്ന ആശുപത്രിക്കായി തറക്കല്ലിട്ടു. ഇസ്രയേലുമായുള്ള ബന്ധം ചർച്ചയാകുമ്പോൾ തന്നെ പലസ്തീനൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് വ്യക്തമാക്കുക കൂടിയാണ് ഇന്ത്യ. ജനീൻ ഗവർണറേറ്റിലാണ് ഇന്ത്യയുടെ പുതിയ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി വരുന്നത്. നിർമാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകും. പലസ്തീനിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ വിദേശകാര്യ സെക്രട്ടരി അംബാസഡർ ശ്രീപ്രിയ രംഗനാഥന്റെ നേതൃത്വത്തിൽ പലസ്തീനിൽ ഇന്ത്യ നടത്തുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തി. പലസ്തീൻ […]
Read more

ബിജെപി കൗൺസിലർ ആർ.സുഗതൻ്റെ അവധി അപേക്ഷ; ഡോ. ചിത്രയുടെ സസ്പെൻഷന് സ്റ്റേ ഇല്ല

തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ സസ്പെൻഷന് സ്റ്റേ ഇല്ല. തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി അരുണിമയെ സസ്പെൻഡ് ചെയ്ത നടപടി സ്റ്റേ ചെയ്യാൻ ട്രൈബ്യൂണൽ വിസമ്മതിച്ചു. ഇതോടെ അരുണിമയെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി തുടരും. വിശദമായ മറുപടി സമർപ്പിക്കുവാൻ സർക്കാർ സാവകാശം ചോദിച്ചു. ഇത് കോടതി അംഗീകരിച്ചു. കേസ് സെപ്റ്റംബറിൽ വീണ്ടും പരിഗണിക്കും. തിരുവനന്തപുരം കേരളാ […]
Read more

സപ്ലൈകോയുടെ ഓണകാല വിൽപന 207 കോടി രൂപ പിന്നിട്ടു

തിരുവനന്തപുരം: ഓണം അടുത്തെത്തിയതോടെ കേരളത്തിലെ സപ്ലൈകോ വിൽപനശാലകളിലും ഓണച്ചന്തകളിലും തിരക്കേറി. ഓഗസ്റ്റ് ഒന്നുമുതൽ 19ന് ഉച്ച വരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ ഓണകാല വിൽപന 207 കോടി രൂപ പിന്നിട്ടു. വെറും 19 ദിവസത്തിനിടെ സംസ്ഥാനത്തെ സപ്ലൈകോ വിൽപനശാലകളും വിവിധ ഓണച്ചന്തകളും സന്ദർശിച്ചത് ഏകദേശം 26 ലക്ഷം പേരാണ്. ഓണാഘോഷത്തിന് മുന്നോടിയായി അവശ്യസാധനങ്ങൾ താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനായി നടത്തിയ വിപണി ഇടപെടലിന് ലഭിച്ച വലിയ സ്വീകാര്യതയാണ് കണക്കുകളിൽ പ്രതിഫലിക്കുന്നത്. 207 കോടി രൂപയുടെ മൊത്തം വിറ്റുവരവിൽ […]
Read more

ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് അഭിമാനമെന്ന് റയാന്‍ വില്യംസ്

ഫുട്‌ബോളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ ‘അഭിമാനവും സന്തോഷവും’ നല്‍കുന്ന കാര്യമാണെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം റയാന്‍ വില്യംസ്. ഫിഫ റാങ്കിങ്ങില്‍ ദേശീയ ടീമിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.അരാത ഇസുമിക്ക് ശേഷം പൗരത്വം മാറി ഇന്ത്യക്കായി കളിക്കുന്ന രണ്ടാമത്തെ മാത്രം ഫുട്‌ബോള്‍ താരമാണ് റയാന്‍ വില്യംസ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവിടങ്ങളിലെ തന്റെ കളിപരിചയങ്ങളാണ് ഈ യാത്രയ്ക്ക് കരുത്തുപകരുന്നതെന്നും അദ്ദേഹം പറഞ്ഞു. 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ ജേഴ്‌സി […]
Read more

Recent News