Author: Anju Jolly Alex

പുതിയ സീസണിൽ ഐഎസ്എല്ലിന് 13 ക്ലബ്ബുകള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ 2026-27 സീസണില്‍ 13 ക്ലബ്ബുകള്‍ പങ്കെടുക്കുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചു. ഹോം ആന്റ് എവേ അടിസ്ഥാനത്തില്‍ ഡബിള്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഐഎസ്എല്‍ 2026-27 സീസണിന്റെ തീയതി ഉടന്‍ പ്രഖ്യാപിക്കും. മത്സരക്രമം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും എഐഎഫ്എഫ് വ്യക്തമാക്കി. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തില്‍ തീരുമാനമായത് ലീഗിന്റെ വാണിജ്യപരമായ ചര്‍ച്ചകള്‍ക്കും മത്സരക്രമം തയ്യാറാക്കുന്നതിനും വേഗത കൂട്ടുമെന്ന് എഐഎഫ്എഫ് പ്രതിനിധി അറിയിച്ചു. ‘സീസണിലെ ടീമുകളുടെ എണ്ണം ഉറപ്പിക്കാന്‍ […]
Read more

ബലാത്സംഗക്കേസിലെ ശിക്ഷാവിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി തരുണ്‍ തേജ്പാല്‍

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ബോംബെ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് തെഹല്‍ക്കാ സ്ഥാപകന്‍ തരുണ്‍ തേജ്പാല്‍. ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ തേജ്പാലിന് പത്തുവര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചത്. തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗോവ സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സര്‍ക്കാരിന്റെ നീക്കം. ഇതോടെ രണ്ട് ഹര്‍ജികളും കോടതി ഒരുമിച്ച് പരിഗണിക്കും. കുറ്റത്തിന്റെ ഗൗരവവുമായി താരതമ്യം ചെയ്യുമ്പോള്‍ തരുണിന് കടുത്ത ശിക്ഷ നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ശിക്ഷാവിധി ജീവപര്യന്തമായോ […]
Read more

മാപ്പ് പറഞ്ഞതിന് ശേഷവും ലക്ഷ്യം വെച്ചു; സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമാണ് അറസ്റ്റെന്ന് ജാന്‍മണി

കോഴിക്കോട്: സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമെന്നോണമാണ് തനിക്കെതിരായ കേസും അറസ്റ്റുമെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി. മാപ്പ് പറഞ്ഞതിന് ശേഷവും തന്നെ ലക്ഷ്യംവെച്ചു. തുടര്‍ച്ചയായി അപമാനിക്കുകയാണ്. പൊലീസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ജാന്‍മണി പറഞ്ഞു. ഹിന്ദി വീഡിയോ പരിഭാഷപ്പെടുത്തിയപ്പോള്‍ അബദ്ധം പറ്റിയതാണ്. പ്രധാനമന്ത്രിക്ക് എതിരെ പരാമര്‍ശം പാടില്ലായിരുന്നുവെന്നും ജാന്‍മണി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചുവെന്ന കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ജാന്‍മണി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ജാന്‍മണിയുടെ അറസ്റ്റ്. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ […]
Read more

‘ഫഹദിന് വിഷമം വരുമ്പോൾ എനിക്ക് തല്ലുകൊള്ളുന്ന വീഡിയോ കാണും’; വിനയ് ഫോർട്ട്

പുതിയ സിനിമ ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ഓണാഘോഷ പരിപാടിയിൽ തനിക്ക് നേരിട്ട രസകരമായ അനുഭവം പങ്കുവെച്ച് നടൻ വിനയ് ഫോർട്ട്. ‘പ്രഭുവിന്റെ മക്കൾ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ ഹരിദ്വാറിൽ വെച്ചുണ്ടായ സംഭവമാണ് താരം ഓർത്തെടുത്തത്. ആശ്രമ പശ്ചാത്തലത്തിൽ നടന്ന ഗൊറില്ല ഷൂട്ടിംഗിനിടയിലാണ് സംഭവം. രംഗത്തിൽ ഒരു സ്വാമിയുടെ അനുഗ്രഹം വാങ്ങാൻ വിനയ് കുനിഞ്ഞപ്പോൾ, സ്വാമി തലയിലും മുതുകത്തും ആഞ്ഞടിച്ചുവെന്ന് വിനയ് പറഞ്ഞു. ഫഹദിന് ജീവിതത്തിൽ എന്തെങ്കിലും സങ്കടം വരുമ്പോൾ യൂട്യൂബിൽ ആ പാട്ടിൽ വരുന്ന ഈ രംഗം […]
Read more

മുല്ലപ്പെരിയാറിൽ ഡാം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ശക്തമായി ഉന്നയിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേർത്ത ഈ യോഗത്തിൽ സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചിലവും കേരളം വഹിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വാഗ്ദാനം ചെയ്തു. പുതിയ ഡാം എവിടെ നിർമിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം തമിഴ്നാടിന് വിട്ടുനൽകാം. ഇതിനൊപ്പം […]
Read more

ശബരിമല നിലയ്ക്കലിൽ വ്യോമസേന ഹെലികോപ്റ്റര്‍

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ നിയന്ത്രിത മേഖലയായ ശബരിമല നിലയ്ക്കലില്‍ താഴ്ന്ന് പറന്നു. ZP5151 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ഹെലികോപ്റ്ററാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്. ഹെലിപ്പാഡില്‍ ലാന്‍ഡ് ചെയ്യുമെന്ന് കരുതിയെങ്കിലും ഏകദേശം 10 സെക്കന്‍ഡോളം അന്തരീക്ഷത്തില്‍ നിന്ന ശേഷം ഹെലികോപ്റ്റര്‍ തിരികെ പറന്നുപോവുകയായിരുന്നു. പ്രോട്ടോക്കോൾ പ്രകാരം മുന്നറിപ്പ് നൽകണമെന്ന നിർദേശം പാലിക്കാത്തെയാണ് ഹെലികോപ്റ്റർ എത്തിയത്. 2024ൽ ഹൈക്കോടതി പുറത്തിറക്കിയ നിയമ പ്രകാരം പമ്പ, നിലയ്ക്കൽ, സന്നിധാനം ഉൾപ്പെടെയുള്ള പ്രദേശം നിയന്ത്രിത മേഖലയാണ് ഇവിടെക്ക് […]
Read more

നീന്തൽ കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു

പാലക്കാട്: പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളിയിലുള്ള സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ പടിയത്ത് വീട്ടിൽ ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദ് ആണ് മരിച്ചത്. റിസോർട്ടിലെ നീന്തൽ കുളത്തിന് സമീപം കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 7.10നാണ് അപകടം നടന്നത്. റിസോർട്ടിൽ വിനോദയാത്രയ്ക്കായി എത്തിയതാണ് കുടുംബം. ഒപ്പം മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. പിന്നീടാണ് കുട്ടി വെള്ളത്തിൽ അകപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: ഫൈസ.
Read more

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസ്; മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍. മഹിളാ മോര്‍ച്ച നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് സിറ്റി സൈബര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.ജന്തര്‍ മന്തര്‍ സമരത്തിന്റ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്‍മണിയുടെ പരാമര്‍ശം ഉണ്ടായത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം. സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇൻസ്റ്റഗ്രാമിലൂടെ […]
Read more

മണിപ്പൂരിൽ വീണ്ടും പ്രതിഷേധം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ഇംഫാൽ: സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് അവധി. സംഘർഷ സാധ്യത കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. സെൻസസിന് മുൻ പൗരത്വ പട്ടിക (എൻആർസി) വേണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ സംഘടനകൾ സമരം തുടരുന്നത്. സമരക്കാർ ആഹ്വാനം ചെയ്ത 48 മണിക്കൂർ ബന്ദ് രണ്ടാം ദിവസം തുടരുകയാണ്. രാഷ്ട്രീയക്കാരുടെ കോലങ്ങൾ കത്തിച്ചും വിവിധയിടങ്ങളിൽ റാലികൾ സംഘടിപ്പിച്ചുമാണ് പ്രതിഷേധം തുടരുന്നത്. ക്യാപെയ്ൻ പെയ്ൻ ഫോർ ജസ്റ്റ് ആൻ്റ് ഫെയർ […]
Read more

വി.ഡി സതീശൻ സര്‍ക്കാരില്‍ പ്രതിസന്ധി; വകുപ്പ് സെക്രട്ടറിമാരെ വിളിച്ചുവരുത്തി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരില്‍ അത്യപൂര്‍വ്വ പ്രതിസന്ധി. നടപടി ദൂഷ്യത്തിന്റെ പേരില്‍ വകുപ്പ് സെക്രട്ടറിമാരായ ഐഎഎസ് ഉദ്യോഗസ്ഥരെ ഹൈക്കോടതി വിളിച്ചുവരുത്തിയതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നേരത്തെ കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് സെക്രട്ടറിമാരെ ഹൈക്കോടതി വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഇതിന് പുറമെയാണ് ഇന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഹാജരാകേണ്ടി വന്നിരിക്കുന്നത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എസ് ശ്രീജിത്തിന് ഡിജിപി റാങ്കിലേക്ക് സ്ഥാനം കയറ്റം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ നടപടി. അഡീഷണല്‍ ചീഫ് സെക്രട്ടറി […]
Read more

Recent News