Author: Anju Jolly Alex

തമിഴ്നാട്ടിൽ രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് മകൻ

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍. എസ് പദ്മാവതി(71) ആണ് കൊല്ലപ്പെട്ടത്. തിരുവള്ളൂർ ജില്ലയിലെ മാനവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മകന്‍ പാര്‍ത്ഥസാരഥിയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. ട്രാക്കിനു സമീപം വീല്‍ചെയര്‍ കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. യേലഗിരി എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് പത്മാവതി മരിച്ചത്. ആദ്യം […]
Read more

വന്ദേമാതരത്തിൽ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്

ന്യൂഡൽഹി: ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ചു. പാർട്ടി യോഗങ്ങളിലും പരിപാടികളിലും വന്ദേമാതരത്തിന്‍റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന 1937-ലെ കോൺഗ്രസ് പ്രവർത്തക സമിതിയുടെ പ്രമേയം തുടർന്നും പിന്തുടരാനാണ് തീരുമാനം. അതേസമയം കോൺഗ്രസിന്‍റെ ഈ തീരുമാനത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് ഒരു “പുതിയ മുസ്ലിം ലീഗ്” […]
Read more

‘അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് സിനിമാ സെറ്റുകളിൽ നിന്ന് ഇറക്കിവിട്ടിട്ടുണ്ട്’; അമിതാഭ് ബച്ചൻ

കരിയറിന്റെ ആദ്യകാലത്ത് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് സൂപ്പർതാരം അമിതാഭ് ബച്ചൻ. അഭിനയിക്കാൻ അറിയില്ലെന്നും ഉയരം കൂടുതലാണെന്നും പറഞ്ഞ് തുടക്കകാലത്ത് സിനിമാ സെറ്റുകളിൽ നിന്ന് തന്നെ ഇറക്കിവിട്ടിട്ടുണ്ടെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. കോന്‍ ബനേഗ കറോര്‍പതിയിലാണ് ബച്ചന്റെ വെളിപ്പെടുത്തല്‍. സെറ്റില്‍ എന്നെങ്കിലും വഴക്ക് കേട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. എനിക്ക് ഒരുപാട് വഴക്ക് കേട്ടിട്ടുണ്ട്. തുടക്കകാലത്ത് എനിക്ക് ഭയങ്കരമായി വഴക്ക് കേട്ടിട്ടുണ്ട്. നിനക്ക് അഭിനയത്തെക്കുറിച്ച് ഒന്നും അറിയില്ല. നിനക്ക് ഉയരം കൂടുതലാണ്. തിരിച്ച് വീട്ടിലേക്ക് […]
Read more

മാസപ്പടി കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വന്ന വാർത്ത പച്ചക്കള്ളമെന്ന് റിയാസ്

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ വന്ന പത്രവാർത്ത പച്ചക്കള്ളമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുൻ മന്ത്രി പി. എ മുഹമ്മദ് റിയാസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സി.എം.ആർ.എല്ലിൽ നിന്ന് വീണയ്ക്ക് സേവനത്തിന് ലഭിച്ച പണം തന്റെ അക്കൗണ്ട് വഴി മറ്റ് പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തെന്നും, ഇതുമായി ബന്ധപ്പെട്ട് ഇ.ഡി […]
Read more

‘പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം’; ഷോൺ ജോർജ്ജ്

കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോൺ ജോർജ്ജ്. പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. പിണറായി വിജയൻ സംസ്ഥാന വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ ആരംഭിച്ച അഴിമതിയുടെ തുടർച്ചയാണിതെന്നും, ഈ അഴിമതിപ്പണം വെളുപ്പിക്കാനാണ് വീണയുടെ കമ്പനികളെ മറയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. പുറത്തുവന്ന പണമിടപാട് രേഖകൾ തന്റേതല്ലെന്ന് പറയാൻ വീണ ഇതുവരെ തയ്യാറായിട്ടില്ല. കമ്പനിക്കെതിരെ ഉയർന്ന ഗുരുതര […]
Read more

ഇറാനെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതികഠിനമായ സാമ്പത്തിക ഉപരോധ ക്യാമ്പയിനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇറാന്റെ സാമ്പത്തികമേഖലയ്ക്ക് തിരിച്ചടി ഉണ്ടാക്കുകയാണ് ലക്ഷ്യം. എണ്ണ വ്യവസായം, രാജ്യത്തെ ബാങ്കുകള്‍, ഷിപ്പിങ്ങ് എന്നിവയെ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ ഈ നീക്കമെന്നാണ് വിവരം. ഇരുരാജ്യങ്ങളും തമ്മിലൊരു കരാറിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം ഇറാന് ആരെങ്കിലും സഹായം വാഗ്ദാനം ചെയ്താല്‍ അവര്‍ കടുത്ത സാമ്പത്തിക തിരിച്ചടി നേരിടുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്. ഇറാനുമായി ഒരു […]
Read more

മധ്യപ്രദേശിലെ സ്‌കൂളില്‍ പെണ്‍കുട്ടികളെ മൂത്രം കുടിപ്പിച്ചതായി പരാതി

ഗുണ: മധ്യപ്രദേശ് ഗുണ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ രണ്ട് പെണ്‍കുട്ടികളെ മൂത്രം കുടിപ്പിച്ചതായി പരാതി. വിവരം സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് പറഞ്ഞപ്പോള്‍ ചോക്ലേറ്റ് വാങ്ങിക്കഴിക്കാന്‍ ആവശ്യപ്പെട്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.ഗുണ ജില്ലയിലെ ആരോണ്‍ ഡെവലപ്‌മെന്റ് ബ്ലോക്കിലെ പ്രൈമറി സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം. അഞ്ചാം ക്ലാസുകാരനായ വിദ്യാര്‍ഥി വെള്ളക്കുപ്പിയില്‍ മൂത്രമൊഴിച്ച് സഹപാഠികളായ പെണ്‍കുട്ടികളെ കുടിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടികള്‍ ഉടനെ സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടു. എന്നാല്‍ വായിലെ രുചിമാറാന്‍ പത്ത് രൂപയുടെ ചോക്ലേറ്റ് വാങ്ങിക്കഴിക്കാനാണ് പ്രിന്‍സിപ്പല്‍ നിർദേശിച്ചതെന്ന് ഗുണ ജില്ലാ മജിസ്‌ട്രേറ്റ് കിഷോര്‍ […]
Read more

ബ്ലീച്ചിംഗ് പൗഡർ അഴിമതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ഇടപാട് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോ​ഗ്യമന്ത്രി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കെ മുരളീധരൻ കത്ത് നൽകി. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ ആരോഗ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണം ആരോപണ വിധേയരായവരെ സംരക്ഷിക്കുന്നതാണെന്നാണ് വിലയിരുത്തൽ. മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ ക്രമക്കേടെന്നാണ് ആരോപണം. 7.32 കോടിയുടെ ഇടപാടാണ് വിവാദത്തിലായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മഴക്കാല പൂർവ ശുചീകരണത്തിനായി […]
Read more

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാ​ഗമായി ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു. തിരുവനന്തപുരം കൊല്ലം ജില്ലകളുടെ ചുമതല കെ സോമന് നൽകി. പത്തനംതിട്ട ആലപ്പുഴ ജില്ലകൾ അനൂപ് ആന്റണിക്ക് നൽകി. കോട്ടയത്തിന്റെയും ഇടുക്കിയുടെയും ചുമതല ഷോൺ ജോർജിന് നൽകി. തൃശൂർ പാലക്കാട് ജില്ലകളുടെ ചുമതല കെ കെ അനിഷീന് നൽകി. കോഴിക്കോട് മലപ്പുറം ജില്ലകളിലെ ചുമതല വി ഉണ്ണികൃഷ്ണനും, കാസർഗോഡ് കണ്ണൂർ വയനാട് ജില്ലകളിലെ ചുമതല […]
Read more

പ്ലസ് ടു തലത്തിലേക്ക് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി വ്യാപിപ്പിക്കും

തിരുവനന്തപുരം: എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്രാവിഷ്‌കൃത പി എം പോഷണ്‍ പദ്ധതിയുടെ ഭാഗമായി ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയിരുന്നു. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ചേര്‍ന്ന […]
Read more

Recent News