Author: Anju Jolly Alex

ഓണം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവന്‍സ് ഇരട്ടിയാക്കി

തിരുവനന്തപുരം: ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ അലവന്‍സ് ഇരട്ടിയാക്കി സര്‍ക്കാര്‍. 500 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഇത്തവണ ഓണം ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ആയിരം രൂപ അലവന്‍സായി ലഭിക്കും. ഓണ ദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്ക് മാത്രമാണ് അലവന്‍സ് ലഭിക്കുക. ആഭ്യന്തര മന്ത്രിയുടെ നിർദേശ പ്രകാരമാണ് നടപടി.അതേസമയം, ഇത്തവണ ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുകയും വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാള്‍ 2500 രൂപ കൂടുതലാണ് ഈ ഓണത്തിന് നൽകുക. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. […]
Read more

പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനില്ല

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും പ്രഖ്യാപനം. ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി വി ഡി സതീശന്‍ വീണ്ടും ഡല്‍ഹയില്‍ എത്തും. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ സാധിച്ചിരുന്നില്ല.സംസ്ഥാനത്തെത്തുന്ന കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇന്ന് മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തും. പ്രവര്‍ത്തക സമിതിയോഗത്തിനായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ തുടരുകയാണ്. ഇന്ന് ലോകസഭ പ്രതിപക്ഷ നേതാവ് […]
Read more

രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് ഉപാധികളോടെ അനുമതി നൽകി പൂനെ പൊലീസ്

പൂനെ: വിദ്യാർത്ഥികളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന സംവാദ പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ചി’ന് ഉപാധികളോടെ അനുമതി നൽകി പൂനെ പൊലീസ്. ഓഗസ്റ്റ് 22ന് എസ്എസ്പിഎംഎസ് കോളേജ് ഗ്രൗണ്ടിലാണ് പരിപാടി. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ വ്യാഴാഴ്ചയാണ് പൊലീസ് പുറത്തിറക്കിയത്. ചോദ്യപ്പേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ, ഫീസ് വർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ആണ് സംവാദ പരിപാടി സംഘടിപ്പിക്കുന്നത്. പതിനായിരത്തോളം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം. പൊതുസമാധാനവും സുരക്ഷയും ഉറപ്പാക്കാൻ 30 […]
Read more

ഓരോ വീഡിയോയ്ക്കും പരമാവധി ഒരു ലക്ഷം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഓഫറുമായി ബിഹാർ സർക്കാർ

പട്‌ന: സോഷ്യൽ മീഡിയയിലൂടെ സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളെയും ക്ഷേമപ്രവർത്തനങ്ങളെയും കുറിച്ച് ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് വന്‍ ഓഫറുമായി ബിഹാർ സർക്കാർ. ഓരോ വീഡിയോയ്ക്കും പരമാവധി ഒരു ലക്ഷം രൂപ വരെ പ്രതിഫലം നൽകുന്ന പുതിയ വ്യവസ്ഥകൾക്ക് മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിനായി ‘ബിഹാർ സോഷ്യൽ മീഡിയ ആൻഡ് അദർ ഓൺലൈൻ മീഡിയ റൂൾസ്, 2026’ ചട്ടങ്ങളിലാണ് സർക്കാർ ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ വ്യവസ്ഥയനുസരിച്ച് സർക്കാരിന്റെ […]
Read more

തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 31 -ാം യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. മുഖ്യമന്ത്രി വി ഡി സതീശനൊപ്പം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ […]
Read more

വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. മൂന്ന് മാസത്തെ പെൻഷൻ ആണ് ആദ്യ ഘട്ടം വിതരണം ചെയ്യുക. അങ്കണവാടി പെൻഷൻ വിതരണത്തിന് സംസ്ഥാന സർക്കാർ രണ്ട് ഘട്ടങ്ങളിലായി 34 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുകയിൽ നിന്നാണ് പെൻഷൻ വിതരണം. കഴിഞ്ഞ സർക്കാർ വരുത്തിയ കുടിശ്ശിക ഉൾപ്പെടെ ഉള്ള തുക വിരമിച്ച ജീവനക്കാരുടെ അക്കൗണ്ടുകളിലൂടെ ഉടൻ ലഭ്യമാകും. ഓണത്തിന് മുൻപ് പെൻഷൻ തുക നൽകുമെന്ന് […]
Read more

മുതിർന്നവർക്ക് വേണ്ടി മാത്രമുള്ള ചിത്രം; കുട്ടികള്‍ ‘ടോക്സിക്’ കാണരുതെന്ന് നടന്‍ യഷ്

തന്റെ ചിത്രമായ ‘ടോക്‌സിക്’ കുട്ടികൾ കാണരുതെന്ന് നടൻ യഷ്. ചിത്രം മുതിർന്നവർക്ക് വേണ്ടി മാത്രമുള്ളതാണെന്നും നടൻ വ്യക്തമാക്കി. ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്ന പ്രേക്ഷകർക്ക് വേണ്ടിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും യഷ് പറഞ്ഞു. ഇന്ത്യ ടി.വിയുടെ ‘ആപ് കി അദാലത്’ പരിപാടിയിലാണ് യഷ് ഇതേക്കുറിച്ച് സംസാരിച്ചത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. തെന്നിന്ത്യൻ സിനിമയിൽ ഈ വർഷം പുറത്തിറങ്ങുന്ന ഏറ്റവും വലിയ തിയേറ്റർ റിലീസുകളിൽ ഒന്നാണ് ‘ടോക്സിക്’. […]
Read more

മുട്ടിൽ മരംമുറി വഞ്ചന കേസ്; അ​ഗസ്റ്റിൻ സ​ഹോദരൻമാരുടെ ഹർജി തള്ളി

കൊച്ചി: മുട്ടിൽ മരം മുറി വഞ്ചനാക്കേസിൽ വിചാരണക്കോടതി നടപടികൾ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിൻ സഹോദരൻമാരുടെ ഹർജി തള്ളി ഹൈക്കോടതി. ഇത്തരം ആവശ്യങ്ങളുമായി വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം നൽകി. അതേസമയം വിചാരണ നടപടികളിൽ നിന്ന് ഇന്നും വിട്ടു നിന്ന റോജി അഗസ്റ്റിനെയും, ആന്റോ അഗസ്റ്റിനെയും ജോസ് കുട്ടി ആഗസ്റ്റിനെയും ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി രൂക്ഷമായി വിമർശിച്ചു. ജാമ്യമില്ല വാറണ്ട് എവിടെ എന്ന് കാണിക്കാൻ റോജി അഗസ്റ്റിൻ മാധ്യമങ്ങളെ വെല്ലുവിളിച്ചു. മുട്ടിൽ മരം മുറിക്കേസിലെ നടപടികൾ വയനാട്ടിലെ വിചാരണ […]
Read more

‌ഉസൈൻ ബോൾട്ടിന്‍റെ വേഗതയുടെ റെക്കോര്‍ഡ് മറികടന്ന് റോബോട്ട്

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ജമൈക്കൻ സ്പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്‍റെ വേഗതയുടെ റെക്കോര്‍ഡ് മറികടന്ന് ചൈനീസ് ഹ്യൂമനോയിഡ് റോബോട്ട്. പ്രമുഖ ചൈനീസ് റോബോട്ടിക്‌സ് കമ്പനിയായ ‘യൂണിട്രീ’ വികസിപ്പിച്ചെടുത്ത ‘സൂപ്പർമാൻ’ എന്ന ഹ്യൂമനോയിഡ് റോബോട്ടാണ് ഓട്ടത്തിന്‍റെ വേഗതയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്. സെക്കൻഡിൽ 12.66 മീറ്റർ, അതായത് മണിക്കൂറിൽ ഏകദേശം 45.6 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഈ റോബോട്ടിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2009-ൽ ബെർലിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ ഉസൈൻ […]
Read more

സംഗീത സംവിധായകന്‍ അനിരുദ്ധും കാവ്യ മാരനും തമ്മിലുള്ള വിവാഹം ഉടൻ

ഐപിഎൽ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നെന്ന് റിപ്പോര്‍ട്ട്. ഗ്രീസില്‍ നടക്കുന്ന സ്വകാര്യ ചടങ്ങില്‍ നവംബര്‍ 10ന് ഇരുവരും വിവാഹിതരാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.നേരത്തെ ഇരുവരും ഈ വർഷം അവസാനം സ്പെയിനിൽ വച്ച് വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അങ്ങനെ ഒന്ന് സംഭവിച്ചില്ല.കാവ്യയും അനിരുദ്ധും തമ്മിൽ പ്രണയത്തിലാണെന്ന് വർഷങ്ങളായി അഭ്യൂഹങ്ങളുണ്ട്. അനിരുദ്ധിന്റെ ബന്ധുവും നടനുമായ വൈ.ജി.മഹേന്ദ്ര, അനിരുദ്ധിന്‍റെ വിവാഹം ഉടനുണ്ടാകുമെന്ന് അടുത്തയിടെ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതു വ്യാപകമായി […]
Read more

Recent News