Author: Arya

വിജയ് ഒഴിഞ്ഞ ട്രിച്ചി ഈസ്റ്റിൽ ഡിഎംകെ സ്ഥാനാർഥിയായി സ്റ്റാലിൻ മത്സരിക്കുമോ?

ചെന്നൈ: ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാധ്യത തള്ളാതെ എം.കെ. സ്റ്റാലിൻ. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി വിജയ് ഒഴിഞ്ഞ ട്രിച്ചി ഈസ്റ്റിൽ സ്റ്റാലിൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നതിന് പിന്നാലെയാണ് പ്രതികരണം. വിജയ് യുടെ കുട്ടിക്കഥയ്ക്ക് പിന്നാലെ സ്റ്റാലിൻ സഭയിൽ എത്തണമെന്ന വികാരം ഡിഎംകെയിൽ ശക്തമായിരുന്നു. അപ്പായെ ഉടൻ സഭയിൽ കാണാമെന്ന് മുൻ മന്ത്രി കെ എൻ നെഹ്‌റു ഇന്നലെ പ്രസംഗിച്ചിരുന്നു. വിജയ് ഒഴിഞ്ഞ മണ്ഡലമാണ് ട്രിച്ചി ഈസ്റ്റ് വീണ്ടും തോറ്റാൽ […]
Read more

പിണറായിക്കും സമൻസ്?

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ ഇഡി അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയിട്ടുണ്ടോ എന്നതിലേക്കാണ് ഇപ്പോൾ ഇഡി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് കമ്പനിക്ക് അനുകൂലമായ നടപടികൾ സ്വീകരിച്ചോ എന്ന് പരിശോധിക്കുന്നതിനൊപ്പം പിണറായി വിജയനും സിഎംആർഎല്ലും തമ്മിലുള്ള ബന്ധവും അന്വേഷണ പരിധിയിൽ വരുന്നു. പിണറായി വിജയൻ ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപാണ് അദ്ദേഹത്തിന്റെ മകൾ വീണ വിജയന് സിഎംആർഎല്ലിന്റെ […]
Read more

ലഹരി മാഫിയക്കെതിരെ ഒരുമിച്ചു നിൽക്കണം: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ലഹരി മാഫിയയുടെ അതിശക്തമായ പിടിമുറുക്കൽ മനുഷ്യരാശിക്ക് തന്നെ വലിയ അപകടമായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി  കെ. മുരളീധരൻ പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സിറ്റി പൊലിസ് മാനവീയം വീഥിയിൽ സംഘടിപ്പിച്ച സൈക്കിൾ റാലിയുടേയും വാക്കത്തോണിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ലഹരിയുടെ സ്വാധീനം പൂർണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രി മുൻകൈ എടുത്ത് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പൂർണ പിന്തുണ നൽകണമെന്ന് മന്ത്രി പറഞ്ഞു. ലഹരിയുടെ […]
Read more

ലഹരിവിരുദ്ധ പോരാട്ടത്തിൽ കുട്ടികളും പങ്കാളികളാകണം: മുഖ്യമന്ത്രി 

തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടത്തിൽ കുട്ടികൾ സ്വയം സന്നദ്ധപ്രവർത്തകരായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പും വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ റാലി കവടിയാറിൽ ഫ്‌ലാഗ് ഓഫ്  ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം തകർക്കുന്നത് ഒരു വ്യക്തിയെ മാത്രം അല്ലെന്നും അതിലൂടെ ഒരു കുടുംബവും സമൂഹവും നാടും പ്രതിസന്ധിയിലാകുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ മാതാപിതാക്കളുടെ മാത്രം പ്രതീക്ഷയല്ല, നാടിന്റെ തന്നെ പ്രതീക്ഷയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ലഹരിമാഫിയയെ […]
Read more

ലഹരി മാഫിയയെ പൂട്ടാൻ ഇന്ത്യയിലാദ്യമായി ‘ജനജാഗ്രത പോർട്ടൽ’ ആരംഭിക്കുമെന്ന് മന്ത്രി എം ലിജു

തിരുവനന്തപുരം: ലഹരിമരുന്ന് വില്പനയെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചുമുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് രഹസ്യമായി കൈമാറാനും, ലഹരിവിമോചന-കൗൺസിലിങ് സഹായങ്ങൾക്ക് രജിസ്റ്റർ ചെയ്യാനുമായി മയങ്ങില്ല കേരളം പദ്ധതിയുടെ ഭാഗമായി ‘ജനജാഗ്രത പോർട്ടൽ’ ജൂലൈ ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി എം ലിജു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിൽ തന്നെ ഇത്തരമൊരു ഡിജിറ്റൽ സംവിധാനം ആദ്യമാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും അവരുടെ പൂർണ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ ആധുനികവല്ക്കരിച്ച എൻഫോഴ്‌സ്‌മെന്റ് […]
Read more

വിമര്‍ശകരുടെ വായടപ്പിച്ച് ഡെംബലേ! നോര്‍വേയ്ക്കെതിരെ ഹാട്രിക്ക്; ഫ്രാന്‍സിന് ജയം

ഫ്രാന്‍സ്: ഫിഫ ലോകകപ്പില്‍ ഹോട്രിക്കില്‍ ഫ്രഞ്ച് താരം ഉസ്മാന്‍ ഡെംബലേ. നോര്‍വെക്കെതിരായ മത്സരത്തിലാണ് താരം ഹാട്രിക്ക് നേടിയത്. ഡെംബലേയുടെ മൂന്ന് ഗോളിന്റെ കരുത്തില്‍ ഫ്രാന്‍സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ജയിക്കുകയും ചെയ്തു. ഡെംബലേയ്ക്ക് പുറമെ ഡിസൈര്‍ ഡൗ മറ്റൊരു ഗോള്‍ നേടി. നെര്‍വെയ്ക്ക് വേണ്ടി തെലോ ആസ്ഗാര്‍ഡാണ് ആശ്വാസഗോള്‍ നേടിയത്. എംബാപ്പെയും എര്‍ലിങ് ഹാലണ്ടും തമ്മിലുള്ള പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മത്സരത്തിലാണ് ഡെംബലേ തിളങ്ങിയത്. കേവലം 32 മിനിറ്റിനുള്ളില്‍ ഹാട്രിക് പൂര്‍ത്തിയാക്കിയാണ് താരം ലോകകപ്പ് ചരിത്രത്തില്‍ തന്റെ പേര് […]
Read more

സ്‌പെയ്‌നിനോട് തോറ്റ് ഉറുഗ്വെ പുറത്ത്, സൗദിക്കും മടങ്ങാം

ന്യൂയോര്‍ക്ക്: തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെ ആദ്യ റൗണ്ടില്‍ പുറത്ത്. ഗ്രൂപ്പ് എച്ചില്‍ സ്‌പെയ്‌നിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് മുമ്പ് രണ്ട് വര്‍ഷം ചാമ്പ്യന്മാരായിട്ടുള്ള ഉറുഗ്വെ പുറത്തായത്. അതേസമയം, ലോകകപ്പിലെ കന്നിക്കാരായ കേപ് വെര്‍ദെ അവസാന 32ല്‍ ഇടം പിടിച്ചു. ഗ്രൂപ്പില്‍ സൗദി അറേബ്യക്കെതിരായ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് കേപ് വെര്‍ദെ നോക്കൗട്ടിലെത്തിയത്. ഉറുഗ്വെയ്‌ക്കൊപ്പം സൗദിയും പ്രാഥമിക റൗണ്ടില്‍ പുറത്തായി. നോക്കൗട്ടില്‍ കേപ് വെര്‍ദെ, നിലവില്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയെ നേരിടും. ഉറുഗ്വെയ്‌ക്കെതിരെ […]
Read more

ജോർദാനെതിരായ മത്സരത്തിൽ അർജന്റീന ഇറങ്ങുന്നത് മെസിയില്ലാതെ

ഡാലസ്: ഗ്രൂപ് ജെ യിലെ തങ്ങളുടെ അവസാന മത്സരത്തിന് അർജന്റീന ഇറങ്ങുന്നത് മെസി ഇല്ലാതെ. ജോർദാൻ ആണ് അർജന്റീനയുടെ എതിരാളികൾ. നിലവിൽ രണ്ട് ജയത്തോടെ ഗ്രൂപ് ചാമ്പ്യന്മാരായാണ് അർജന്റീന നോക്ക്ഔട്ടിലേക്ക് കടന്നിരിക്കുന്നത്. ആദ്യ കളിയിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന പരാജയപ്പെടുത്തിയത്. മെസിയുടെ ലോകകപ്പിലെ ആദ്യ ഹാട്രിക് കൂടിയായിരുന്നു മത്സരത്തിൽ പിറന്നത്. രണ്ടാം മത്സരത്തിൽ മെസിയുടെ തന്നെ ഇരട്ട ഗോളിലാണ് അർജന്റീന തകർത്തത്.ആദ്യ രണ്ട് കളികളിൽ അഞ്ച് ഗോളുകളോടെ തിളങ്ങിയ മെസി ഇല്ലാതെ തങ്ങളുടെ മൂന്നാം […]
Read more

ലോകകപ്പിലെ വേഗമേറിയ രണ്ടാമത്തെ ഹാട്രിക്

ബോസ്റ്റൺ: ലോകകപ്പിൽ തിളങ്ങുന്നില്ലെന്ന വിമർശനത്തിന് ഹാട്രിക് മികവിലൂടെ മറുപടി നൽകി ഉസ്മാൻ ഡെംബലെ. നോർവേയുമായുള്ള മത്സരത്തിൽ മുപ്പത്തിരണ്ട് മിനിറ്റിലാണ് ഡെംബലെ ഹാട്രിക് തികച്ചത്. ലോകക്കപ്പിൽ ഏറ്റവും വേഗത്തിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് ഡെംബലെ. 1954 ന് ശേഷം ലോകകപ്പിൽ ഏറ്റവും വേഗത്തിൽ ഹാട്രിക് നേടുന്ന താരമെന്ന റെക്കോർഡും ഇതോടെ ഡെംബലെ സ്വന്തമാക്കി. ചെക്ക് റിപ്പബ്ലിക്കിനെതിരെ ഓസ്ട്രിയൻ താരം എറിച്ച് പ്രോബ്സ്റ്റ് 1954 ലെ ലോകക്കപ്പിൽ 24 മിനിറ്റിലാണ് ഹാട്രിക് തികച്ചത്. 1986 ലെ ലോകകപ്പിൽ പോളണ്ടിനെതിരെ […]
Read more

നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുറവാണോ? മലാശയ അർബുദ സാധ്യത കൂടുതലെന്ന് പഠനം

ന്യൂഡൽഹി : ഭക്ഷണത്തിൽ നാരുകളുടെ അളവ് കുറയുന്നത് മലാശയ അർബുദ സാധ്യത കൂട്ടുമെന്ന് പഠനം. കുടലിലെ സൂക്ഷ്മാണുക്കളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് നാരുകളുടെ ഉപയോഗവും മലാശയ അർബുദവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. നാരുകൾ വർധിച്ച ആഹാരരീതി ശീലമാക്കുന്നതിലൂടെ മലാശയ അർബുദ സാധ്യത കുറയുന്നുവെന്നും കണ്ടെത്തി. സെൽ ഹോസ്റ്റ് ആൻഡ് മൈക്രോബ് എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യൂറോപ്യൻ മോളിക്യുലർ ബയോളജി ലബോറട്ടറിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. മുൻപ് പ്രസിദ്ധീകരിച്ച 27 പഠനങ്ങളിൽ നിന്നുള്ള ഡാറ്റ പുനഃപരിശോധിക്കുകയാണ് […]
Read more

Recent News