Author: Arya

വിഡി സതീശനെ പ്രശംസിച്ചും മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചും മേജർ രവി

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ പ്രശംസിച്ചും മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചും മേജർ രവി. കഴിഞ്ഞ ദിവസം സലിം കുമാറിന്റെ സംസ്കാര ചടങ്ങിൽ വിഡി സതീശൻ പങ്കെടുക്കാൻ എത്തിയപ്പോൾ, ഷോളിടാൻ വന്ന ആളെ തടഞ്ഞതും ഓൺലൈൻ മാധ്യമങ്ങളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാൻ മുന്നിട്ട് നിന്നതുമടക്കമുള്ള കാര്യങ്ങൾ പറഞ്ഞാണ് പ്രശംസ. മറ്റുള്ളവർ വോട്ട് ചെയ്ത് നിങ്ങളെ അധികാരത്തിലേറ്റിയിട്ടുണ്ടെങ്കിൽ നിങ്ങളവരുടെ വേലക്കാരാണെന്നും അതാണ് വി ഡി സതീശൻ കാണിക്കുന്നതെന്നും മേജർ രവി പറഞ്ഞു. രണ്ട് മുഖ്യമന്ത്രിമാരുടെ വ്യത്യാസമാണ് നമ്മൾ കണ്ടത്. […]
Read more

മകനെ സ്കൂളിലാക്കാൻ പോകവെ കാട്ടാനയാക്രമണം, 37 കാരിക്ക് ജീവൻ നഷ്ടം,

മൂന്നാർ: ഇടുക്കി സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതി സ്വദേശി മാരി (37) ആണ് മരിച്ചത്. ഇന്ന് രാവിലെ സിങ്ക് കണ്ടത്തിന് സമീപം കുഞ്ഞിനെ സ്കൂളിൽ വിടാൻ കൊണ്ടുപോകുന്നതിനിടയിലാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്. കനത്ത മൂടൽമഞ്ഞ് കാരണം മാരി അബദ്ധത്തിൽ ആനയുടെ മുൻപിൽ ചെന്ന് പെടുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ മാരിക്കൊപ്പമുണ്ടായിരുന്ന പതിനൊന്നുകാരനായ മകനും പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് രണ്ട് കാട്ടാനകൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. […]
Read more

ആലുവയിൽ കൃഷിക്കൊപ്പം കണ്ടെത്തിയത് ആറടിയുളള 10 കഞ്ചാവ് ചെടികൾ

കൊച്ചി: ആലുവയിൽ പതിറ്റാണ്ടുകളായി പൂട്ടി കിടക്കുന്ന കമ്പനിയുടെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയതായി റിപ്പോർട്ട്. ആലുവ കാത്തായി കോട്ടൺ മിൽസിന്റെ പരിസരത്ത് നിന്നാണ് ഒരാൾ പൊക്കമുളള 10 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇവിടെ സമീപ കാലത്ത് കാട് വെട്ടി തളിച്ച് കൃഷി ആരംഭിച്ചിരുന്നു. വാഴകൾക്ക് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ആരാണ് ഇവ നട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടിഎസ് പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള […]
Read more

സൗദിയിലെ അസീറിൽ 473 മില്യൺ റിയാലിന്റെ 9 പുതിയ റോഡ്

റിയാദ്: സൗദി അറേബ്യയിലെ അസീർ പ്രവിശ്യാ ഗവർണർ തുർക്കി ബിൻ തലാൽ 473 മില്യൺ റിയാൽ ചെലവ് വരുന്ന 9 പുതിയ റോഡ് വികസന പദ്ധതികൾക്ക് തുടക്കം ക്കുറിച്ചതായി റിപ്പോർട്ട് . ആകെ 252 കിലോമീറ്റർ നീളമുള്ളതാണ് ഈ പദ്ധതികൾ. നിലവിൽ 5304 കിലോമീറ്ററിലധികം ദൈർഘ്യമുള്ള അസീറിലെ റോഡ് ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്താനും, മേഖലയുടെ തന്ത്രപ്രധാനമായ വളർച്ചക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കാനും പദ്ധതികൾ സഹായിക്കും. പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് അസീർ അമീർ, ഗതാഗത ലോജിസ്റ്റിക് സർവീസ് മന്ത്രി […]
Read more

ഐ.എ.ഇ.എ ബോർഡ് യോഗത്തിൽ യുഎഇ

ദുബൈ: സമാധാനപരമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ആണവനിലയങ്ങൾക്ക് ശക്തമായ ആഗോള സംരക്ഷണം ഉറപ്പാക്കണമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ബോർഡ് ഓഫ് ഗവർണേഴ്‌സ് യോഗത്തിൽ യുഎഇ. മെയ് 17-ന് യുഎഇയിലെ ബറക ആണവനിലയത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഊർജ-സുസ്ഥിരത കാര്യങ്ങൾക്കായുള്ള വിദേശകാര്യ അസിസ്റ്റന്റ് മന്ത്രി അബ്ദുല്ല ബലാലയാണ് രാജ്യത്തിന്റെ ഔദ്യോഗിക പ്രസ്താവന നടത്തിയത്. ആക്രമണത്തെ തുടർന്നുണ്ടായ സാഹചര്യം അതീവ സുതാര്യമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്ത യുഎഇയുടെ നടപടിയെയും ഐ.എ.ഇ.എയുമായുള്ള അടുത്ത സഹകരണത്തെയും യോഗത്തിൽ പങ്കെടുത്ത അംഗരാജ്യങ്ങൾ പ്രശംസിച്ചു. […]
Read more

മദീനയിൽ പുതിയ സ്മാർട്ട് പാർക്കിങ് സംവിധാനം വരുന്നു

ജിദ്ദ: നഗരത്തിലെ യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പൊതു പാർക്കിങ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമായി പുതിയ ‘മദീന പാർക്കിങ്’ പദ്ധതിയുമായി മുനിസിപ്പാലിറ്റി. നഗരത്തിലെ തിരക്കേറിയതും വാണിജ്യ പ്രാധാന്യമുള്ളതുമായ മേഖലകളിൽ വാഹന പാർക്കിങ് കൃത്യമായി നിയന്ത്രിക്കാനും ഗതാഗത ഒഴുക്ക് വർധിപ്പിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള കേന്ദ്രങ്ങളിൽ സേവനം പൂർണമായും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾക്കും സന്ദർശകർക്കും പാർക്കിങ് സ്പേസ് തിരഞ്ഞുനടന്നുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാൻ അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഇത് […]
Read more

ആദ്യ ഡ്രീംലൈനർ പുറത്തിറക്കി റിയാദ് എയർ

റിയാദ്: സൗദി അറേബ്യയെ ലോകത്തിന്റെ വ്യോമയാന ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആദ്യ ഡ്രീംലൈനർ പുറത്തിറക്കി റിയാദ് എയർ. കമ്പനിയുടെ ഭാവി ഫ്ലീറ്റിന്റെ കരുത്തായ അത്യാധുനിക ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ചരിത്രപരമായ ഉദ്ഘാടനമാണ് ഉന്നത ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിൽ റിയാദിൽ നടന്നത്. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണറും റിയാദ് എയർ ചെയർമാനുമായ യാസിർ അൽ റുമയ്യൻ, സി.ഇ.ഒ ടോണി ഡഗ്ലസ് എന്നിവരും മറ്റു ഉദ്യോ​ഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് തങ്ങളുടെ ആഭ്യന്തര-അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കായി 5 പുതിയ സർവീസുകളും റിയാദ് […]
Read more

കിഴക്കൻ പ്രദേശങ്ങളിൽ താപനില 48°C; വെന്തുരുകി സൗദി

റിയാദ്: സൗദിയിലെ വിവിധയിടങ്ങളിൽ വേനൽച്ചൂട് ഉയരുന്നതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഇന്ന് താപനില 48 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തി. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ തൊഴിലിടങ്ങൾക്കും പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ കടുത്ത ചൂടിലേക്ക് മാറുകയാണ് രാജ്യത്തെ വിവിധ പ്രദേശങ്ങൾ. കിഴക്കൻ പ്രവിശ്യയിലാണ് രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. അൽ ഹസ്സയിൽ ഇന്ന് രാജ്യത്തെ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തി. 48 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും […]
Read more

കുവൈത്തിൽ മയക്കുമരുന്ന് കടത്തിയ മൂന്ന് പേർ അറസ്റ്റിൽ

കുവൈത്ത് : കുവൈത്തിൽ മയക്കുമരുന്ന് കടത്തിയ മൂന്നു പേരെ പിടികൂടി. മയക്കുമരുന്ന് കടത്തും ഉപയോഗവും ലക്ഷ്യമിട്ട് ലഹരിവസ്തുക്കൾ കൈവശം വെച്ചിരുന്ന മൂന്ന് കുവൈത്ത് പൗരന്മാരെയാണ് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. സൂക്ഷ്മമായ അന്വേഷണത്തിന്റെയും ഫീൽഡ് നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്.പ്രതികളുടെ കൈവശം നിന്ന് 1.5 കിലോഗ്രാം കൊക്കെയ്ൻ, 700 ഗ്രാം ഹാഷിഷ്, 5,000 സൈക്കോട്രോപിക് ഗുളികകൾ, കൂടാതെ മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത […]
Read more

പുതിയ ‘ഹാർബർ ബ്രിഡ്ജ്’ ഈ മാസം തുറക്കും

ദുബായ് : ദുബായിലെ ഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി പുതിയ ഹാർബർ ബ്രിഡ്ജ്. ശൈഖ് സായിദ് റോഡിനെയും ദുബായ് ഹാർബറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം 90 ശതമാനവും പൂർത്തിയായതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. ഇതോടെ ഈ റൂട്ടിലെ യാത്രാസമയം നിലവിലുള്ള 12 മിനിറ്റിൽനിന്ന് മൂന്ന് മിനിറ്റായി കുറയും. ഇരുദിശകളിലേക്കുമായി മണിക്കൂറിൽ 6,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ പാലത്തിന് സാധിക്കും. രണ്ടുവരി വീതമുള്ള നാല് ലൈനുകളാണ് പാലത്തിലുള്ളത്. ദുബായിലെ അതിവേഗം വളരുന്ന വാട്ടർഫ്രണ്ട് ഡെസ്റ്റിനേഷനുകളിലൊന്നായ […]
Read more

Recent News