ഒമാനിൽ പരമ്പരാഗത വിളവെടുപ്പ് കാലം സജീവമായി
മസ്‌കത്ത്: കത്തുന്ന വേനൽച്ചൂടിനെ സമൃദ്ധിയുടെ അനുഗ്രഹമാക്കി മാറ്റിക്കൊണ്ട് ഒമാന്റെ പരമ്പരാഗത വിളവെടുപ്പ് കാലമായ ‘അൽ ഖൈദ്’ രാജ്യത്തുടനീളം സജീവമായി. കഠിനമായ ചൂടുള്ള നാളുകളാണെങ്കിലും ഒമാനി കർഷകർക്ക് ഇത് കൊയ്ത്തുത്സവത്തിന്റെ കാലമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈത്തപ്പഴം, മാമ്പഴം, മറ്റ് സീസണൽ പഴങ്ങൾ എന്നിവ പാകമായി വിളവെടുപ്പിന് തയ്യാറാകുന്നത് ഈ സമയത്താണ്. വേനൽച്ചൂട് കൂടുന്നതിനനുസരിച്ച് ഈത്തപ്പഴത്തിന്റെ മധുരവും വർധിക്കുമെന്നതാണ് ഈ കാലയളവിന്റെ പ്രധാന സവിശേഷത. പച്ച നിറത്തിലുള്ള ഈത്തപ്പഴങ്ങൾ മഞ്ഞയോ ചുവപ്പോ നിറമായി മാറി പകുതി പാകമാകുന്ന ‘റുത്താബ്’ […]
Read more

