Author: Arya

പാലക്കാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ഊർജ്ജിതമാക്കുവാൻ 100 ദിന കർമ്മപരിപാടികൾ ആവിഷ്‌കരിക്കും:  മന്ത്രി കെ. എ. തുളസി

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ഊർജ്ജിതമാക്കുവാൻ 100 ദിന കർമ്മപരിപാടികൾ ആവിഷ്‌കരിക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി. സെക്രട്ടേറിയറ്റ് പി.ആർ. ചേമ്പറിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പാലക്കാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മന്ത്രി പാലക്കാട് വിളിച്ചു ചേർത്ത ഉന്നതതലയോഗത്തിലാണ് പ്രവർത്തനം ഊർജ്ജിതമാക്കാൻ  തീരുമാനമെനടുത്തത്. മെഡിക്കൽ കോളേജിന് ആവശ്യമായ കെട്ടിടങ്ങളുടെ നിർമ്മാണ പുരോഗതിയും മറ്റു സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുവാനും മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ചു. […]
Read more

UDF നെ വിമർശിച്ച് പിണറായി

തിരുവനന്തപുരം: വന്യജീവി ആക്രമങ്ങളുമായി ബന്ധപ്പെട്ട നിലപാടിൽ യുഡിഎഫിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ടെന്നും ആക്രമണങ്ങൾക്ക് അറുതി വരുത്തുമെന്ന് വാഗ്‌ദാനം നൽകിയവർ ഇപ്പോൾ മലക്കം മറിയുമ്പോൾ പ്രശ്‌നബാധിതർ തീർത്തും അരക്ഷിതരാണെന്നും പിണറായി പറഞ്ഞു. പ്രതിബദ്ധതയോടെയും ശാസ്‌ത്രീയ മാർഗങ്ങളിലൂടെയും നിതാന്ത ജാഗ്രതയിലൂടെയും ഈ വിഷയത്തിൽ ഇടപെട്ട് സംഘർഷം വലിയ തോതിൽ ലഘൂകരിക്കാൻ കഴിഞ്ഞ സർക്കാരിന് സാധിച്ചിരുന്നു. അന്ന് കുറ്റം മുഴുവൻ […]
Read more

വി എസ്നെക്കുറിച്ച് കെ സുധാകരൻ പറഞ്ഞത്

തിരുവനന്തപുരം: കേരളരാഷ്ട്രീയം ഇടംവലം കലങ്ങിമറിഞ്ഞ ‘മൂന്നാർ ഓപ്പറേഷ’ന്റെ ചുരുളഴിച്ച് ദൗത്യസംഘത്തലവൻ ‘പൂച്ച’ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ കെ. സുരേഷ്‌കുമാറിന്റെ പുസ്തകം പുറത്തിറങ്ങി. 2006-11ലെ എൽ.ഡി.എഫ്. ഭരണകാലത്ത് മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ചുമതലപ്പെടുത്തിയത് സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയായിരുന്നു. കൊമ്പനാനയെപ്പോലുള്ള വി.എസിനെ പാർട്ടി കൂച്ചുവിലങ്ങിട്ടതിനാലാണ് മൂന്നാർ ദൗത്യം ഇടയ്ക്കുവെച്ചു നിർത്തേണ്ടിവന്നതെന്ന് പ്രകാശനച്ചടങ്ങിൽ ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു. പത്തുവർഷത്തിനിടെ അവിടെ കൂണുകൾപോലെ വീണ്ടും റിസോർട്ടുകൾ വന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ദൗത്യം പൂർണമായില്ലെങ്കിലും […]
Read more

എവിടെ പോയി VD?

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കാനുള്ള നീക്കം യുഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ നീക്കത്തിന് കൂട്ടുനിക്കുന്നവരായി യുഡിഎഫ് സർക്കാർ മാറുകയാണ്. വെറും ഒരു വർഷം മാത്രം കാലാവധിയുള്ള, നാമമാത്രമായ തുക നൽകുന്ന ഈ പദ്ധതിക്കായി, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളെ പണയം വെക്കണോയെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. ‘സംഘപരിവാർ അജണ്ടയായ ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്ന […]
Read more

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെയെന്ന് VD

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സലിം കുമാർ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരൻ. എങ്ങനെ, എന്താണ് പറയേണ്ടതെന്ന് അറിയില്ല. അവസാനമായി ഏതാനും ദിവസങ്ങൾക്ക് മുൻപ് പറവൂരിലെ ജനങ്ങൾ എനിക്ക് നൽകിയ സ്വീകരണ വേദിയായിരുന്നു സലിം കുമാറിന്റെ അവസാന പൊതുപരിപാടി. എന്തൊരു സന്തോഷമായിരുന്നു ആ മുഖത്തെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. വടക്കൻ പറവൂരിന്റെ അഭിമാനമായിരുന്നു സലിം കുമാർ. സ്ഥാനമാനങ്ങൾക്കു […]
Read more

നസ്‍ലെന്റെ മോളിവുഡ് ടൈംസിന്റെ ഓപ്പണിംഗ് കളക്ഷൻ എത്ര?

കൊച്ചി : ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ചിരിക്കുന്ന സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി എത്തിയ ചിത്രമാണ് മോളിവുഡ് ടൈംസ്. ഇതുവരെ കാണാത്ത ലുക്കിലും സ്റ്റൈലിലുമാണ് നസ്‍ലെൻ ചിത്രത്തിൽ എത്തിയിരിക്കുന്നത്. വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് സിനിമ. മോളിവുഡ് ടൈംസിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. നസ്‍ലെൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. നസ്‍ലെന്റെ മികച്ച പ്രകടനം തന്നെയാണ് […]
Read more

അധികാരത്തിലേറിയ ശേഷം ആദ്യം നൽകിയ വാക്ക് പാലിച്ച് വിജയ്

ചെന്നൈ: അധികാരത്തിലേറിയതിന് പിന്നാലെ അനധികൃത മദ്യഷാപ്പുകൾ അടച്ചുപൂട്ടുമെന്ന വാക്ക് പാലിച്ച് വിജയ് സർക്കാർ. തമിഴ്നാട്ടിൽ 717 ടാസ്‌മാക് ഔട്ലറ്റുകൾ പൂട്ടി. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ അടുത്തുള്ളവയാണ് അടച്ചുപ്പൂട്ടിയത്. 610 ഔട്ട്‌ലെറ്റുകൾ ബുധനാഴ്ചക്ക് മുൻപ് പൂട്ടിയിരുന്നു. 107 എണ്ണം ഇന്നലെ അടച്ചതായി എക്സൈസ് മന്ത്രി കെ.വിഗ്നേഷ് അറിയിച്ചു. ഏറ്റവും കൂടുതൽ മധുരയിലാണ് പൂട്ടിയത് (290), കോയമ്പത്തൂരിൽ 179 എണ്ണവും പൂട്ടി. പൂട്ടിയവയിൽ 3474 ജീവനക്കാർ ആണ് ഉണ്ടായിരുന്നത്. ഇവരിൽ 2331 പേരെ മറ്റ് […]
Read more

കെപിസിസി യോഗത്തിൽ മന്ത്രി സണ്ണി ജോസഫിന് വിമർശനം

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫ് സഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിൽ വിശാല കെപിസിസി യോഗത്തിൽ വിമർശനം. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നു. വിമർശനത്തിനും വിവാദത്തിനും ഇട നൽകരുതായിരുന്നുവെന്ന് മുൻ കെപിസിസി അധ്യക്ഷൻ എം എം ഹസ്സൻ അഭിപ്രായപ്പെട്ടെന്നാണ് വിവരം. വിമർശനം ഉയർന്നെങ്കിലും നിയമനം പുന:പരിശോധിക്കാൻ സാധ്യതയില്ല. പാർട്ടിയും സർക്കാരും ഒരുമിച്ച് പോകണണമെന്ന് മുതിർന്ന നേതാവ് പി ജെ കുര്യൻ യോഗത്തിൽ ആവശ്യപ്പെട്ടു.മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ […]
Read more

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി; പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

തിരുവനന്തപുരം: മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പദ്ധതി പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാമകൃഷ്ണനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് കഴിഞ്ഞ ആഴ്ച ശ്രീധരൻ മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയിരുന്നു. പദ്ധതി സംസ്ഥാന സർക്കാരിന് ഒരുതരത്തിലുള്ള ബാധ്യതയുമുണ്ടാക്കില്ലെന്നും അതിനാവശ്യമായ സാമ്പത്തിക ക്രമീകരണങ്ങൾ ഉൾപ്പെടെ നിർദേശിക്കുന്ന ഇടക്കാല റിപ്പോർട്ടാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുള്ളതെന്നും ശ്രീധരൻ പറഞ്ഞിരുന്നു.
Read more

അഫ്ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം

ന്യൂ ചണ്ഡിഗഢ്: അഫ്ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. മുല്ലാൻപൂരിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ലഞ്ചിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുത്തിട്ടുണ്ട്. കെ എൽ രാഹുൽ (37), സായ് സുദർശൻ (32) എന്നിവരാണ് ക്രീസിൽ. യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സലീം സെയ്ഫിക്കാണ് വിക്കറ്റ്. നേരത്തെ, മാനവ് സുതറിന് അരങ്ങേറാനുള്ള അവസരം ഒരുക്കിയാണ് ഇന്ത്യ ഇറങ്ങിയത്. സുതറിനെ കൂടാതെ വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവരാണ് സ്പിന്നർമാർ. […]
Read more

Recent News