Author: Arya

ഇന്ദിര ഗാരണ്ടികൾ നടപ്പാകില്ല

തിരുവനന്തപുരം: യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിര ഗാരണ്ടികൾ കേരളത്തിൽ നടപ്പിലാകാൻ പോകുന്നില്ലെന്ന് മുൻ ധനവകുപ്പ് മന്ത്രിയും സിപിഎം നേതാവുമായ ഡോ. ടിഎം തോമസ് ഐസക്. ധവളപത്രം മുഴുവൻ പരതിയാലും വരുമാനം വർദ്ധിപ്പിക്കാനുള്ള സൂത്രപ്പണികളെക്കുറിച്ച് ഒരു പരാമർശവുമില്ലെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. കേരളം വലിയൊരു തിരിച്ച് പോക്കിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ് എന്ന ആശങ്കയും തോമസ് ഐസക് പങ്കുവെയ്ക്കുന്നു. കേന്ദ്ര വിവേചനമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് മുഖ്യ കാരണമെന്നും അതൊരു മുഖ്യ വിമർശനമായി ധവളപത്രത്തിൽ ഉന്നയിക്കുന്നില്ലെന്നും തോമസ് ഐസക് തന്റെ […]
Read more

ബെന്നി തോമസ് പുലിയാണ്

തിരുവനന്തപുരം: യുഡിഎഫ് ക്യാമ്പിനെയാകെ പ്രതിരോധത്തിലാക്കിയ പുതിയ ബന്ധുനിയമന വിവാദത്തിൽ സണ്ണി ജോസഫ് എംഎൽഎയ്ക്ക് പിന്തുണയുമായി മന്ത്രി കെ. മുരളീധരൻ രംഗത്ത്. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്, രാഷ്ട്രീയ എതിരാളികൾ വലിയ ആയുധമാക്കുന്ന ഈ വിവാദത്തിൽ മന്ത്രി മുരളീധരൻ അടിയന്തര പ്രതിരോധ കവചമൊരുക്കിയത്. നിലവിലെ വിവാദത്തിൽ പരാമർശിക്കപ്പെടുന്ന വ്യക്തി സണ്ണി ജോസഫിന്റെ ബന്ധുവാണെന്ന കാര്യം മന്ത്രി സമ്മതിക്കുന്നുണ്ടെങ്കിലും, അയാൾ ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ആളാണെന്നാണ് മന്ത്രിയുടെ ന്യായീകരണം. കൃത്യമായ പ്രവർത്തന പാരമ്പര്യമുള്ള ഒരാളാണ് സണ്ണി ജോസഫിനൊപ്പം […]
Read more

പുതിയ പാർട്ടിയുമായി അണ്ണാമലൈ

തമിഴ്നാട് : ബിജെപിയിൽനിന്ന് രാജിവെച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുമെന്ന സൂചന നൽകി കെ. അണ്ണാമലൈ. ഇപ്പോൾ ‘വി ദ ലീഡർ’ എന്ന പേരിൽ സംഘടന രൂപവത്കരിക്കുമെന്നും പിന്നീട് രാഷ്ട്രീയ പാർട്ടിയായി മാറുമെന്നും അദ്ദേഹം ഇൻസ്റ്റഗ്രാം ലൈവിൽ പറഞ്ഞു. തന്റെ രാഷ്ട്രീയ-പൊതു ജീവിതത്തിലെ അടുത്തഘട്ടം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. മോദി നമ്മുടെ പ്രധാനമന്ത്രിയാണ്. എന്നാൽ, ഒരു വിഷയത്തിൽ ബിജെപിയുമായി എതിർക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അത് ശക്തമായിത്തന്നെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ തങ്ങൾ […]
Read more

അപൂർവ്വ നേട്ടം സ്വന്തമാക്കാൻ മോദി

ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരിക്കുന്നതിന്റെ റെക്കോർഡ് സ്വന്തമാക്കാൻ മോദിക്ക് മുന്നിൽ ഇനി 5 നാൾ മാത്രം. ജൂൺ 10-ന് പ്രധാനമന്ത്രി പദത്തിൽ തുടർച്ചയായി 4399 ദിവസങ്ങൾ പൂർത്തിയാക്കി രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ‘തുടർച്ചയായി’ ഭരണത്തിലിരുന്ന ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന റെക്കോർഡ് തിരുത്തിക്കുറിക്കും. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡ് മറികടന്നാണ് മോദി അപൂർവ്വ നേട്ടം […]
Read more

7 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

കർണാടക: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ഏഴുസീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ അംഗീകരിച്ചു. കർണാടകയിൽ നിന്ന് മല്ലികാർജുൻ ഖാർഗെ, പവൻ ഖേര, മൻസൂർ അലി ഖാൻ എന്നിവരാണ് മത്സരിക്കുന്നത്. മധ്യപ്രദേശിൽനിന്ന് മീനാക്ഷി നടരാജനും രാജസ്ഥാനിൽ നിന്ന് നീരജ് ദാംഗിയും സ്ഥാനാർഥികളാകും. ഝാർഖണ്ഡിൽ നിന്ന് പ്രണവ് ഝാ, തമിഴ്‌നാട്ടിൽ നിന്ന് പ്രവീൺ ചക്രവർത്തി എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. രാജ്യസഭയിൽ ഒഴിവുവരുന്ന 24 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 18-നാണ് നടക്കുന്നത്. നാമനിർദേശ […]
Read more

മന്ത്രിസഭയിൽ പൊട്ടിത്തെറി

കർണാടക: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം. ബെംഗളൂരു നഗരവികസന വകുപ്പായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ, ഇത് നൽകാൻ തയ്യാറാകാത്തതിനെത്തുടർന്ന് രാമലിംഗ റെഡ്ഡി അസ്വസ്ഥനായിരുന്നു. തുടർന്ന് രാജി സമർപ്പിക്കുകയായിരുന്നുവെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന് മുമ്പുതന്നെ ബെംഗളൂരു നഗരവികസന വകുപ്പ് […]
Read more

വിഡി – പിണറായി വാക്പോര്

തിരുവനന്തപുരം: നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയചർച്ചയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷനേതാവ് പിണറായി വിജയനുംതമ്മിൽ വാക്പോര്. ധവളപത്രത്തിന്റെ പേരിൽ ഉമ്മാക്കി പ്രയോഗംമുതൽ തിരഞ്ഞെടുപ്പുകാലത്തുയർന്ന ഡീൽ ആരോപണംവരെ വാദപ്രതിവാദങ്ങളായി സഭയിലുയർന്നു. പ്രതിപക്ഷനേതാവ് പിണറായി വിജയൻ പതിവുപോലെ കടലാസിലെഴുതി തയ്യാറെടുത്തെത്തിയപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രത്യേകം തയ്യാറാക്കിയ കുറിപ്പുകളൊന്നുമില്ലാതെയാണ് ഒന്നേകാൽ മണിക്കൂറോളം സംസാരിച്ചത്. 1939-ൽ സ്റ്റാലിൻ-ഹിറ്റ്ലർ ഉമ്പടിയുണ്ടായിരുന്നു. അന്ന് ഇന്ത്യയിലെയും കേരളത്തിലെയും കമ്യൂണിസ്റ്റുകാർ സോവിയറ്റ് യൂണിയനിലെ സ്റ്റാലിൻ പറയുന്നതേ കേൾക്കൂ. സ്റ്റാലിൻ അന്നും ഹിറ്റ്ലർക്കൊപ്പമായിരുന്നു. ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോൾ മാത്രമാണ് സ്റ്റാലിൻ […]
Read more

എൽഡിഫ് നെ പരിഹസിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: ഭരണത്തിൽനിന്ന്‌ ഇറങ്ങുമ്പോൾ ആറായിരത്തോളം കോടി രൂപ ഖജനാവിലുണ്ടായിരുന്നെന്ന മുൻ സർക്കാരിന്റെ അവകാശവാദത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പണം കൊടുക്കാനുള്ളവർ വാതിൽക്കൽ കാത്തുനിൽക്കുമ്പോൾ ശമ്പളം പോക്കറ്റിലിട്ട് വീടിനകത്തിരിക്കുന്ന ജീവനക്കാരൻ, തന്റെ കൈയിൽ പണമുണ്ടെന്നു പറയുന്നതുപോലാണിതെന്ന് മുഖ്യമന്ത്രി കളിയാക്കി. മേയ് 16-ന് 6000 കോടി രൂപ ട്രഷറിയിൽ ബാക്കിയുണ്ടെന്നായിരുന്നു ദിവസങ്ങളായുള്ള പ്രചാരണം. എന്നാലുണ്ടായിരുന്നത് 2000 കോടി. 6000 കോടി ഉണ്ടായിരുന്നെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ മൂന്നാം ഗഡുവായ 1982 കോടി രൂപ എന്തുകൊണ്ട്‌ നൽകിയില്ല? പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് 377 […]
Read more

വീണായിക്ക് ഇഡി കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: മാസപ്പടി കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഇ.ഡി. അന്വേഷണത്തിനെതിരേ നേരത്തെ സിഎംആർഎൽ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോകാം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരേയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
Read more

യുവതാരങ്ങളെ പിന്തുണച്ച് കുല്‍ദീപ് യാദവ്

ചണ്ഡീഗഡ്: അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഏക ടെസ്റ്റ് മത്സരം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ആദ്യമായി, തങ്ങളുടെ ഇതിഹാസ സ്പിന്‍ കൂട്ടുകെട്ടായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമില്ലാതെയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം സ്വന്തം മണ്ണില്‍ മത്സരത്തിനിറങ്ങുന്നത്. ഇതിന് മുന്‍പ് ഇരുവരുമില്ലാതെ ഇന്ത്യ സ്വന്തം നാട്ടില്‍ ഒരു ടെസ്റ്റ് മത്സരം കളിച്ചത് 2010 നവംബറില്‍ നാഗ്പൂരില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു. അന്ന് ഹര്‍ഭജന്‍ സിംഗും പ്രഗ്യാന്‍ ഓജയുമായിരുന്നു ഇന്ത്യന്‍ സ്പിന്‍ നിരയെ നയിച്ചത്. അതിനുശേഷം […]
Read more

Recent News