ഖസീമിലെ കോഴി ഫാമിന് 5000 റിയാൽ പിഴ
റിയാദ്: പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിലെ കോഴി ഫാമിന് 5000 റിയാൽ പിഴ ചുമത്തി അധികൃതർ. അബ്ദുൽ അസീസ് അഹമ്മദ് അൽ-ഫലീയു എന്ന ഫാമിനാണ് കോടതി പിഴ ചുമത്തിയിരിക്കുന്നത്. മലിനജലവും പൗൾട്രി അവശിഷ്ടങ്ങളും പുറത്തേക്ക് തള്ളിയെന്നാണ് സ്ഥാപനത്തിനെതിരെയുള്ള കുറ്റം. പിഴക്ക് പുറമെ, പ്രദേശത്തെ നാശനഷ്ടങ്ങൾ പരിഹരിക്കാനും പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ച് പ്രദേശം വൃത്തിയാക്കി പഴയപടിയാക്കാനും അധികൃതർ ഫാം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ഫാമിലെ മലിനജലവും അവശിഷ്ടങ്ങളും നേരിട്ട് മണ്ണിലേക്ക് ഒഴുക്കിവിടുകയും […]
Read more

