സ്വയം നിയന്ത്രിത ഹൈഡ്രജൻ ട്രക്കുകൾ അവതരിപ്പിച്ച് സൗദി

റിയാദ്: സൗദി അറേബ്യയിൽ സ്വയം നിയന്ത്രിത ഹൈഡ്രജൻ ട്രക്കുകൾ അവതരിപ്പിച്ച് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി. സൗദി ഊർജ്ജ മന്ത്രാലയത്തിന്റെയും ഗതാഗത-ലോജിസ്റ്റിക്സ് സേവന മന്ത്രാലയത്തിന്റെയും പിന്തുണയോടെ ഇസ്മായിൽ അബു ദാവൂദ് കമ്പനി, പ്രൊക്ടർ ആൻഡ് ഗാംബിൾ ലിമിറ്റഡ്, ഹൈവ്യൂ കമ്പനി എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി.

പൂർണമായും ഹൈഡ്രജൻ ഉപയോഗിച്ചായിരിക്കും ട്രക്ക് പ്രവർത്തിക്കുക. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ട്രക്കിൽ ഹൈഡ്രജൻ നിറക്കാൻ സാധിക്കുമെന്നും ഏകദേശം 1500 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ ട്രക്കിന് കഴിയുമെന്നും അധികൃതർ വ്യക്തമാക്കി. ഉയർന്ന യാത്രാ പരിധിയുള്ളതിനാൽ തന്നെ, ദീർഘദൂര ലോജിസ്റ്റിക്സ് സർവീസുകൾക്കും വലിയ ചരക്കുനീക്കങ്ങൾക്കും ഏറെ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുമെന്നതും ട്രക്കിന്റെ പ്രത്യേകതയാണ്. അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളോടെയുള്ള മൾട്ടി ലെവൽ ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയിലാണ് ട്രക്ക് പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *