അടുത്ത 3 മണിക്കൂറിനുള്ളിൽ ശക്തമായ മഴ

തിരുവനന്തപുരം : കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വെളുപ്പിനെ പുറത്തുവിട്ട അറിയിപ്പ് പ്രകാരം ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. മഴ കനക്കുന്ന സാഹചര്യത്തിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും മഴമൂലം വാഹനങ്ങളിലെ കാഴ്ച മങ്ങാനും സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.

Leave a Reply

Your email address will not be published. Required fields are marked *