Author: Arya

നേതാക്കളോട് ചിലത് ചോദിക്കാനുണ്ട്?

ഡൽഹി : കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയ നേതാക്കളും ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച സോണിയ ഗാന്ധിയുടെ വസതിയിൽ പുരോഗമിക്കുന്നു. മുൻ കെ പി സി സി അധ്യക്ഷൻ മാരായ കെ സുധാകരൻ, കെ മുരളീധരൻ, എം എം ഹസൻ, മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ പി സി സി വർക്കിംഗ് പ്രസിഡൻറ് എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയ നേതാക്കളുമായാണ് കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയാണ് ഇവരിൽ നിന്ന് അഭിപ്രായങ്ങൾ തേടുന്നത്. […]
Read more

ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ

മസ്കറ്റ്: ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ നിയമിതനായി. മെയ് 11-നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം നിയമന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 1995 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഈജിപ്ത്, ലിബിയ, ടുണീഷ്യ, ഇറാഖ് എന്നിവിടങ്ങളിൽ അദ്ദേഹം നേരത്തെ നയതന്ത്ര ചുമതലകൾ വഹിച്ചിട്ടുണ്ട്. ജപ്പാൻ, മൗറീഷ്യസ്, യു കെ എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മസ്കറ്റ്: ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി പ്രശാന്ത് പിസെ നിയമിതനായി. […]
Read more

എല്ലാത്തിനും കുറ്റം പിണറായിക്ക്

കൊച്ചി : കേരളത്തിലെ തോൽവിക്ക് പിണറായി വിജയൻ ധാർമിക ഉത്തരവാദിത്വമേൽക്കേണ്ട കാര്യമില്ലെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. ‘പാർട്ടിയിലെ മുതിർന്ന അംഗമാണ് പിണറായി. പാർട്ടി കൂട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഏതെങ്കിലുമൊരാളല്ല ഉത്തരവാദിത്വമെടുക്കേണ്ടത്. എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ നേതൃത്വമാണ് ഉത്തരവാദികൾ.’ പരിശോധനകൾക്കും വിലയിരുത്തലുകൾക്കുംശേഷം ആവശ്യമെങ്കിൽ നേതൃമാറ്റമടക്കമുള്ള തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും ബേബി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ സംസ്ഥാന ഘടകം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും പൊളിറ്റ് ബ്യൂറോ യോഗത്തിൽ അക്കാര്യം പരിഗണനയിൽവന്നില്ലെന്നും ബേബി വ്യക്തമാക്കി. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോയെന്ന […]
Read more

കേരളത്തെ നശിപ്പിക്കരുതെന്ന് അഖിൽ മാരാർ

കൊച്ചി : കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായ കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയെ രൂക്ഷമായി വിമർശിച്ച് അഖിൽ മാരാർ രംഗത്ത്. യാതൊരു പ്ലാനുമില്ലാതെ പ്രഖ്യാപിച്ചതാണ് ഇതെന്നും വരുമാനം തീരെ ഇല്ലാത്ത ഒരു സംസ്ഥാനം സൗജന്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ അത് എപ്രകാരം ആണെന്ന് വ്യക്തമാക്കിയാൽ ആ തീരുമാനം സ്വാഗതം ചെയ്യാമെന്നും അഖിൽ മാരാർ ചൂണ്ടിക്കാട്ടി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ത് KSRTC യിൽ സൗജന്യം കിട്ടിയാൽ സ്ത്രീകൾ പ്രൈവറ്റ് ബസിനെ ആശ്രയിക്കാതെ പൂർണമായും യാത്ര KSRTC യിലാക്കും […]
Read more

ഒന്നിനും വഴങ്ങാതെ വി ഡി സതീശൻ

ഡൽഹി : കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിന് ഒന്നിലധികം ഫോർമുലകൾ മുന്നോട്ട് വെച്ച് ഹൈക്കമാൻഡ്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ മറ്റ് പദവികളൊന്നും വേണ്ട എന്ന ഉറച്ച നിലപാടിൽ വിഡി സതീശൻ തുടരുന്നത് ഹൈക്കമാൻഡിന് വെല്ലുവിളിയാകുകയാണ്. എം എൽ എമാരുടെ പിന്തുണ കണക്കിലെടുത്ത് കെ സി വേണുഗോപാലിനെ ഹൈക്കമാന്റ് മുഖ്യമന്ത്രിയാക്കിയേക്കും എന്നാണ് പുറത്തുവരുന്ന സൂചനകൾ. എന്നാൽ വി ഡി സതീശൻ ഒരു നിലയ്ക്കും വഴങ്ങാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മുഖ്യമന്ത്രി സ്ഥാനം അല്ലാതെ മറ്റൊരു […]
Read more

മുഖ്യമന്ത്രിയെ ഇന്നെങ്കിലും തീരുമാനിക്കുമോ?

ഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ ഡൽഹിയിൽ അന്തിമഘട്ടത്തിലേക്ക്. രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയും കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ചർച്ചകൾക്ക് ശേഷം ഇന്ന് രാത്രിയോ നാളെ രാവിലെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. മുൻ കെപിസിസി അധ്യക്ഷന്മാരായ കെ. മുരളീധരൻ, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, കെ. സുധാകരൻ എന്നിവർ ചർച്ചകൾക്കായി ഡൽഹിയിലെത്തിയിട്ടുണ്ട്. […]
Read more

വിമാന യാത്രികരുടെ അവകാശസംരക്ഷണത്തിന് കർശന നടപടി

മസ്‌കത്ത്: വിമാന യാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി കർശന നടപടികൾ സ്വീകരിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി, സർവീസ് റദ്ദാക്കിയാൽ ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകുകയോ പകരം വിമാന സൗകര്യം ഒരുക്കുകയോ വേണം, ലഗേജ് നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം നൽകണം, ഒമാൻ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങൾക്കും യാത്രക്കാരുടെ അവകാശ സംരക്ഷണ നിയമം ബാധകമാണ്. വിമാനം ആറ് മണിക്കൂറിൽ കൂടുതൽ വൈകിയാൽ യാത്രക്കാർക്ക് താമസം, ഭക്ഷണം, യാത്ര സൗകര്യം എന്നിവ നൽകാൻ എയർലൈനുകൾ ബാധ്യസ്ഥരാണ്. സർവീസ് റദ്ദാക്കിയാൽ […]
Read more

ഒമാനിൽ പഴയ ടയറുകളുടെ വിൽപനക്ക് കർശന നിരോധനം

മസ്‌കത്ത്: ഒമാനിലെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനുമായി ഉപയോഗിച്ച ടയറുകളുടെയും കാലാവധി കഴിഞ്ഞ പുതിയ ടയറുകളുടെയും വിൽപനയ്ക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കർശന നിയന്ത്രണം ഏർപ്പെടുത്തി. ഗുണനിലവാരമില്ലാത്ത ടയറുകൾ വിപണിയിലെത്തുന്നത് തടയാനും അതുവഴി വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഈ നിയമമനുസരിച്ച് ഒമാനിൽ എല്ലാത്തരം ഉപയോഗിച്ച ടയറുകളുടെയും വിൽപന പൂർണമായും നിരോധിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഉപയോഗിക്കാത്ത പുതിയ ടയറുകളാണെങ്കിൽ പോലും നിശ്ചിത സമയപരിധി കഴിഞ്ഞവ വിൽക്കാൻ പാടുള്ളതല്ല. അതായത് യാത്രാ കാറുകൾ, ബസുകൾ, ലൈറ്റ് ട്രക്കുകൾ […]
Read more

മുക്കുപണ്ടമെന്നു കരുതി മോഷ്ടാക്കൾ ഉപേക്ഷിച്ചത് ഡയമണ്ട് നെക്ലേസും കമ്മലും

കാസർകോട്: 45 പവൻ മോഷ്ടിക്കുന്നതിനിടെ മോഷ്ടാക്കൾ സംഭവിച്ചത് വൻ അബദ്ധം. മുക്കുപണ്ടമെന്ന ധാരണയിൽ ഉപേക്ഷിച്ചത് ഡയമണ്ട് നെക്ലേസും കമ്മലു. വൻ തുക നഷ്ടമായെങ്കിലും മോഷ്ടാക്കൾക്ക് പറ്റിയ അബദ്ധം വീട്ടുകാർക്ക് അല്പം ആശ്വാസത്തിനുള്ള വക നൽകിയിട്ടുണ്ട്.ഞായറാഴ്ച പൂച്ചക്കാട്ടെ പൂട്ടിയിൽ വീട്ടിൽ നിന്നും 45 പവൻ സ്വർണ്ണവും 50000 രൂപയും മോഷണം പോയിരുന്നു. സർവ്വവും നഷ്ടപ്പെട്ടു എന്ന് കരുതിയ കുടുംബത്തിന് അല്പം ആശ്വാസമായിരുന്നു മോഷ്ടാക്കളുടെ ഈ അബദ്ധം. മോഷണം നടത്തി തിരിച്ചു പോകുമ്പോൾ മുക്കുപണ്ടം എന്ന് കരുതി മുറ്റത്തേക്ക് വലിച്ചെറിഞ്ഞത് […]
Read more

സ്റ്റാലിനെ നേരിൽക്കണ്ട് വിജയ്

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ് സ്റ്റാലിനും വിജയിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും എം.കെ. സ്റ്റാലിനും ചേർന്ന് വിജയിയെ സ്വീകരിച്ചു. എം.കെ. സ്റ്റാലിന്റെ വീട്ടിലെത്തിയ വിജയിയെ കൈകൊടുത്ത് കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്ന ഉദയനിധി സ്റ്റാലിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വിജയിയെ ഹസ്തദാനം ചെയ്ത് കെട്ടിപ്പിടിച്ച് വീടിനത്തേക്ക് ആനയിക്കുന്ന എം.കെ. സ്റ്റാലിനേയും ദൃശ്യങ്ങളിൽ കാണാം. […]
Read more

Recent News