Author: Arya

മത്സരത്തിനിടെ ഇമ്രാന്‍ഖാന്റെ മക്കളുടെ അഭിമുഖം; ലഞ്ചിന്‌ ശേഷം കളിക്കാനിറങ്ങില്ലെന്ന്‌ പാക്കിസ്ഥാന്‍

ലണ്ടന്‍: ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തരുത്‌ എന്ന്‌ പാക്കിസ്ഥാനോട്‌ പറയുന്നതില്‍ അര്‍ഥമില്ല. അവിടെ രണ്ടും ഒന്ന്‌ തന്നെ. രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന പാക്കിസ്ഥാനില്‍ ക്രിക്കറ്റും എന്നും അതേ പാതയില്‍ തന്നെയാണ്‌. ഇപ്പോഴിതാ, ഇംഗ്ലണ്ട്‌-പാക്കിസ്ഥാന്‍ ടെസ്റ്റ്‌ പരമ്പരയ്‌ക്കിടെ ഒരു അസാധാരണ സംഭവം നടന്നതായി വാര്‍ത്തകള്‍ പുറത്തു വരുന്നു. ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്‌റ്റിന്റെ ആദ്യ ദിവസം, ലഞ്ചിന്‌ പിരിഞ്ഞപ്പോളാണ്‌ സംഭവം. ലഞ്ച്‌ ബ്രേക്കിനിടെ മുന്‍ ക്യാപ്‌റ്റന്‍ ഇമ്രാന്‍ഖാന്റെ മക്കളുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ (പി സി […]
Read more

അനുമോളെക്കുറിച്ച് മസ്താനി

കൊച്ചി : മിനി സ്‍ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളിലൊരാലാണ് ആരാധകർ അനുമോള്‍ എന്നു സ്നേഹത്തോടെ വിളിക്കുന്ന അനുക്കുട്ടി. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്റ്റാര്‍ മാജിക് എന്ന ടെലിവിഷ‌‍ൻ ഷോയിലൂടെയും പ്രശസ്‍തയായി. ബിഗ്ബോസ് കപ്പ് നേടിയതോടെ അനുമോളുടെ പ്രശസ്തി വീണ്ടും ഇരട്ടിച്ചു. കഴിഞ്ഞ ദിവസമായിരുന്നു തമിഴ്നാട് സ്വദേശി ഭുവനേഷുമായുള്ള അനുമോളുടെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് അനുവിന്റെ താലികെട്ട് ചടങ്ങിലും പ്രീ വെഡ്ഡിങ്ങ് ഫംങ്ഷൻസിലും പങ്കെടുത്തത്. അതിലൊരാൾ ബിഗ്ബോസിൽ അനുവിന്റെ സഹതാരവും അവതാരകയുമായ മസ്താനി […]
Read more

കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ ലോകത്തിന് മുന്നിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സവിശേഷതകളും പ്രകൃതിമനോഹാരിതയും അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കുന്നതിനായി നിരവധി സമഗ്ര പദ്ധതികൾക്കാണ് സർക്കാർ തുടക്കമിടുന്നത്. തുറമുഖങ്ങളും കായലുകളും നദികളും സംയോജിപ്പിച്ചുകൊണ്ടുള്ള ഇന്റഗ്രേറ്റഡ് ടൂറിസം പ്രോജക്ട് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയുടെ വളർച്ചയ്ക്കായി ക്രുയിസ് ടെർമിനലുകൾ, റിവർ ക്രുയിസുകൾ എന്നിവ നടപ്പിലാക്കുകയും […]
Read more

നിശാഗന്ധിയിൽ നിറഞ്ഞാടി ശോഭന

തിരുവനന്തപുരം: സരസ്വതീ ദേവീ സ്തുതിയോടെ ആരംഭിച്ച ചലച്ചിത്രതാരവും നർത്തകിയുമായ പത്മഭൂഷണൻ ശോഭനയുടെ നൃത്താവിഷ്കാരത്തോടെ നിശാഗന്ധിയിലെ അരങ്ങുണർന്നു. താള, ലാസ്യ, ലയ ചലന ഭംഗികൾ കൊണ്ട് സദസ്സിന്റെ മനംകവർന്ന പ്രകടനം വാരാഘോഷത്തിലെ പ്രധാന ആകർഷണമായി മാറി. ഭരതനാട്യത്തിലെ പുരാതന ആവിഷ്‌കാര രീതിയായ മല്ലാരിയിലാണ് ശോഭനയുടെയും സംഘത്തിൻ്റെയും നൃത്തം ആരംഭിച്ചത്. കാളി കവചം, അനന്ത നർത്തന ഗണപതി, ലളിതാലവങ്ക, അലർഷ പരിതാപം, അഷ്ടപതി, തില്ലാന, അന്നപൂർണ അഷ്ടകം എന്നീ നൃത്താവിഷ്കാരങ്ങളാണ് സംഘം അവതരിപ്പിച്ചത്. സ്വാതിതിരുന്നാളിൻ്റെ ശ്യംഗാര പദത്തിൻ്റെ അവതരണം കാണികളെ […]
Read more

കുവൈത്തിൽ‌ ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ കാർ വാടകക്ക് ലഭിക്കില്ല

കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് പിഴ കുടിശ്ശികയുള്ളവർക്ക് ഇനിമുതൽ വാടകക്ക് വാഹനങ്ങൾ ലഭിക്കില്ല. ട്രാഫിക് പിഴകൾ അടയ്ക്കാതെ വൈകിപ്പിക്കുന്നതും തുടർന്ന് വലിയ തുക ഉണ്ടാകുന്നത് തടയുന്നതിനുമുള്ള ഗതാ​ഗത വകുപ്പിന്റെ പുതിയ നീക്കമാണിത്. കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ വയലേഷൻ സിസ്റ്റവും കാർ റെന്റൽ കമ്പനികളും തമ്മിൽ ഇലക്ട്രോണിക് സംവിധാനം വഴി ബന്ധിപ്പിച്ചതോടെയാണ് ഈ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നത്. പുതിയ സംവിധാനത്തിലൂടെ കാർ റെന്റൽ കമ്പനികൾക്ക് ഉപഭോക്താവിന്റെ പേരിൽ അടയ്ക്കാത്ത ട്രാഫിക് പിഴകളുണ്ടോ എന്ന് തത്സമയം പരിശോധിക്കാൻ […]
Read more

ഖത്തറിൽ മൂന്നു പുതിയ പബ്ലിക് പാർക്കുകൾ തുറന്നു

ദോഹ: ഖത്തറിൽ മൂന്നു പാർക്കുകൾ കൂടി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാലുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയമാണ് പാർക്കുകൾ സജ്ജീകരിച്ചത്. അൽ വക്ര, വുകൈർ മേഖലയിലാണ് പാർക്കുകൾ. അൽ വക്രയിലെ അൽ മഷ്മൂം പാർക്ക്, അൽ ഖുസാമ പാർക്ക്, വുകൈറിലെ അൽ അറാക് പാർക്ക് എന്നിവയാണ് രാജ്യത്ത് ആരംഭിച്ച പുതിയ പൊതു ഉദ്യാനങ്ങൾ. ഹരിതയിടങ്ങൾ വർധിപ്പിക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടയാണ് പാർക്കുകൾ തുറന്നത്. ഫിറ്റ്‌നസ് ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ, വിശ്രമ മുറികൾ എന്നിവ […]
Read more

നബിദിനം പ്രമാണിച്ച് യുഎഇയിൽ നാളെ പൊതുഅവധി

അബൂദബി: നബിദിനം പ്രമാണിച്ച് യുഎഇയിൽ നാളെ പൊതുഅവധി. വാരാന്ത്യ അവധികൾ കൂടി ചേർത്ത് തുടർച്ചയായി മൂന്ന് ദിവസം പല സ്ഥാപനങ്ങളും മുടക്കമായിരിക്കും. നബിദിനം കഴിഞ്ഞ ദിവസമായിരിന്നെങ്കിലും അവധി നാളെയാണ്. അതേസമയം, നാളെ ദുബൈ, അബൂദബി എമിറേറ്റുകളിൽ വാഹനപാർക്കിങ് സൗജന്യമാക്കിയിട്ടുണ്ട്. അബൂദബിയിലെ റോഡ് ചുങ്കം സംവിധാനമായ ദർബും സൗജന്യമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Read more

കിങ് സൽമാൻ റോയൽ റിസർവിൽ സ്വദേശികൾ പിടിയിൽ

റിയാദ്: കിങ് സൽമാൻ റോയൽ റിസർവിൽ അനുമതിയില്ലാതെ വന്യജീവികളെ വേട്ടയാടിയ നാല് സൗദി പൗരന്മാരെ പരിസ്ഥിതി സുരക്ഷാ സേന പിടികൂടി. ഫീൽഡ് പട്രോളിംഗിനിടെയാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും രണ്ട് എയർ റൈഫിളുകളും നിയമവിരുദ്ധമായി വേട്ടയാടിയ 15 വന്യജീവികളെയും സുരക്ഷാ സേന പിടിച്ചെടുത്തു. പിടിയിലായവർക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ച ശേഷം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യത്തെ പരിസ്ഥിതി നിയമങ്ങളും വന്യജീവി സംരക്ഷണ വ്യവസ്ഥകളും എല്ലാവരും കർശനമായി പാലിക്കണമെന്ന് പരിസ്ഥിതി സുരക്ഷാ സേന അഭ്യർഥിച്ചു. ലൈസൻസില്ലാതെ […]
Read more

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30 മുതൽ ഗതാഗതത്തിന് തുറന്നു നൽകും. അഞ്ച് കിലോമീറ്റർ നീളത്തിലാണ് ഹൈവേയിൽ പുതിയ പാതകൾ കൂട്ടിച്ചേർത്തത്. പുതിയ രണ്ട് ലൈനുകൾ കൂട്ടിച്ചേർത്തതോടെ ഈ മേഖലയിൽ എമിറേറ്റ്‌സ് റോഡിലെ പാതകളുടെ എണ്ണം ആറിൽ നിന്ന് എട്ടായി ഉയരും. ഷാർജയിൽ നിന്ന് വാദി അൽ അമർദി പ്രദേശത്തേക്ക് പോകുന്ന ദിശയിലാണ് പുതിയ പാത. ദുബൈക്കും വടക്കൻ എമിറേറ്റുകൾക്കുമിടയിലെ ഗതാഗതം കൂടുതൽ വേഗത്തിലാക്കാനും തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ആർ.ടി.എ ഈ […]
Read more

മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോഴിക്കോട്: മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് തൊട്ടില്‍പാലം കൂടല്‍ സ്വദേശി കാര്യപ്പറമ്പത്ത് അസ്ലം(45) ആണ് മരിച്ചത്. പനി ബാധിച്ച അസ്‌ലമിന് പിന്നീട് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. ദുബായ് റാശിദിയ്യയില്‍ സ്വന്തമായി വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു അസ്ലം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും. പരേതനായ ആലിയുടെയും പാത്തുവിന്റെയും മകനാണ്. ഭാര്യ: സമീറ. മക്കള്‍: മുഹമ്മദ് സയാന്‍, സൈഹ സംറിന്‍.
Read more

Recent News