Author: Arya

നബാർഡ് അതിരപ്പിള്ളി മറ്റത്തൂർ ട്രൈബ്സ് പദ്ധതി മന്ത്രി കെ. എ. തുളസി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സമൂഹത്തിന്റെ വിവിധ തട്ടുകളിലേക്ക് സർക്കാർ നീക്കിവയ്ക്കുന്ന കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ അർഹരായ എല്ലാ ഗുണഭോക്താക്കളിലേക്കും പൂർണ്ണമായ തോതിൽ എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. എ. തുളസി പറഞ്ഞു. നബാർഡ് അതിരപ്പിള്ളി മറ്റത്തൂർ ട്രൈബ്സ് പദ്ധതിയുടെ ഉദ്ഘാടനം വാച്ചുമരം കമ്മ്യൂണിറ്റി ഹാളിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതികളുടെ പ്രഖ്യാപനത്തിലും ഉദ്ഘാടനത്തിലും ഒതുങ്ങാതെ, നിരന്തരമായ വിലയിരുത്തലുകളിലൂടെയും അവലോകനങ്ങളിലൂടെയും അവ വിജയകരമായി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. […]
Read more

കൊയിലാണ്ടി ഗവ. കോളേജിൽ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിച്ചു

തിരുവനന്തപുരം: കൊയിലാണ്ടി മുചുകുന്ന് സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങൾ മെമോറിയൽ ഗവ. കോളേജിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ പുതിയ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ നിർവഹിച്ചു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള വിപ്ലവകരമായ പദ്ധതികൾ സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ഫിസിക്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ക്വാണ്ടം കമ്പ്യൂട്ടിങ് റിസർച്ച് ആൻഡ് ട്രെയിനിങ് സെന്ററിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ അഡ്വ. കെ […]
Read more

സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും രാജ്യത്തിന്റെ സമുദ്രമേഖലയിലും ചരിത്രപരമായ നാഴികക്കല്ലായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂര്‍ണ എക്‌സിം (കയറ്റുമതി–ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കും. ഇതോടെ ട്രാന്‍ഷിപ്‌മെന്റ് തുറമുഖത്തില്‍ നിന്നും സമ്പൂര്‍ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. ആദ്യ കയറ്റുമതി കണ്ടെയ്‌നര്‍ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത് ചെയ്യും. തുടര്‍ന്ന് ‘മിഷന്‍ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കും. ആഗോള ഷിപ്പിംഗ് കമ്പനികള്‍, ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങള്‍, കയറ്റുമതിക്കാര്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുന്ന […]
Read more

വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പുകൾ

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് തൃശൂർ,കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ജൂലായ് 17ന് ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും പ്രഖ്യാപിച്ചു. ജൂലായ് 18 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 19ന് മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ […]
Read more

യങ് ഇന്നൊവേറ്റേഴസ് പ്രോഗ്രാം -വൈ ഐ പി 9.0; സംസ്ഥാനതല ഐഡിയ ലോഞ്ച്

തിരുവനന്തപുരം: നൂതന ആശയങ്ങളുടെ പ്രയോഗികവത്കരണം പ്രധാനമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ.കാലാനുസൃതമായ കണ്ടുപിടിത്തങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്. വൈ ഐ പിയുടെ സഹായത്തോടെ ഇവ വാണിജ്യവത്കരിക്കാനും സാധിക്കുമെന്നും ഡിജിറ്റൽ യുഗത്തിൽ എ ഐ, റോബോട്ടിക് സയൻസ് മേഖലകളിലെ അനന്തമായ സാധ്യതകൾ വിദ്യാർഥികൾ പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു . മണ്ണാർക്കാട് എം ഇ എസ് ഹയർസെക്കൻഡറി സ്‌കൂളിൽ യങ് ഇന്നൊവേറ്റേഴസ് പ്രോഗ്രാം -വൈ ഐ പി 9.0 (സ്‌കൂൾ) ന്റെ സംസ്ഥാനതല ഐഡിയ ലോഞ്ച്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു […]
Read more

തെരുവുനായ പ്രശ്‌നം: ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനത്തിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ; മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: തെരുവുനായ പ്രശ്‌നത്തിനും പേവിഷബാധയ്ക്കും ശാശ്വത പരിഹാരം കാണാന്‍, വികാരപരമായ പ്രതികരണങ്ങള്‍ക്കപ്പുറം ശാസ്ത്രീയവും മനുഷ്യത്വപരവുമായ സമീപനം അനിവാര്യമാണെന്ന് തൊഴില്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. മൃഗങ്ങളുടെയും മനുഷ്യന്റെയും ആരോഗ്യവും പരിസ്ഥിതിയും ഒരുമിച്ച് പരിഗണിക്കുന്ന ‘വണ്‍ ഹെല്‍ത്ത്’ സമീപനത്തിലൂടെ, മൃഗസംരക്ഷണ-ആരോഗ്യ-തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകോപനത്തോടെ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂ എന്ന് മന്ത്രി പറഞ്ഞു. ‘കേരളത്തിലെ സുസ്ഥിര തെരുവുനായ ജനസംഖ്യാ നിയന്ത്രണവും പേവിഷബാധ പ്രതിരോധവും’ എന്ന വിഷയത്തില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല, കേരള ഗ്രാമപഞ്ചായത്ത് […]
Read more

കനിപ്പന്തൽ പദ്ധതിക്ക് സംസ്ഥാനതലത്തിൽ തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ- പൊതുമേഖലകളിലെ തരിശ് നിലങ്ങളുടെ മാപ്പിങ് പൂർത്തിയാക്കി കാർഷിക യോഗ്യമാക്കുന്നതിലൂടെ സമഗ്ര ഭക്ഷ്യ സ്വയംപര്യാപ്തതയാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ജൂബിലി ഹാളിൽ കൃഷി വകുപ്പും ഹോർട്ടികൾച്ചർ മിഷനും സംയുക്തമായി നടപ്പാക്കുന്ന കനിപ്പന്തൽ-ഇനി വിദ്യാലയങ്ങളിലും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് തുടക്കമിട്ട് സ്കൂൾ പരിസരത്ത് മന്ത്രി ഫലവൃക്ഷത്തൈ നട്ടു. വിദ്യാലയങ്ങളിൽ ഫലവൃക്ഷ തോട്ടങ്ങൾ വളർത്തി വിദ്യാർത്ഥികളെ കൃഷിയിലേക്ക് അടുപ്പിക്കാനും പോഷക […]
Read more

കേരളത്തെ ആഗോള സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഇന്ത്യയിൽ വരാനിരിക്കുന്ന സെമികണ്ടക്ടർ വിപ്ലവത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ലോകം സാങ്കേതികവിദ്യയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, കേരളത്തെ ഒരു പ്രധാന സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള സുപ്രധാന ചർച്ചയാണ് മന്ത്രിയുടെ ഓഫീസിൽ നടന്നത്. സെമികണ്ടക്ടർ ഉൽപ്പാദനത്തിന് ആവശ്യമായ പ്രകൃതി വിഭവങ്ങൾ, വൈദഗ്ധ്യമുള്ള മാനവ വിഭവശേഷി (Skilled Human Resource), സാങ്കേതികവിദ്യയിലൂന്നിയ മികച്ച ഇക്കോസിസ്റ്റം എന്നിവ കേരളത്തിൽ ലഭ്യമാണ്. ഈ അനുകൂല ഘടകങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് നിക്ഷേപങ്ങൾ […]
Read more

പ്രിയദർശിനി’ പദ്ധതി വൻവിജയമെന്ന് മന്ത്രി സി പി ജോൺ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കെഎസ്ആർടിസി മുഖേന നടപ്പാക്കിയ സ്ത്രീകൾക്കും ട്രാൻസ്ജെന്റർ വ്യക്തികൾക്കുമുള്ള ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി വൻവിജയമായതായി മന്ത്രി സി പി ജോൺ. ഗതാഗത വകുപ്പിന്റെ കഴിഞ്ഞ 50 ദിവസത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ തിരുവനന്തപുരം വഴുതക്കാട് ട്രാൻസ് ടവറിലെ കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രിയദർശിനി പദ്ധതിയിൽ ഇതുവരെ 3.81 കോടി സൗജന്യ യാത്രകളാണ് നടത്തിയത്. പ്രതിദിനം യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 5.5 ലക്ഷത്തിൽ നിന്ന് 12.71 ലക്ഷമായി ഉയർന്നു. നിലവിൽ കെഎസ്ആർടിസി യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളാണെന്നും പദ്ധതി കാരണം പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ലെന്നും […]
Read more

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രായഭേദമന്യേ അവരുടെ കഴിവുകൾ മാറ്റുരക്കാൻ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ വിർച്വൽ കലാ – സാഹിത്യ – സാംസ്കാരികോത്സവം ‘അരങ്ങി’ന് തിരശ്ശീല ഉയരുന്നു. കൈറ്റ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അരങ്ങിന്റെ ഔദ്യോഗിക പ്രകാശനം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു. ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, കൊച്ചി കോർപ്പറേഷൻ മേയർ വി.കെ മിനിമോൾ, ജില്ലാ കളക്ടർ ജി പ്രിയങ്ക IAS എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. അതിരുകളും അകലങ്ങളും മറികടന്ന് […]
Read more

Recent News