Author: Greeshma Joshi

ട്വന്റി -20-യില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ അഖിൽ മാരാരെ കുറിച്ചുള്ള പിഷാരടിയുടെ പഴയ പ്രസ്താവന വീണ്ടും വൈറലാകുന്നു

തിരുവനന്തപുരം: ട്വന്‍റി 20-യില്‍ നിന്നും അഖില്‍ മാരാർ രാജിവെച്ചതിന് പിന്നാലെ പലാക്കാട് എംല്‍എ രമേശ് പിഷാരടിയുടെ പഴയ പ്രസ്താവന വീണ്ടും ചർച്ചയാകുന്നു. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അഖില്‍ മാരാർ നടത്തിയ വിമർശനത്തിന് പിഷാരടിയുടെ പ്രതികരണമാണ് വീണ്ടും വൈറല്‍ ആകുനനത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അഖില്‍ എന്നെ ശ്രദ്ധിക്കുന്നത് പോലൊന്നും തിരിച്ച് ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ലെന്നും എനിക്ക് സമയമില്ല. മാധ്യമങ്ങൾ ചോദിക്കുമ്പോഴാണ് അഖില്‍ എന്തെങ്കിലും പറഞ്ഞത് ഞാൻ അറിയുന്നത് തന്നെ. മാത്രമല്ല അതിന് എന്തെങ്കിലും അഭിപ്രായം പറയാനും പറ്റില്ല. അഖില്‍ പറഞ്ഞത് […]
Read more

വയനാട്ടിൽ മഴ ശക്തം, മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

മാനന്തവാടി: വയനാട്ടിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് കളക്ടർ. മേപ്പാടി പഞ്ചായത്തിലെ 8,9,10,11,12 വാർ‌ഡുകളിലെ സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Read more

കണ്ണൂര്‍ മട്ടന്നൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്. മട്ടന്നൂര്‍ പാലോട്ടുപള്ളിയിലാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Read more

അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതി; ആദ്യ കമാൻഡോ നിവിൻ പോളി

തിരുവനന്തപുരം:ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്. അഴിമതി കണ്ടാൽ ആർക്കും 1064 ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് അറിയിക്കാം. ആദ്യ വിസിൽ കമാൻഡോയായി ചലച്ചിത്ര താരം നിവിൻ പോളി ഇന്ന് അണിചേരും. കോഴിക്കോട് എംഎഡിഎംഎ കേസിൽ അധ്യാപികമാർ അറസ്റ്റിലായത് ഞെട്ടിച്ചു എന്ന് ആഭ്യന്തര മന്ത്രി പറയുന്നു. കഴിഞ്ഞ 10 വർഷം ആഭ്യന്തരവകുപ്പ് നാഥനും നമ്പിയുമില്ലാതെ കിടക്കുകയായിരുന്നു. പിണറായി വിജയനെന്ന ഒരു സീനിയർ നേതാവിൽ നിന്നും ഇതല്ല പ്രതീക്ഷിച്ചതെന്നാണ് രമേശ് ചെന്നിത്തല വിശദമാക്കുന്നത്. ഏതോ […]
Read more

എസ് ശ്രീജിത്തിനെ ഡിജിപിയാക്കാൻ ശുപാർശ നൽകി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശുപാർശ നൽകി ചീഫ് സെക്രട്ടറി. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. എംആർ അജിത് കുമാർ സസ്പെൻഷനിലായതിനാൽ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കേണ്ടതുണ്ട്. 1996 ബാച്ചുകാരായ ശ്രീജിത്തിനെയും വിജയ് സാക്കറെയും ഡിസംബറിൽ ചേർന്ന സ്‌ക്രീനിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഈ മാസം 30 ന് ഫയർഫോഴ്‌സ് മേധാവി നിധിൻ അഗർവാൾ വിരമിക്കുമ്പോഴുള്ള ഒഴിവിലാണ് നിയമനം നൽകേണ്ടത്.
Read more

ഐഷി ഘോഷിനെതിരായ നടപടി; എകെജി ഭവന് സമീപം ഇന്നലെയും ഐഷിയെ തെര‍ഞ്ഞ് മഫ്തിയിൽ പൊലീസെത്തി

ഡൽഹി: എസ്എഫ്​ഐ നേതാവ് ഐഷി ഘോഷിന് എതിരായ ‍ഡൽഹി പോലീസ് നടപടി വീണ്ടും. ഇന്നലെ രാത്രി വൈകിയും മഫ്തിയിൽ പോലീസ് ഉദ്യോഗസ്ഥർ എകെജി ഭവന് സമീപം ഐഷിയെ തെരഞ്ഞെത്തി. നടപടിയിൽ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് സിപിഎം. ഇന്ന് പട്യാല ഹൗസ് കോടതിയിൽ അറസ്റ്റ് വാറണ്ടിന് എതിരെ സമീപിക്കും പാർട്ടി ആസ്ഥാനത്ത് അതിക്രമിച്ചു കയറിയുള്ള പോലീസ് നടപടി സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരും എന്നും നേതാക്കൾ അറിയിച്ചു. വിഷയം പാർലമെൻ്റിലും ഉയർത്തിയേക്കും. പാർട്ടി ആസ്ഥാനത്ത് കയറിയുള്ള നടപടി ഇടത് […]
Read more

കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി; പുതിയ ടെൻഡർ ക്ഷണിക്കും

തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി . സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക് കെഎസ്ആർടിസി നോട്ടീസ് നൽകി. ആന്ധ്രയിലെ singu സൊല്യൂഷൻസിനായിരുന്നു കെഎസ്ആർടിസി കൊറിയർ സർവീസിന്റെ നടത്തിപ്പ് ചുമതല. കൊറിയർ ബുക്ക്‌ ചെയ്യുന്നത് നിർത്തിവെച്ചു. സർവീസ് മോശമെന്ന് വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് നടപടി. കെഎസ്ആർടിസി തന്നെയായിരുന്നു കൊറിയർ ആദ്യം നടത്തിയത്. നല്ല വരുമാനവും കിട്ടിയിരുന്നു. പിന്നീട് കൂടുതൽ പ്രൊഫഷനൽ ആകാനാണ് സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്. കൊറിയർ സർവീസ് നടത്തിപ്പിന് വീണ്ടും ടെൻഡർ ക്ഷണിക്കാൻ ഒരുങ്ങുകയാണ് […]
Read more

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന, കേരളത്തെ ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിക്കും; മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ദേശീയപാതകളില്‍ 24 മണിക്കൂറും വാഹന പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. ഇതിനായി കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയെ ഏകദേശം നൂറ് കിലോമീറ്റര്‍ വീതമുള്ള ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളെ വിന്യസിക്കും. അമിതവേഗം തടയല്‍, അപകടങ്ങള്‍ കുറയ്ക്കല്‍, ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, ദേശീയപാതകളിലെ ദൃശ്യ സാന്നിധ്യം വര്‍ധിപ്പിക്കല്‍ എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. റോഡപകടങ്ങളില്‍ പ്രധാന കാരണം അമിതവേഗമാണെന്ന […]
Read more

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര റാഗിങ്

കണ്ണൂർ: ജില്ലയിലെ കൊളവല്ലൂർ പിആർഎം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ അതിക്രൂര മർദനം. ഉച്ചയ്ക്ക് സ്‌കൂൾ കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് നാൽപ്പതോളം വിദ്യാർത്ഥികൾ സംഘടിതരായി എത്തിയത്. ഇവരിൽ ആറുപേർ ചേർന്ന് കുട്ടിയെ വലിച്ചിട്ട് മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സ്‌കൂളിൽ മികച്ച രീതിയിൽ യൂണിഫോം ധരിച്ച് എത്തുന്നതും, ജിമ്മിൽ പോയി ശരീരസൗന്ദര്യമുണ്ടാക്കി വന്നതും ചോദ്യം ചെയ്താണ് സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തത്. ഈ […]
Read more

വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ വൻ കയ്യേറ്റം; റവന്യൂ സംഘം പരിശോധന നടത്തി

ഇടുക്കി: വാഗമണ്ണിലെ അപൂർവ ജൈവവൈവിധ്യമുള്ള മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ വൻതോതിൽ ഭൂമി കയ്യേറ്റം നടന്നെന്ന പരാതിയിൽ റവന്യൂ സംഘം സ്ഥലത്തെത്തി മിന്നൽ പരിശോധന നടത്തി. പീരുമേട് ഭൂരേഖ തഹസിൽദാരുടെ നേതൃത്വത്തിൽ സർവേ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധനയ്ക്കായി എത്തിയത്. പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശത്തെ 11 ഏക്കറോളം വരുന്ന ഭൂമിയിലാണ് അനധികൃതമായി റോഡിനായി സ്ഥലം വെട്ടി നിരപ്പാക്കിയിരിക്കുന്നത്. കൂടാതെ സ്ഥലത്ത് വലിയ കുളം കുഴിക്കുകയും വൻതോതിൽ പാറ പൊട്ടിച്ചു നീക്കുകയും ചെയ്തിട്ടുണ്ട്. ഒരു കാരണവശാലും പട്ടയം […]
Read more

Recent News