Author: Greeshma Joshi

മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണം, പാര്‍ട്ടിക്ക് വിധേയനാകണം’; പ്രമേയം പാസാക്കി മഹിളാ കോണ്‍ഗ്രസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് എതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്ത്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വി ഡി സതീശന് എതിരെ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണമെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ അതിരൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പാര്‍ട്ടിക്ക് വിധേയനാകണമെന്നും മഹിളാ കോണ്‍ഗ്രസ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ മനോഭാവം മാറ്റണമെന്നും ആവശ്യമുണ്ട്. മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തെ മുഖ്യമന്ത്രി അപമാനിച്ചതായി പരാതിയും ഉയര്‍ന്നു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗായത്രിയെ മുഖ്യമന്ത്രി അപമാനിച്ചെന്നാണ് പരാതി. […]
Read more

സ്വര്‍ണക്കടത്തെന്ന് സംശയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ യുവാവിനെ നഗ്നനാക്കി പരിശോധന നടത്തിയതായി പരാതി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയുടെ പേരില്‍ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായി പ്രവാസി യുവാവിന്റെ പരാതി. അടിവസ്ത്രം വരെ അഴിപ്പിച്ചു പരിശോധിച്ചതായാണ് ദുബൈയില്‍ ഐടി മാനേജരായ കാസര്‍കോട് സ്വദേശി ഹുസൈനാര്‍ മഹഷാദിന്റെ പരാതി. സംഭവത്തില്‍ മുഖ്യമന്ത്രി, കസ്റ്റംസ് കമ്മീഷണര്‍, ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, നോര്‍ക്ക റൂട്‌സ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ 19നായിരുന്നു സംഭവം. രാവിലെ ഫുജൈറയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ മഹഷാദിന് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് […]
Read more

ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ

തൃശൂർ: ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. നെടുപുഴ സ്വദേശി വിഷ്ണു (32) ഫിറ്റ്നസ് സെന്ററിലെ ജീവനക്കാരനും സഹായിയുമായ അസം സ്വദേശി പ്രജാൾ ഗോഗോയ് (34) എന്നിവരാണ് അറസ്റ്റിലായത്. പടിഞ്ഞാറേക്കോട്ടയിൽ വിവ ഫിറ്റ്നസ് സെന്ററും ഇതിനോടനുബന്ധിച്ച് പ്രോട്ടീൻമാൾ എന്ന സ്ഥാപനവും വിഷ്ണു നടത്തി വന്നിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി, രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് രഹസ്യമായി ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. പ്രജാൾ ഗോഗോയ് നഗരമധ്യത്തിലെ കൊറിയർ സ്ഥാപനത്തിൽ നിരന്തരം വന്നുപോയിരുന്നു. വിഷ്ണുവിന്റെ […]
Read more

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ മഴ വീണ്ടും സജീവമാകുന്നു

തിരുവനന്തപുരം: വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള പശ്ചിമ ബംഗാള്‍ – വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളിലായി പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യത. തെക്കുപടിഞ്ഞാറന്‍ രാജസ്ഥാനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതേ മേഖലയില്‍ തന്നെ തുടരുന്നു.ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ ഈ മാസം 29 വരെ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം മുതല്‍ […]
Read more

യുഡിഎഫ് യോഗം വ്യാഴാഴ്ച, സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ യോഗം; മദ്യനയം അടക്കം ചർച്ചയാകും

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ആദ്യ യുഡിഎഫ് യോഗം വ്യാഴാഴ്ച ( ജൂലൈ 30 ന് ) ചേരും. സര്‍ക്കാര്‍ രൂപീകരിച്ചശേഷം ഇതുവരെ മുന്നണി യോഗം ചേരാത്തത്തില്‍ പല ഘടകകക്ഷികളും അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് യുഡിഎഫ് യോഗം വിളിച്ചത്. മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് യോഗം നടക്കുക. മദ്യ നയമാകും യോഗത്തിലെ പ്രധാന അജണ്ടയെന്നാണ് സൂചന. സര്‍ക്കാരിന്റെ നൂറുദിന പദ്ധതി നടത്തിപ്പും പുരോഗതിയും വിലയിരുത്തിയേക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റു വിവാദ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും. […]
Read more

ബിസ്‌കറ്റ് പാക്കില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അരലക്ഷം രൂപ പിഴ

കണ്ണൂര്‍: 150 ഗ്രാം എന്ന് രേഖപ്പെടുത്തി വിറ്റ ബിസ്‌കറ്റ് പായ്ക്കറ്റില്‍ 125 ഗ്രാം മാത്രമാണെന്ന് കണ്ടെത്തിയതോടെ നിര്‍മാതാക്കളായ പാര്‍ലെ ബിസ്‌കറ്റ് കമ്പനിയും വില്‍പനക്കാരായ മെട്രോ ഹൈപ്പര്‍ മാര്‍ക്കറ്റും ചേര്‍ന്ന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ വിധി. അഞ്ചരക്കണ്ടി കല്ലായിയിലെ ടി പി ആസിഖ് നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ പി സജീഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. 2024 ജൂലായ് 26-നാണ് ചക്കരക്കല്ലിലെ […]
Read more

എംഡിഎംഎ വിൽപ്പനയ്ക്ക് പുതിയ തന്ത്രം; പണം വന്നാൽ മാത്രം ലൊക്കേഷൻ, അധ്യാപികമാർ പിടിയിൽ

കോഴിക്കോട്: ലഹരിമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒരു അധ്യാപിക കൂടി അറസ്റ്റില്‍. കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനി കാവ്യ (29)യാണ് ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങിയത്. പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികയാണ് ഇവര്‍. ഈ മാസം 11 ന് കാവ്യയുടെ സുഹൃത്തും പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപികയുമായ മരുതോങ്കര സ്വദേശിനി കീര്‍ത്തനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കീര്‍ത്തനയുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കാവ്യയിലേക്കെത്തിയത്. അന്വേഷണത്തില്‍ ഇവര്‍ ലഹരി ഇടപാടിലെ കണ്ണികളാണെന്ന് പൊലീസിന് വ്യക്തമായി. എംഡിഎംഎ ആവശ്യമുള്ളവര്‍ കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണ് പണം […]
Read more

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകും, വിശദമായ അന്വേഷണത്തിന് എസ്‌ഐടി

കൊല്ലം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകും. പുതിയ കണ്ടെത്തലുകള്‍ കൂടി ഉള്‍പ്പെടുത്തി വിശദമായ കുറ്റപത്രം തയ്യാറാക്കാനാണ് എസ്‌ഐടി നീക്കം. 2025ലെ ദ്വാരപാലക പാളി കൈമാറ്റത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് എസ്‌ഐടി വിലയിരുത്തല്‍. കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും വിവരമുണ്ട്. പി എസ് പ്രശാന്ത്, അജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 2025ലെ ദ്വാരപാലക പാളി കൈമാറ്റത്തില്‍ സ്വര്‍ണക്കൊള്ള വീണ്ടും നടന്നിട്ടുണ്ട്. വൈകാതെ തന്നെ […]
Read more

സൗദിയിൽ നിന്ന് 13,251 പ്രവാസികളെ നാടുകടത്തി, കർശന പരിശോധന തുടരുന്നു

റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 13,251 വിദേശികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് നിന്ന് നാടുകടത്തി. ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട പ്രതിവാര റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. രാജ്യത്ത് സുരക്ഷാ സേന നടത്തുന്ന സംയുക്ത പരിശോധനകൾ ശക്തമായി തുടരുകയാണ്. ജൂലൈ 16 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 14,970 നിയമലംഘകരാണ് സുരക്ഷാ സേനയുടെ പിടിയിലായത്. പിടിയിലായവരിൽ 7,437 പേർ ഇഖാമ നിയമലംഘകരും, 3,991 പേർ അതിർത്തി […]
Read more

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ടെൻഡർ റദ്ദാക്കി എൻടിബിആർ സൊസൈറ്റി

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദ ടെൻഡർ റദ്ദാക്കി എൻടിബിആർ സൊസൈറ്റി. കോൺഗ്രസ് ജനപ്രതിനിധികളിൽ നിന്നുപോലും വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നെഹ്റു ട്രോഫി ജലമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാർ ഓസ്കാർ ഇവൻ്റ്സിന് നൽകാനുള്ള തീരുമാനത്തിൽനിന്ന് സംഘാടകർ പിന്നോട്ട് പോയത്. സ്റ്റേജ് അടക്കം ക്രമീകരണങ്ങൾ ഒരുക്കാൻ പുതിയ ടെൻഡറും വിളിച്ചു. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ വീണുപരിക്കേറ്റ സംഭവത്തിൽ ആരോപണ വിധേയരായ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയെ നെഹ്റു ട്രോഫി നടത്തിപ്പ് ഏൽപ്പിക്കാനുള്ള നീക്കമാണ് […]
Read more

Recent News