Author: Greeshma Joshi

കെഎസ്ആര്‍ടിസിയില്‍ ബസ് ക്ഷാമം; പുതിയ 1900 ബസുകള്‍ വേണം: സര്‍ക്കാരിന് സിഎംഡിയുടെ കത്ത്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ബസ് ക്ഷാമം പരിഹരിക്കണമെന്ന് കാട്ടി സര്‍ക്കാരിന് കത്തയച്ച് സിഎംഡി. ക്ഷാമം പരിഹരിക്കണമെങ്കില്‍ 1,900 ബസുകള്‍ അടിയന്തരമായി വേണമെന്നാണ് ആവശ്യം. ബസ് വാങ്ങാന്‍ 1,400 കോടിയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് അനുമതി നല്‍കണമെന്നും സിഎംഡി കത്തില്‍ ആവശ്യപ്പെടുന്നു. ജര്‍മ്മന്‍ വികസന ബാങ്കായ കെഎഫ്ഡബ്ല്യു മുഖേന പണം കണ്ടെത്താനാണ് നീക്കം. എഐഐബി, എഡിബി തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും ലോണ്‍ എടുക്കാനും തീരുമാനമുണ്ട്. 1,000 കോടി ചെലവില്‍ 2,300 പുതിയ ഡീസല്‍ ബസുകളും 400 കോടി മുടക്കി […]
Read more

പ്രധാനമന്ത്രിയെ പരിഹസിച്ച് സിജെപി; ‘ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പരിഹാരം ഇതാണോ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. ഇൻസ്റ്റഗ്രാമിൽ സജീവമാകാൻ മന്ത്രിമാരോട് പ്രധാനമന്ത്രി ക്യാബിനറ്റ് മീറ്റിംഗിൽ വച്ച് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അഭിജീത് ദിപ്കെയുടെ പ്രതികരണം. ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ പരിഹാരം ഇതാണോ എന്നാണ് സിജെപിയുടെ ചോദ്യം. ‘എല്ലാ മന്ത്രിമാരും ഇൻസ്റ്റഗ്രാമിൽ സജീവമാകണം, ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യണം, ട്വിറ്ററിൽ മാത്രമായി ഒതുങ്ങരുത്’- ഇതാണ് നമ്മുടെ രാജ്യത്തിന്‍റെ പ്രധാനമന്ത്രി കണ്ടെത്തിയ പ്രശ്നപരിഹാരം എന്ന് അഭിജീത് ദിപ്കെ പരിഹസിച്ചു. കഴിഞ്ഞ ദിവസം വീഡിയോ പോസ്റ്റ് […]
Read more

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം: അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ. സംസ്ഥാനതല വിദഗ്ധ സമിതി വൈകാതെ ചേരണമെന്നും കുറ്റക്കാരായ ഡോക്ടർമാർ ശിക്ഷിക്കപ്പെടണമെന്നും അച്ഛൻ സൂരജ് പറഞ്ഞു. നീതി കിട്ടും വരെ പോരാടുമെന്ന് കുടുംബം വ്യക്തമാക്കി. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും. പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റാണ് ആശുപത്രിയിലെത്തിച്ചത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ച് അനസ്തീഷ്യ നൽകിയതിന് പിന്നാലെ […]
Read more

കാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര വിശദീകരണവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലും മറ്റ് ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി. ക്യാൻസർ രോഗികൾക്കായി കെ.എസ്.ആർ.ടി.സി പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ അപ്ഡേഷൻ നടപടികൾ മൂലം പുതുക്കി നൽകേണ്ട കാർഡ് വിതരണത്തിൽ ചെറിയ കാലതാമസം ഉണ്ടായിരുന്നു. പ്രസ്തുത സാങ്കേതിക പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് കാർഡ് വിതരണം പുനരാരംഭിച്ചിട്ടുമുണ്ട്. എന്നാൽ നിലവിൽ ഉപയോഗിച്ച് വരുന്ന വാലീഡ് ആയിട്ടുള്ള കാർഡുകൾ ഉപയോഗിച്ചുള്ള […]
Read more

പാറ്റകൾക്ക് പരസ്യ പിന്തുണയുമയി ജ്യോതിക, ‘തന്റെ മക്കളെ നിങ്ങളെ പോലെ വളര്‍ത്താനാഗ്രഹിക്കുന്ന അമ്മ’

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിലും വിദ്യാർത്ഥികളുടെ പ്രതിഷേധത്തിലും പിന്തുണ പ്രഖ്യാപിച്ച് നടി ജ്യോതിക. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ച് സ്ഥാനമൊഴിയണം. താൻ രാജ്യത്തെ വിദ്യാർത്ഥികൾക്കൊപ്പവും ഭാവിക്കൊപ്പവും നിൽക്കുന്നു. ഞാൻ ഉത്തരവാദിത്തത്തിനും ജനാധിപത്യ ഇന്ത്യക്കും പരിഷ്കരിച്ച വിദ്യാഭ്യാസ സമ്പ്രദായത്തിനും ഒപ്പം നിൽക്കുന്നു. എന്ന് ജ്യോതിക തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. സോനം വാങ്ചുക്, അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവരെയും ജൻ സി തലമുറയെയും പ്രശംസിച്ച ജ്യോതിക, ഒരു അമ്മയെന്ന നിലയിൽ തങ്ങളുടെ […]
Read more

ഷെയ്ഖ് ഹസീനയ്ക്ക് തിരിച്ചടി; ബംഗ്ലാദേശ് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദീൻ രാജിവച്ചു

ധാക്ക: പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്തയാളും ബംഗ്ലാദേശ് പ്രസിഡന്റുമായ മുഹമ്മദ് ഷഹാബുദ്ദീൻ പദവി രാജിവെച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. 76-കാരനായ ഷഹാബുദ്ദീൻ 2023 ഏപ്രിൽ മുതൽ ബംഗ്ലാദേശിന്റെ പ്രസിഡന്‍റാണ്. 2024-ൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് അഭയം പ്രാപിച്ചതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളിലും പ്രസിഡന്‍റായി തുടർന്നു. അടുത്തിടെ നടത്തിയ വൈദ്യപരിശോധനയിൽ തനിക്ക് ഓട്ടോണമിക് ന്യൂറോപ്പതി എന്ന രോഗാവസ്ഥയുണ്ടെന്ന് കണ്ടെത്തിയെന്ന് ഷഹാബുദ്ദീൻ പറയുന്നു. ഈ രോഗം കാരണം […]
Read more

ഡോ റാമിന്റെ അറസ്റ്റിലെ വീഴ്ച: പൊലീസ് ഉദ്യോഗസ്ഥർക്ക് വിമർശനം; ചുമതല ഓര്‍മിപ്പിച്ച് ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതി ഡോ എം കെ റാമിന്റെ അറസ്റ്റിൽ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ കുടഞ്ഞ് ഹൈക്കോടതി. റാമിന്റെ അറസ്റ്റില്‍ മാത്രം എങ്ങനെ വീഴ്ച സംഭവിച്ചുവെന്ന് ഡിവൈഎസ്പിയോട് കോടതി ചോദിച്ചു. വെറുതെ അച്ചടക്കനടപടി വിളിച്ചുവരുത്തരുതെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ സുധീര്‍ കല്ലനെ അടുത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് കേസ് പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീന്‍ ചോദ്യങ്ങളും ശകാരങ്ങളും ഉയര്‍ത്തിയത്. ‘സുധീര്‍ കല്ലന്‍ ഡിവൈഎസ്പി […]
Read more

പൊലീസില്‍ വന്‍ അഴിച്ചുപണി: 161 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസില്‍ വന്‍ അഴിച്ചുപണി. 161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി. ഭരണ മാറ്റത്തിന്റെ ഭാഗമായാണ് അഴിച്ചുപണി. അഴിച്ചുപണി വൈകുന്നതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഐപിഎസ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. എഡിജിപി, ഐജി, ഡിഐജി തലത്തിലായിരുന്നു മാറ്റങ്ങള്‍. എന്നാല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന പദവികളില്‍ മാറ്റമുണ്ടായിരുന്നില്ല. ബൈജു പൗലോസ് ആലുവ ഡിവൈഎസ്പിയാകും. പി എം മനോജ് നാദാപുരം ഡിവൈഎസ്പിയാകും. പി കെ മണി പയ്യന്നൂര്‍ ഡിവൈഎസ്പിയാകും. മൂസ വള്ളിക്കാടന്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും […]
Read more

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്. വെഡിംഗ് സോംഗ് എന്ന പേരിൽ പുറത്ത് വന്ന ഈ ഗാനത്തിൻ്റെ പ്രധാന ആകർഷണം, ഇത് ആലപിച്ചിരിക്കുന്നത് നായകനായ സൂര്യ തന്നെയാണ് എന്നതാണ്. നേരത്തെ, സൂര്യയുടെ ജന്മദിനം പ്രമാണിച്ച് ജൂലൈ 23 ന് ഗാനത്തിൻ്റെ പ്രമോ വീഡിയോ റിലീസ് ചെയ്തിരുന്നു. ഇപ്പൊൾ ഗാനത്തിൻ്റെ പൂർണമായ പതിപ്പ് ആണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൻ്റെ ആഗോള റിലീസ് […]
Read more

മറ്റപ്പള്ളി കൂട്ട ആത്മഹത്യ: സ്ഥലം എംഎൽഎ സംഭവം മൂടി വെക്കുന്നുവെന്ന് ബിജെപി

കോട്ടയം: കൂരോപ്പട മറ്റപ്പള്ളിയിൽ ഒരു കുടുംബം മുഴുവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ഥലം എംഎൽഎ സംഭവം മൂടി വെക്കുന്നതായി ആരോപിച്ച് ബിജെപി രംഗത്ത്. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി അയർക്കുന്നം മണ്ഡലം കമ്മിറ്റി പറഞ്ഞു. ധനകാര്യ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന ജോസ്നയ്ക്ക് ഇത്രയേറെ കടബാധ്യത വന്നത് എങ്ങനെയെന്നതിൽ ദുരൂഹതയുണ്ട്. ജോസ്നക്ക് ചിട്ടി നടത്തിപ്പിൽ ലക്ഷങ്ങളുടെ കട ബാധ്യത ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബാങ്കുകളിൽ നിന്ന് വായ്പയെടുത്തിട്ടുള്ളതായും വിവരമുണ്ട്. ഈ തുകകൾ എങ്ങനെ വിനിയോഗിച്ചു എന്ന കാര്യത്തിൽ ദുരൂഹതയുണ്ടെന്ന് […]
Read more

Recent News