Author: Greeshma Joshi

ആലപ്പുഴ – അമ്പലപ്പുഴ, തുറവൂർ – മാരാരികുളം ഉൾപ്പെടെ മൂന്ന് റെയിൽ പാതകൾ ഇരട്ടിപ്പിക്കും

തിരുവനന്തപുരം: കേരളത്തിലെ തീരദേശ റെയിൽവേ പാതയുടെ ഇരട്ടിപ്പിക്കൽ നടപടികൾ വേഗത്തിലാക്കാനൊരുങ്ങി കേന്ദ്രം. ആലപ്പുഴ ജില്ലയിലെ മൂന്നെണ്ണവും പാലക്കാട് ജില്ലയിലെ ഒരെണ്ണവും ഉൾപ്പെടെ നാല് റെയിൽവേ പാതകളെ 2008ലെ റെയിൽവേ (ഭേദഗതി) നിയമപ്രകാരം പ്രത്യേക റെയിൽവേ പദ്ധതികളായി കേന്ദ്ര മന്ത്രാലയം പ്രഖ്യാപിച്ചു. റെയിൽവേ മന്ത്രാലയം (സതേൺ റെയിൽവേ) പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനമനുസരിച്ച് വിജ്ഞാപനം ചെയ്ത 12.66 കിലോമീറ്റർ ആലപ്പുഴ – അമ്പലപ്പുഴ സെക്ഷൻ (324.16 കോടി രൂപ), 21.10 കിലോമീറ്റർ ദൈഘ്യമുള്ള തുറവൂർ – മാരാരികുളം സെക്ഷൻ (451 […]
Read more

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും, നീക്കം വിചാരണ തുടങ്ങാനിരിക്കെ

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ വിചാരണ തുടങ്ങാനിരിക്കെ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം. പ്രതികള്‍ക്കെതിരെ ഐപിസി 323 ചുമത്താനാണ് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. കേസ് ഈ മാസം 28 ന് വീണ്ടും പരിഗണിക്കും. അഭിമന്യു വധക്കേസില്‍ ഇന്ന് വിചാരണ തീയതി നിശ്ചയിക്കുമെന്നാണ് കരുതിയിരുന്നത്. ബോധപൂര്‍വം പരിക്കേല്‍പ്പിക്കുക എന്ന കുറ്റകൃത്യമാണ് ഐപിസി 323ന് കീഴില്‍ വരുന്നത്. അഭിമന്യുവിനെ മര്‍ദിച്ച പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതടയ്ക്കാനാണ് […]
Read more

പ്രിയദര്‍ശിനി ബസുകളില്‍ പുരുഷന്മാര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കി തുക തട്ടുന്നതായി പരാതി

കൊച്ചി: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സര്‍വീസുകളില്‍ വനിതാ യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സൗജന്യ ‘സീറോ വാല്യൂ ടിക്കറ്റുകള്‍’ പുരുഷ യാത്രക്കാര്‍ക്ക് നല്‍കി പണം തട്ടിയെടുക്കുന്നതായി വ്യാപക പരാതി. പുരുഷന്‍മാരില്‍ നിന്ന് യാത്രക്കൂലി പൂര്‍ണമായി ഈടാക്കിയ ശേഷം ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനില്‍ സൗജന്യ ടിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കുകയാണ് ജീവനക്കാര്‍ ചെയ്യുന്നത്. യാത്രക്കാര്‍ ടിക്കറ്റിലെ വിവരങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നത് മുതലെടുത്താണ് തട്ടിപ്പ് നടക്കുന്നത്. പുരുഷന്‍മാര്‍ നല്‍കുന്ന ടിക്കറ്റ് തുക ജീവനക്കാര്‍ സ്വന്തം കീശയിലാക്കുന്നതായാണ് പരാതി. മെഷീനില്‍ രേഖപ്പെടുത്തുന്ന സൗജന്യ ടിക്കറ്റിന്റെ തുക സര്‍ക്കാരില്‍ […]
Read more

നിലമ്പൂർ ചാലിയാറിലെ തൂക്കുപാലം നിർമാണം വെള്ളിയാഴ്ച വീണ്ടും തുടങ്ങുന്നു

മലപ്പുറം: ഏറെ നാളായി മുടങ്ങിക്കിടന്ന ചാലിയാറിലെ തൂക്കുപാലം നിർമാണം വീണ്ടും തുടങ്ങി. ചാലിയാർ പുഴയുടെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന്റെ നിർമാണമാണ് തുടങ്ങിയത്. ഈ പാലം 2019ലെ പ്രളയത്തിൽ പൂർണ്ണമായും തകർന്നു വീണിരുന്നു. പുതിയ തൂക്കുപാലം നിർമ്മിക്കുന്നതിന് 2020-ൽ സ്റ്റീൽ ഇൻഡസ്ടീസ് കേരള ലിമിറ്റഡിനെ (സിൽക്ക്) ചുമതലപെടുത്തിയിരുന്നതുമാണ്. എന്നാൽ തൂക്കുപാലത്തിൻ്റെ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. ഈ വിഷയത്തിൽ മന്ത്രി കമ്പനി സിഇഒയെ നേരിട്ട് ബന്ധപ്പെട്ട് വൈകുന്നതിന്റെ കാരണം തിരുവനന്തപുരത്ത് ഓഫീസിലെത്തി വിശദീകരിക്കാൻ നിർദ്ദേശിച്ചു. ഇതെത്തുടർന്ന് വെള്ളിയാഴ്ച (ജൂലൈ 24) […]
Read more

സെപ്തംബര്‍ 30നകം ആര്‍സിസി ബഹുനില മന്ദിരം കൈമാറണം: ഊരാളുങ്കലിന് നിർദ്ദേശം നൽകി ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: അഞ്ച് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത റീജണൽ കാൻസർ സെന്ററിലെ പുതിയ ബഹുനില മന്ദിരം അടിയന്തരമായി പ്രവർത്തനസജ്ജമാക്കി തുറന്നു നൽകണമെന്ന് മന്ത്രി കെ മുരളീധരൻ നിർദ്ദേശം നൽകി. പണിതീരുന്നതിന് മുമ്പേ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത കെട്ടിടം ഇനിയും ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ലെന്ന് പരാതികൾ ഉയർന്നിരുന്നു. ഇന്നലെ മന്ത്രി കെ മുരളീധരൻ നേരിട്ടെത്തി സ്ഥിതി മനസിലാക്കിയ ശേഷമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വർഷം ഫെബ്രുവരിയിലായിരിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം. […]
Read more

നീറ്റ് പരീക്ഷാ വിവാദം: പേളി മാണിയുടെ പോസ്റ്റിനെതിരെ വ്യാപക വിമർശനം

കൊച്ചി : ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കുവെച്ച അഭിപ്രായവുമായി ബന്ധപ്പെട്ട് അവതാരകയും നടിയും ഇൻഫ്ളുവൻസറുമായ പേളി മാണി പങ്കുവെച്ച കുറിപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. തന്റെ അഭിപ്രായപ്രകടനത്തിനു പിന്നാലെ ചോദ്യപ്പേപ്പർ ചോർച്ചയുമായി അന്വേഷണം പ്രഖ്യാപിച്ചെന്ന് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി പങ്കുവെച്ച പോസ്റ്റും പേളി ഷെയർ ചെയ്തിരുന്നു. എവിടെയും തൊടാതെ, ബാലൻസ് ചെയ്താണ് പേളി പ്രതികരിച്ചത് എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യത്തിൽ തന്നെ വിമർശിക്കുന്നവരെ പേളി ബ്ലോക്ക് ചെയ്യുന്നു എന്നു ചൂണ്ടിക്കാട്ടിയും ചിലർ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വേദനാജനകമായിരുന്നു. […]
Read more

കനത്തമഴ; ഗുജറാത്തിലും അസമിലുമായി 47 മരണം , വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2 ദിവസം അവധി

മുംബൈ: കനത്തമഴയിൽ ഗുജറാത്തിലും അസമിലും പ്രളയസമാന സാഹചര്യം തുടരുന്നു. അസാമിൽ മരണസംഖ്യ 47 ആയി. ഗുജറാത്തിൽ വെളളപ്പൊ‌ക്കത്തിൽപ്പെട്ട 22000 പേരെ മാറ്റിപാർപ്പിച്ചു. പലയിടത്തും റോഡ് – റെയിൽ ഗതാഗതം താറുമാറായി. ഗുജറാത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. വെളളക്കെട്ടിൽ ഒഴുകി നടക്കുന്ന കാറുകൾ, മണ്ണിടിഞ്ഞ് നിലച്ച റെയിൽ ഗതാഗതം, അടച്ചിട്ട 12 സംസ്ഥാന പാതകൾ ഒരു പ്രളയത്തെ അതിജീവിക്കാനുളള ശ്രമത്തിലാണ് ഗുജറാത്ത്. വൽസാദിലെ ഉമർഗാമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത് 1064 മില്ലി മീറ്റർ […]
Read more

‘പേരല്ല, പ്രവൃത്തിയാണ് വ്യക്തിത്വം’; ഷേക്‌സ്പിയറിനെയും ഭഗവദ്ഗീതയെയും ഉദ്ധരിച്ച് ശ്രദ്ധേയ വിധിയുമായി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും ആരോപിക്കപ്പെട്ട 18 വർഷം പഴക്കമുള്ള കേസിൽ ശ്രദ്ധേയമായ നിരീക്ഷണങ്ങളുമായി ഡൽഹി ഹൈക്കോടതി. ഒരു വ്യക്തിയുടെ പേരല്ല, മറിച്ച് അവരുടെ പ്രവൃത്തികളും പെരുമാറ്റവുമാണ് വ്യക്തിത്വത്തെ നിർണയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് വിമൽ കുമാർ യാദവ് വിധി പ്രസ്താവിച്ചത്. 2007-ലെ കേസിൽ പ്രതിയായ റാം ചന്ദറിനെ സംശയത്തിന്റെ ആനുകൂല്യത്തിൽ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള 15 പേജുള്ള വിധിയുടെ തുടക്കത്തിൽ തന്നെ വില്യം ഷേക്‌സ്പിയറുടെ റോമിയോ ആൻഡ് ജൂലിയറ്റ് നാടകത്തിലെ പ്രശസ്തമായ “What’s in a name?” എന്ന വരിയാണ് […]
Read more

പൈലറ്റുമാര്‍ക്ക് ഭക്ഷ്യവിഷബാധ, ഒരാള്‍ക്ക് വിമാനത്തില്‍ ഓക്‌സിജന്‍ കൊടുത്തു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ഭക്ഷ്യവിഷബാധ. വിമാനത്തിലുണ്ടായിരുന്ന മൂന്ന് പൈലറ്റുമാര്‍ക്കും പ്രഭാത ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിലൊരാളുടെ ആരോഗ്യനില വല്ലാതെ വഷളാവുകയും തുടര്‍ന്ന് വിമാനത്തില്‍ ഓക്‌സിജന്‍ നല്‍കേണ്ടിയും വന്നു. സംഭവത്തില്‍ എയര്‍ലൈന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 7.45 നാണ് ബി.എ 276 വിമാനം പുറപ്പെട്ടത്. 10 മണിക്കൂറും 35 മിനിറ്റുമാണ് യാത്രാ സമയം. യാത്രയ്ക്ക് തലേന്ന് രാത്രി മൂന്ന് പൈലറ്റുമാരും എയര്‍ലൈന്‍ […]
Read more

സംസ്ഥാനത്ത് സ്വർണത്തിനും വെള്ളിക്കും വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് രാവിലത്തേക്ക് ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് കുറഞ്ഞിരിക്കുന്നതെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ നിലവിൽ കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,230 രൂപയും പവന് 1,05,840 രൂപയുമായി വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 140 രൂപ കുറഞ്ഞ് ഇന്ന് ഗ്രാമിന് 10,870 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സമീപ ദിവസങ്ങളിലെല്ലാം സ്വർണ വില കൂടുന്ന ട്രെന്റ് ആയിരുന്നു നിലനിന്നിരുന്നതെങ്കിൽ […]
Read more

Recent News