Author: Greeshma Joshi

നീറ്റ് പ്രക്ഷോഭത്തിനിടെ കേന്ദ്ര നടപടി: ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വിനീത് ജോഷിയെ മാറ്റി

ന്യൂഡല്‍ഹി: നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമായിരിക്കെ, നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വിനീത് ജോഷിയെ മാറ്റി. പഞ്ചായത്ത് രാജ് സെക്രട്ടറിയായാണ് വിനീത് ജോഷിയെ മാറ്റി നിയമിച്ചത്. വിനീത് ജോഷിക്ക് പകരം നരേഷ് പാല്‍ ഗാംഗ്‌വറിനെ പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. പശ്ചിമ ബംഗാള്‍ കേഡറില്‍ നിന്നുള്ള 1994 ബാച്ച് ഉദ്യോഗസ്ഥനാണ് പുതിയ വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിതനായ നരേഷ് പാല്‍ ഗാംഗ്‌വാര്‍. നേരത്തെ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രാലയത്തിലെ […]
Read more

തേങ്ങയിടുന്നതിനിടെ ഷോക്കേറ്റ് മരണം, ഉത്തരവാദി കെഎസ്ഇബി

കൊല്ലം: തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ സനുവാണ് ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ കുത്തിയിടുന്നതിനിടെ മരിച്ചത്. തോട്ടി സമീപത്തു കൂടി പോകുന്ന വൈദ്യുതി ലൈനില്‍ തട്ടിയാണ് സനുവിന് ഷോക്കേറ്റത്. നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത് തിരുവനന്തപുരത്തെ പെര്‍മനന്റ് അദാലത്ത് ഫോര്‍ യൂട്ടിലിറ്റി സര്‍വീസസാണ്. 2021 ഒക്ടോബറിലായിരുന്നു സനുവിന്റെ മരണം. വെല്‍ഡര്‍ ജോലി ചെയ്തിരുന്ന സനുവിന്റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞു വന്നിരുന്നത്. രണ്ടു സഹോദരിമാരായിരുന്നു […]
Read more

മാതാ അമൃതാനന്ദമയിക്ക് ‘ജനനി അവാര്‍ഡ്’ സമ്മാനിച്ചു

കൊല്ലം: മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍ കലാമിന്റെ പതിനൊന്നാം ചരമ വാര്‍ഷിക ആചരണത്തിന്റെ ഭാഗമായി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ‘ജനനി അവാര്‍ഡ്’ 2026 മാതാ അമൃതാനന്ദമയിക്ക് സമ്മാനിച്ചു. അമൃതപുരി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പുരസ്‌കാരം സമര്‍പ്പിച്ചു. മാനവിക-സാമൂഹ്യ സേവനങ്ങള്‍, സമൂഹ പരിവര്‍ത്തനം, സ്ത്രീശാക്തീകരണം എന്നീ മേഖലകളില്‍ മാതാ അമൃതാനന്ദമയി നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. മറ്റുള്ളവര്‍ക്കായി സേവനം ചെയ്യുമ്പോഴാണ് മനുഷ്യജന്മം പൂര്‍ണമാകുന്നത്’ എന്ന […]
Read more

‘സുന്ദരി’ വിളി കുറ്റമല്ല, ; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: ഒരാളെ ‘പ്രെറ്റി’ എന്ന് വിളിക്കുന്നത് കുറ്റകരമല്ലെന്ന് കര്‍ണാടക ഹൈക്കോടതി. സമൂഹമാധ്യമത്തിലെ ചിത്രം കണ്ട് മെസേജ് അയച്ച കോളജ് വിദ്യാര്‍ഥിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസും കോടതി റദ്ദാക്കി. ഇങ്ങനെ വിളിച്ചതിന് ‘നന്ദി’ എന്ന് മറുപടിയും നല്‍കിയതിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യല്‍, പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമെ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ടി.) ആക്ടിലെ സെക്ഷന്‍ 66 ഇ (സ്വകാര്യതാലംഘനം) ചുമത്തിയാണ് ഈ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ […]
Read more

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

പ്രതിസന്ധികൾക്കൊടുവിൽ ലോകവ്യാപകമായി തിയേറ്ററുകളിൽ റിലീസായ വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ആഗോളതലത്തിൽ 80 കൊടിയില്പരം രൂപയും കേരളത്തിൽ നിന്ന് മാത്രം 5.8 കോടി രൂപയും ആദ്യ ദിനം കളക്ഷൻ നേടി. കേരളത്തിൽ രാവിലെ 6 മുതൽ ആരംഭിച്ച ഷോകൾ മുതൽ ലേറ്റ് നൈറ്റ് ഷോകൾ വരെ ഹൗസ്ഫുൾ ആകുന്ന കാഴ്ചയാണ് കേരളം ഇന്നലെ കണ്ടത്. തങ്ങളുടെ പ്രിയ നായകൻ വിജയിനെ തിയേറ്ററിൽ ഒരിക്കൽ കൂടി കണ്ട് ആഘോഷമാക്കാൻ പ്രായഭേദമന്യേ ജോലിക്കു പോലും അവധി എത്തിയ ആരാധകർ വിജയുടെ […]
Read more

പെൻഷൻ വിവാദത്തിൽ പ്രതികരിച്ച് മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ

തൃശൂർ: സിപിഎം നേതാവ് പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ വിവാദത്തിൽ പ്രതികരിച്ച് കുന്നംകുളം മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ അജിത് കുമാർ. സിപിഎം നേതാവ് പി കെ ശ്രീമതി തന്റെ അമ്മയായ പി കെ ശ്രീമതിയുടെ പെൻഷൻ വാങ്ങിയിട്ടില്ലെന്നും പേരിലെ സാമ്യം കൊണ്ട് ഉണ്ടാക്കുന്ന വിവാദമാണെന്നും അജിത് കുമാർ പറഞ്ഞു. അറിവില്ലായ്മ കൊണ്ടോ മനപ്പൂർവ്വമോ ആണ് വിവാദമുണ്ടാക്കിയത്. സിപിഎം നേതാവ് പി കെ ശ്രീമതിക്ക് തന്റെ നിരുപാധിക പിന്തുണയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് […]
Read more

കൊച്ചി പി & ടി ഫ്ലാറ്റ് നിർമ്മാണ ക്രമക്കേട്

കൊച്ചി: വലിയ പ്രതീക്ഷകളോടെ നിർമ്മിച്ച കൊച്ചിയിലെ പി & ടി കോളനി ഫ്ലാറ്റ് നിർമ്മാണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ ഉയർന്നതിനെ തുടർന്ന് സംഭവത്തിൽ വിജിലൻസ് അന്വേഷണ ഉത്തരവ് ഉടൻ പുറത്തിറങ്ങും. 14 കോടി രൂപ പ്രതീക്ഷിച്ച പദ്ധതിക്ക് 24 കോടിയോളം രൂപയാണ് ആകെ ചെലവഴിച്ചത്. അതായത്, കണക്കാക്കിയതിലും 10 കോടിയോളം രൂപ അധികം ചെലവഴിച്ചിട്ടും നിർമ്മാണം പൂർത്തിയായി ഒരു മാസത്തിനുള്ളിൽ തന്നെ കെട്ടിടത്തിലെ ചോർച്ചയും മറ്റ് പോരായ്മകളും പുറത്തുവന്നു. കെട്ടിടത്തിന് ഗുരുതരമായ ബലക്ഷയമുണ്ടെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമ്മാണം […]
Read more

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്ലസ് ടു സേ , ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇന്ന് ചേർന്ന പരീക്ഷാ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. മൂന്ന് തവണ ഫലപ്രഖ്യാപന തീയതി മാറ്റിവെച്ച ശേഷമാണ് ഇപ്പോൾ അന്തിമ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ മൂന്നിന് മുൻപ് തന്നെ സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ പൂർത്തിയായിരുന്നുവെങ്കിലും ഫലപ്രഖ്യാപനം നീണ്ടുപോകുകയായിരുന്നു. ഡിഗ്രി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കോളജ് പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെ ഫലം വൈകിയത് പരീക്ഷയെഴുതിയ […]
Read more

നടിയെ ആക്രമിച്ച കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുളള രണ്ട് പ്രതികളുടെ ആവശ്യം കൂടി ഹൈക്കോടതി തളളി. അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരുടെ അപേക്ഷയാണ് കോടതി തളളിയത്. രണ്ട് പ്രതികളും കുറ്റകൃത്യത്തില്‍ സജീവമായി പങ്കെടുത്തവരാണ് എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. യുവ നടിക്കെതിരായ ലൈംഗിക അതിക്രമവും ദൃശ്യങ്ങള്‍ പകര്‍ത്തിയതും സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതും ക്രൂരവുമായ കുറ്റകൃത്യമാണെന്നും കുറ്റകൃത്യത്തിന്റെ ഗൗരവവും നടപ്പാക്കിയ രീതിയും കണക്കിലെടുക്കുമ്പോള്‍ ശിക്ഷ മരവിപ്പിക്കാന്‍ മതിയായതും അസാധാരണവുമായ കാരണങ്ങളില്ല […]
Read more

മന്ത്രി പി.കെ.ബഷീർ സെക്രട്ടറിയായ കോളജിൽ അഡ്മിഷന് കോഴയെന്ന് പരാതി; മാര്‍ച്ചുമായി യൂത്ത് ലീഗ്

മലപ്പുറം: കൊണ്ടോട്ടി ഇഎംഇഎ കോളേജിൽ അഡ്മിഷന് കോഴ വാങ്ങുന്നതായി ആരോപണം. മുസ്‍ലിം ലീഗ് നിയന്ത്രണത്തിലുള്ള കോളേജിലേക്ക് യൂത്ത് ലീഗ് മാർച്ച് പ്രഖ്യാപിച്ചു. പരസ്യ പ്രതിഷേധം ഉയർന്നതോടെ ലീഗ് നേതൃത്വം ഇടപെട്ട് അഡ്മിഷൻ നടപടികൾ നിർത്തിവെപ്പിച്ചു. പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ സെക്രട്ടറിയും പാണക്കാട് ബഷീർ അലി തങ്ങൾ പ്രസിഡന്‍റുമായ കൊണ്ടോട്ടി ഇഎംഇഎ കോളേജിന് എതിരെയാണ് ആരോപണം.വിദ്യാർഥികളിൽ നിന്ന് 25000 മുതൽ അരലക്ഷം രൂപ വരെ പണം വാങ്ങുന്നതായാണ്‌ ആരോപണം സംഭവത്തിൽ യൂത്ത് ലീഗ് തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മറ്റിയാണ് […]
Read more

Recent News