Author: Greeshma Joshi

മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികളുടെ അശ്ലീല ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ഏബലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയാണ് ഏബല്‍. ഇന്നലെയാണ് വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റു ചെയ്ത ഏബലിനെ പിന്നീട് പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. ഏബലിന്റെ സീനിയര്‍ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ നിന്നും ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ നിരവധി […]
Read more

മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ മോശമെങ്കില്‍ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ല: ഹൈക്കോടതി

കൊച്ചി: മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ മോശമെങ്കില്‍ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ലന്ന് ഹൈക്കോടതി. സിബില്‍ സ്‌കോര്‍ മോശമായ വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ശരിവെച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി നിയമപരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരുകൂട്ടം ബിരുദ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി തള്ളി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വിദ്യാഭ്യാസ വായ്പ വിദ്യാര്‍ത്ഥിയുടെ മൗലിക അവകാശം അല്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞാല്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അര്‍ഹതയില്ലെന്നും വായ്പാകളില്‍ സഹ […]
Read more

നിതിൻ രാജിന്റെ മരണം: ഡോ. റാമിന്റെ അറസ്റ്റിൽ വീഴ്ച, ഡിവൈഎസ്പിക്ക് കോടതിയുടെ നോട്ടീസ്

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ദന്തൽ കോളജ് വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിക്ക് നോട്ടീസ്. കേസിൽ ഒന്നാം പ്രതിയായ ഡോക്ടർ എം കെ റാമിനെ അറസ്റ്റ് ചെയ്തതിലെ പൊലീസിന് വീഴ്ച സംഭവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തലശ്ശേരി ജില്ലാ സെക്ഷൻസ് കോടതി ഡി വൈ എസ് പി സുധീർ കല്ലേന് നോട്ടീസ് അയച്ചത്. ഈ കേസിൽ അറസ്റ്റുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ എന്ത് കൊണ്ട് പാലിച്ചില്ല എന്ന കാര്യത്തിൽ വിശദീകരണം നൽകണം […]
Read more

മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ ഭീതി പരത്തി ‘പടയപ്പ

മൂന്നാർ: മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ വീണ്ടും പടയപ്പയെന്ന ഒറ്റയാന്റെ സാന്നിധ്യം. സൈലന്റ് വാലിയിൽ വെയിറ്റിംഗ് ഷെഡും അതിനോട് ചേർന്ന കടയും തകർത്തു കടയിലുണ്ടായിരുന്ന സാധനങ്ങളും നശിപ്പിച്ചു. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായി. സൈലൻറ് വാലി എസ്റ്റേറ്റ് മേഖലയിലാണ് ഇന്ന് പുലർച്ചെയോടെ പടയപ്പ വീണ്ടും നാശം വിതച്ചത്. റോഡരികിലെ ബസ് വെയിറ്റിംഗ് ഷെഡും അതിനോട് ചേർന്നിരുന്ന കടയും ആന തകർത്തു. കടയ്ക്കുള്ളിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റ് സാധനങ്ങളും പൂർണമായും നശിച്ചതായി വ്യാപാരി പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി മൂന്നാർ സൈലന്റ് […]
Read more

വി കുഞ്ഞികൃഷ്ണന്‍ അനുഭാവിയുടെ ഷെഡ്ഡിന് തീയിട്ട സംഭവം ടി ഐ മധുസൂദനന്റെ ആറിവോടെയെന്ന് ആരോപണം

കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്റെ അനുഭാവിയുടെ ഷെഡ്ഡിന് തീയിട്ടതായി പരാതി. ഇയാള്‍ ചെമ്മീന്‍ കൃഷിയുടെ ഭാഗമായി നിര്‍മിച്ചിരുന്ന ഷെഡ്ഡിനാണ് തീയിട്ടത്. ടി പുരുഷോത്തമന്‍ എന്നയാളുടെ ഷെഡ്ഡിന് നേരെയാണ് ആക്രമണമുണ്ടായത്. മുന്‍പ് പുരുഷോത്തമന്റെ കാറിനും ആക്രമികള്‍ തീയിട്ടിരുന്നു. പയ്യന്നൂരിലെ മുന്‍ സിപിഐഎം നേതാവാണ് പുരുഷോത്തമന്‍. ഇന്നലെ രാത്രിയായിരുന്നു ആക്രമണമുണ്ടായത്. ചെമ്മീന്‍ കൃഷിക്ക് ആവശ്യമായ വല, പെട്ടി, തീറ്റ എന്നിവ സൂക്ഷിക്കുന്ന ഷെഡ്ഡാണ് നശിപ്പിച്ചത്. ഇതിന് തൊട്ടടുത്താണ് കൃഷിയുള്ളത്. ഷെഡ്ഡിന്റെ ഭൂരിഭാഗവും കത്തി നശിച്ച നിലയിലാണ്. ആക്രമണം നടത്തിയത് […]
Read more

ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭം: സ്വമേധയാ കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി. ഹർജിക്കാരനായ അഭിഭാഷകനോട് കോടതിയുടെ സമയം കളയരുതെന്നും ദൃശ്യങ്ങൾ കൈമാറുന്നതിന് പകരം നിയമപരമായ മാർഗ്ഗങ്ങൾ തേടാനും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നിർദ്ദേശിച്ചു.ബുധനാഴ്ച രാവിലെ കോടതി നടപടികൾ ആരംഭിച്ചപ്പോഴാണ് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ വിഷയം ഉന്നയിച്ചത്. ദേശീയ […]
Read more

ഡൽഹിയിലെ പൊലീസ് അതിക്രമം: വെള്ളിയാഴ്ച എസ്എഫ്‌ഐ പഠിപ്പ്മുടക്ക്

തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് നേരെ നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച്‌ ജൂലൈ 24ന് എസ്എഫ്ഐ. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യയാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു വ്യാഴാഴ്ച എസ്എഫ്‌ഐ ലോക്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. ലോക്ഭവന്‍ മാര്‍ച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക, അവകാശ പത്രിക അംഗീകരിക്കുക തുടങ്ങിയ […]
Read more

ഇന്നും നാളെയും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുന്നു. ജൂലൈ മാസത്തില്‍ ഇതുവരെ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കുറഞ്ഞ മഴയാണ് ലഭിക്കുന്നത്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ […]
Read more

വളര്‍ത്തു നായയെ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ; നടപടിക്കൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: വളര്‍ത്തു നായയെ വഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്കും ലൈസന്‍സില്ലാതെ അവയെ വളര്‍ത്തുന്നവര്‍ക്കുമെതിരെ 10,000 രൂപ പിഴ ചുമത്താനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനു പുറമെ അനുമതിയില്ലാതെ ബ്രീഡിങ് കേന്ദ്രങ്ങളോ പെറ്റ് ഷോപ്പുകളോ നടത്തുന്നതിനും 10,000 രൂപ വരെ പിഴ ചുമത്തും. തെരുവുനായ നിയന്ത്രണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നീക്കം. വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സിങ്ങും പ്രതിരോധ കുത്തിവെപ്പും നിര്‍ബന്ധമാക്കും. ഉടമസ്ഥര്‍ ഉപേക്ഷിക്കുന്ന നായ്ക്കളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയും പരിഗണനയിലാണ്. പിഴ നടപ്പാക്കാനായി […]
Read more

പീക്ക് അവറിൽ അധിക സര്‍വീസ്; നാളെ മുതല്‍ പുതിയ ക്രമീകരണവുമായി കൊച്ചി മെട്രോ

കൊച്ചി: യാത്രക്കാരുടെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ. നാളെ (ബുധന്‍) മുതലാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസമായി പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായ സ്ഥിരമായ വര്‍ധന കണക്കിലെടുത്താണ് തീരുമാനം. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായി പ്രവൃത്തി ദിവസങ്ങളിലെ (തിങ്കള്‍ മുതല്‍ ശനി വരെ) തിരക്കേറിയ സമയങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചതായി കൊച്ചി മെട്രോ അറിയിച്ചു. ജൂലൈ 22 മുതല്‍ രാവിലെ 8.00 മുതല്‍ 10.00 […]
Read more

Recent News