Author: Greeshma Joshi

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ”; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ”യിലെ, ജേക്സ് ബിജോയ് ഈണം പകർന്ന “അസലായവളെ” എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ്. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഒന്നര മില്യൺ കാഴ്ചക്കാരെയാണ് ഈ ഗാനം യൂട്യൂബിൽ നിന്ന് നേടിയത്. സിദ് ശ്രീറാം, മഖ്ബൂൽ മൻസൂർ എന്നിവർ ചേർന്ന് ആലപിച്ച ഈ മനോഹരമായ പ്രണയ ഗാനത്തിന് വരികൾ രചിച്ചത് മുത്തു ആണ്. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി […]
Read more

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; അന്വേഷണം പുനരാരംഭിക്കാന്‍ ശ്വേത സര്‍ക്കാരിനോട് അവശ്യപ്പെടുമോ: സംവിധായകൻ വിനയന്‍

കൊച്ചി: താര സംഘടനയിലെ തര്‍ക്കത്തിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ശ്വേതാ മോനോന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്. അമ്മയിലെ പവര്‍ ഗ്രൂപ്പിനെതിരെ ശ്വേത ആത്മാര്‍ത്ഥമായി നില കൊള്ളുമോ എന്നാണ് വിനയന്‍ ചോദിച്ചത്. നാളിതുവരെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ അമ്മയിലെ ആരും പിന്തുണച്ച് കണ്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിലെ നടപടികളൊക്കെ അമ്മയിലെ ആളുകള്‍ തന്നെ ഇടപെട്ട് തടഞ്ഞില്ലേ എന്നും ശ്വേതയോട് വിനയന്റെ ചോദ്യമുണ്ടായി. അന്വേഷണം പുനരാരംഭിക്കാന്‍ സര്‍ക്കാരിനോട് അവശ്യപ്പെടുമോ എന്ന് ചോദിച്ച അദ്ദേഹം തന്നെയും തിലകനെയുമെല്ലാം […]
Read more

പ്രായപൂര്‍ത്തിയായാലും മകളുടെ വിദ്യാഭ്യാസ ചെലവ് പിതാവിന്റെ ഉത്തരവാദിത്വം: കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: അവിവാഹിതയായ മകളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാന്‍ അച്ഛന് ബാധ്യതയുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. കുട്ടിക്ക് പ്രായപൂര്‍ത്തിയായതുകൊണ്ടുമാത്രം വിദ്യാഭ്യാസം നല്‍കാനുള്ള മാതാപിതാക്കളുടെ ബാധ്യത അവസാനിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മെഡിക്കല്‍ പി ജി കോഴ്‌സുകള്‍ പഠിക്കുന്ന മകളുടെ വാര്‍ഷിക ഫീസായ 16 ലക്ഷം രൂപ നല്‍കണമെന്ന വിചാരണക്കോടതിയുടെ വിധിക്കെതിരെ മംഗളൂരുവിലെ വ്യവസായി നല്‍കിയ റിവിഷന്‍ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് സന്ദേശിന്റെ ബെഞ്ച് ഉത്തരവിട്ടത്. മകള്‍ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ ബാങ്കുവായ്പയെടുത്ത് വിദ്യാഭ്യാസം തുടരാനാകുമെന്നായിരുന്നു പിതാവിന്റെ ഹര്‍ജിയിലെ വാദം. എന്നാല്‍ ഇതുകൊണ്ടുമാത്രം വിചാരണക്കോടതിയുടെ […]
Read more

കുംഭമേള വൈറല്‍ താരത്തിന് വീണ്ടും പൊലീസ് സംരക്ഷണം; ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കുഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കൊച്ചി പാലാരിവട്ടം പൊലീസിനാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിര്‍ദ്ദേശം. വനിതാ ഉദ്യോഗസ്ഥ മുഖേന സംരക്ഷണം ഉറപ്പാക്കാമെന്നും വ്യക്തമാക്കി. മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ തനിക്കെതിരെ ഭീഷണിയും വിദ്വേഷ പ്രചാരണവും നടക്കുന്നതായി പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നേരത്തെ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് പൊലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശിച്ച് കോടതി ജൂണില്‍ ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് […]
Read more

പൊലീസ് ജീപ്പിന് പിഴയിട്ടു; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി

തൃശ്ശൂർ: പൊലീസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി. മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്‌പെക്ടർ പി വി ബിജുവിനെയാണ് മാറ്റിയത്. അയ്യന്തോളിലെ ആർടിഒ ഓഫീസിലേക്കാണ് മാറ്റം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എൻഫോഴ്സ്മെന്റ് ജോലികളിൽ നിയോഗിക്കരുതെന്ന് നിർദേശിച്ചിട്ടുമുണ്ട്. വടക്കാഞ്ചേരി സ്റ്റേഷനിലെ പൊലീസ് ജീപ്പിനാണ് ബിജു പിഴ ചുമത്തിയത്. ഇൻഷുറൻസ്, പുക പരിശോധനാ രേഖകൾ പരിശോധനാസമയത്ത് കൈവശമില്ലാത്തതിന്റെ പേരിൽ ജീപ്പിന് 4000 രൂപയാണ് പിഴ ചുമത്തിയത്. പൊലീസ് ഉദ്യോഗസ്ഥൻ ഇൻഷുറൻസ് ഉണ്ടെന്ന് പറഞ്ഞെങ്കിലും പരിവാഹൻ സൈറ്റിൽ വിവരങ്ങൾ കൃത്യമായിരുന്നില്ല. […]
Read more

സ്വർണ്ണവില കുതിപ്പിൽ തന്നെ: ഒറ്റയടിക്ക് വര്‍ധിച്ചത് 1680 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 1680 രൂപയാണ് വര്‍ധിച്ചത്. 1,07,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 210 രൂപയാണ് ഉയര്‍ന്നത്. 13,430 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 560 രൂപയാണ് വര്‍ധിച്ചത്. ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
Read more

ആ കുറ്റാരോപിതര്‍ ആരൊക്കെ? തുറന്നുപറയേണ്ട ഉത്തരവാദിത്വം ശ്വേതയ്ക്കുണ്ട്; മാലാ പാര്‍വതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പേരുകള്‍ വെളിപ്പെടുത്താന്‍ നടി ശ്വേത മേനോനെ വെല്ലുവിളിച്ച് മാലാ പാര്‍വതി. അമ്മയുടെ പ്രസിഡന്റ് എന്ന നിലയില്‍ ശ്വേത മേനോന് അതിന്റെ ഉത്തരവാദിത്തം ഉണ്ടെന്നും അല്ലെങ്കില്‍ അനാവശ്യസംശയങ്ങള്‍ക്കും തെറ്റിദ്ധാരണയ്ക്കും ഇടയാക്കുമെന്നും മാലാ പാര്‍വതി കുറിച്ചു. തന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പവര്‍ ഗ്രൂപ്പിനെതിരെ ആണെന്നും കുറ്റാരോപിതര്‍ സംഘടന തലപ്പത്ത് വരില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞതിന് പിന്നാലെയാണ് മാലാ പാര്‍വതി രംഗത്തെത്തിയത്. ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടതും, അതേസമയം അമ്മ […]
Read more

പ്രിയദർശിനി കാരണമുള്ള നഷ്ടം നികത്താൻ നിർദേശങ്ങളുമായി സ്വകാര്യ ബസ് സംഘടന

കൊച്ചി: സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ പെരുമ്പാവൂരിൽ നടക്കും. രാവിലെ 10ന് മനോജ് മൂത്തേടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരക്കേറിയ സമയങ്ങളിൽ സൗജന്യ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുക, ഗ്രാമീണ റൂട്ടുകളിൽ പദ്ധതി ഒഴിവാക്കുക, അർഹരായവർക്ക് മാത്രം ആനുകൂല്യം ലഭിക്കുന്ന രീതിയിൽ പിങ്ക് ബസുകൾ ഏർപ്പെടുത്തുക, സ്വകാര്യ ബസുകളിലും സീറോ ടിക്കറ്റ് സംവിധാനം നടപ്പാക്കി നഷ്ടപരിഹാരം സർക്കാർ നൽകുക എന്നിവയാണ് സംഘടന ഉന്നയിക്കുന്ന ആവശ്യങ്ങൾ. […]
Read more

‘രോഹിത് ശർമയുടെ വാക്കുകൾ ആദ്യം വിശ്വസിച്ചിരുന്നില്ല’; തുറന്നുപറഞ്ഞ് സഞ്ജു

തിരുവനന്തപുരം: 2026 ഐസിസി ടി20 ലോകകപ്പിന്റെ നിർണായക ഘട്ടങ്ങളിൽ പലപ്പോഴും മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നില്ല. അന്ന് താരത്തിന് ആശ്വാസം പകരാൻ രോഹിത് ശർമയുമുണ്ടായിരുന്നു. എന്നാലിപ്പോൾ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സഞ്ജു. അവസരം ലഭിക്കാതിരുന്നപ്പോൾ, തനിക്ക് ടീമിൽ ഇനിയും വലിയ പങ്കുവഹിക്കാനുണ്ടെന്ന ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വാക്കുകൾ ആദ്യം താൻ വിശ്വസിച്ചിരുന്നില്ലെന്ന് വിക്കറ്റ് കീപ്പർ ബാറ്റർ വ്യക്തമാക്കി. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിന്റെ വിജയശിൽപ്പിയാകുന്നതിന് മുൻപുള്ള മാനസിക സംഘർഷങ്ങളെക്കുറിച്ചും […]
Read more

‘ഇഷാൻ കിഷന്റെ വരവോടെ ഞാൻ പിന്തള്ളപ്പെട്ടു’; ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെട്ടതിനെക്കുറിച്ച് സഞ്ജു

മുംബൈ: 2026 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനിൽ അവസരം നഷ്ടപ്പെടാൻ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനവും, തുടർന്ന് ടീമിലെത്തിയ ഇഷാൻ കിഷന്റെ തകർപ്പൻ ഫോമും തന്റെ ലോകകപ്പ് പ്രതീക്ഷകളെ എങ്ങനെ ബാധിച്ചുവെന്ന് താരം വിവരിച്ചു. ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 24, 6, 6, 10, 0 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോറുകൾ. ഈ ഘട്ടത്തിൽ ടീമിലേക്ക് […]
Read more

Recent News