‘രോഹിത് ശർമയുടെ വാക്കുകൾ ആദ്യം വിശ്വസിച്ചിരുന്നില്ല’; തുറന്നുപറഞ്ഞ് സഞ്ജു

തിരുവനന്തപുരം: 2026 ഐസിസി ടി20 ലോകകപ്പിന്റെ നിർണായക ഘട്ടങ്ങളിൽ പലപ്പോഴും മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നില്ല. അന്ന് താരത്തിന് ആശ്വാസം പകരാൻ രോഹിത് ശർമയുമുണ്ടായിരുന്നു. എന്നാലിപ്പോൾ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സഞ്ജു. അവസരം ലഭിക്കാതിരുന്നപ്പോൾ, തനിക്ക് ടീമിൽ ഇനിയും വലിയ പങ്കുവഹിക്കാനുണ്ടെന്ന ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വാക്കുകൾ ആദ്യം താൻ വിശ്വസിച്ചിരുന്നില്ലെന്ന് വിക്കറ്റ് കീപ്പർ ബാറ്റർ വ്യക്തമാക്കി.

വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിന്റെ വിജയശിൽപ്പിയാകുന്നതിന് മുൻപുള്ള മാനസിക സംഘർഷങ്ങളെക്കുറിച്ചും താരം സംസാരിച്ചു. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം കടുത്ത മാനസിക തളർച്ചയിലായിരുന്നു താനെന്നും, രോഹിത് ശർമ ആത്മവിശ്വാസം നൽകിയത് ഉൾകൊള്ളാൻ ഗ്രഹിക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും സഞ്ജു പറഞ്ഞു. സഞ്ജുവിന്റെ വാക്കുകൾ

… ”സത്യം പറഞ്ഞാൽ, അന്ന് ഞാൻ അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിച്ചിരുന്നില്ല. അദ്ദേഹം തന്റെ അനുഭവസമ്പത്തിന്റെ പുറത്തായിരിക്കാം അത് പറഞ്ഞത്, പക്ഷേ അന്ന് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്റെ മുഖഭാവത്തിൽ തന്നെ അത് വ്യക്തമായിരുന്നു.” സഞ്ജു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *