ഹരാരെ: ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ നിന്ന് വൈഭവിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ പരമ്പര ഇന്ത്യ 0-4 എന്ന നിലയില്‍ കൈവിടുകയും ചെയ്തു. വെറും മൂന്ന് ഇന്നിംഗ്‌സുകള്‍ക്ക് ശേഷം കൗമാരക്കാരനായ ഓപ്പണറെ ടീമില്‍ നിന്ന് ഒഴിവാക്കിയ മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ മുന്‍ ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഫോമിനെ കുറിച്ച് ചോദിച്ചപ്പോള്‍ വൈഭവ് പറഞ്ഞതിങ്ങനെ… ”കഴിഞ്ഞ നാല് മാസത്തിനിടയില്‍ ധാരാളം ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ഇത് ക്രിക്കറ്റിന്റെ ഭാഗമാണ്, അത് തുടര്‍ന്നു കൊണ്ടേയിരിക്കും. എന്നാല്‍ ഞാന്‍ എന്റെ പ്രക്രിയ പിന്തുടരുകയും ടീമിനായി 100 ശതമാനം നല്‍കുകയും വേണം. എനിക്ക് ആവശ്യമുള്ള എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കോച്ചുകള്‍ ലഭ്യമാക്കുന്നുണ്ട്. എനിക്ക് ആവശ്യമായ പരിശീലനവും ലഭിക്കുന്നുണ്ട്. ഇപ്പോള്‍ വളരെ നല്ലതായി തോന്നുന്നു, ആത്മവിശ്വാസവുമുണ്ട്.” ബിസിസിഐ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വൈഭവ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയതിനെ കുറിച്ച് വൈഭവ് സൂര്യവംശി
