കൊച്ചി: പൈസ വാങ്ങി സിജെപി സമരത്തിന് പോയി എന്ന് ആക്ഷേപിച്ച ബി ഗോപാലകൃഷ്ണന് മറുപടിയുമായി രഞ്ജിനി ഹരിദാസ്. അങ്ങനെ ഒരാളെ കേട്ടിട്ട് പോലും ഇല്ലെന്ന് പരിഹാസത്തോടെ രഞ്ജിനി ഹരിദാസ് തിരിച്ചടിച്ചു. എത്ര ഫണ്ടാണ് വിദേശത്ത് നിന്ന് കിട്ടിയത് എന്ന് കൂടെ പറഞ്ഞാൽ നന്നായിരുന്നു. തനിക്ക് രണ്ട് ദിവസം സ്റ്റേജ് ഷോ ഇല്ലായിരുന്നു, അതുകൊണ്ടാണ് പോയതെന്നും സർക്കാസം നിറച്ച് രഞ്ജിനി പ്രതികരിച്ചു. ഈ വിഷയത്തിൽ ശബ്‍ദം ഉയർത്തി സംസാരിക്കണം എന്ന് തോന്നി, താൻ സംസാരിച്ചു. സംസാരിച്ച് തുടങ്ങിയാൽ കുറെ ആളുകൾ കയ്യടിക്കും, ചിലര്‍ കൂവും. ഇത് പത്തിരുപത് വർഷമായി അനുഭവിക്കുന്നതാണ്. പണി ഒന്നും ഇല്ലാത്തോണ്ട് പ്രതിഷേധ വേദികളിൽ ഉണ്ടായിരിക്കുമെന്ന് ബി ഗോപാലകൃഷ്ണനോട് പറഞ്ഞേക്കൂ എന്നും ഒടുവിൽ രഞ്ജിനി ഹരിദാസ് കൂട്ടിച്ചേർത്തു. പൈസ വാങ്ങിയിട്ടാണ് നടീനടന്മാർ സിജെപി പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. രഞ്ജിനി ഹരിദാസിന് ഇവിടെ സ്റ്റേജ് ഇല്ല, കുറച്ച് പൈസ കിട്ടിയോണ്ട് അങ്ങോട്ട് പോയി എന്നും ബിജെപി നേതാവ് പരിഹസിച്ചു. പാറ്റകളെ തുരത്താൻ ഹിറ്റുണ്ട് കൈയിൽ. ഇന്നലെ ഒരു ചെറിയ ഹിറ്റ്, ഇനി വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളുവെന്നും വിദ്യാര്‍ത്ഥി പ്രതിഷേധത്തെ അപമാനിച്ച് ബി ഗോപാകൃഷ്ണൻ പറഞ്ഞു. ഒരു ഭരണം നാട്ടിൽ നടക്കുമ്പോൾ ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളുവെന്നും ബിജെപി നേതാവ് പറഞ്ഞു.
ബി ഗോപാലകൃഷ്ണന് ചുട്ട മറുപടിയുമായി രഞ്ജിനി ഹരിദാസ്
