Author: Greeshma Joshi

CJP പ്രവർത്തകയുടെ മുഖത്തടിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥനെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ പ്രതിഷേധക്കാരിയുടെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജന്തര്‍മന്തര്‍ ഡ്യൂട്ടിയില്‍ നിന്നും മാറ്റി. അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സന്ദീപ് ലാംബയെയാണ് ജന്തര്‍മന്തര്‍ ഡ്യൂട്ടിയില്‍ നിന്നും നീക്കിയത്. സ്റ്റേഷന്‍ ചുമതലയിലേക്ക് തിരിച്ചുകയറാന്‍ ലാംബയ്ക്ക് നിര്‍ദേശം നല്‍കി. യുവതിയുടെ മുഖത്തടിച്ച നടപടിയില്‍ സന്ദീപ് ലാംബയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുമ്പോഴും പൊലീസ് പരസ്യപ്രതികരണത്തിന് തയ്യാറായിരുന്നില്ല. ഇതേ ഉദ്യോഗസ്ഥനാണ് വിദ്യാഭ്യാസ വിദഗ്ധയും സോനം വാങ്ചുക്കിന്റെ ഭാര്യയുമായ ഗീതാഞ്ജലി വാങ്ചുക്കിനെ അടിക്കാന്‍ ട്രക്കിന് മുകളില്‍ കയറിയതെന്നും പിന്നീട് അവരുടെ […]
Read more

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” റിലീസിനൊരുങ്ങുന്നു. ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിൻ്റെ പ്രമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. വെഡിംഗ് സോംഗ് എന്ന പേരിൽ, സൂര്യ തന്നെ ആലപിച്ചിരിക്കുന്ന പുതിയ ഗാനത്തിൻ്റെ പ്രമോ, സൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് പുറത്ത് വിട്ടത്. ഗാനത്തിൻ്റെ പൂർണമായ പതിപ്പ് ജൂലൈ […]
Read more

പഞ്ചസാരക്ക് പൊള്ളുന്ന വില

കൊച്ചി : ആരോഗ്യത്തിന് നല്ലതല്ലെങ്കിലും ഒഴിച്ച് നിർത്താൻ ആവാത്തതാണ് പഞ്ചസാര. എഥനോൾ ഇന്ധനത്തിൻ്റെ ഉൽപാദനം ആരംഭിച്ചതോടെ പഞ്ചസാര വിലയും കൂടി. 50 രൂപയ്ക്ക് മുകളിൽ ആണ് മൊത്തവ്യാപാര വിപണിയിൽ പഞ്ചസാരയുടെ വില. കഴിഞ്ഞയാഴ്ച വരെ 44 രൂപയുണ്ടായിരുന്ന പഞ്ചസാരക്ക് ഇപ്പോൾ വില 51 രൂപയാണ്. കേരളത്തിലേക്ക് പ്രധാനമായും പഞ്ചസാര എത്തുന്നത് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. ഇവിടങ്ങളിൽ ഉൽപാദിപ്പിക്കുന്ന പഞ്ചസാരക്കാണ് ഇപ്പോൾ വില കൂടിയിരിക്കുന്നത്. അതേസമയം മഹാരാഷ്ട്രയിൽ നിന്ന് എത്തുന്ന പഞ്ചസാരക്ക് പൊതുവേ തമിഴ്നാട്ടിൽ ഉത്പാദിപ്പിക്കുന്നതിനേക്കാൾ വില […]
Read more

പ്രിയദര്‍ശിനിക്ക് പിന്നാലെ പിങ്ക് ബസ് സര്‍വീസുകള്‍; സ്ത്രീകള്‍ക്ക് മാത്രമായി KSRTC രാത്രികാല സര്‍വീസ്

തിരുവനന്തപുരം: രാത്രികാല പിങ്ക് ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. സ്ത്രീകള്‍ക്ക് മാത്രമായാണ് പ്രത്യേക ബസ് സര്‍വീസ് ആരംഭിക്കുന്നത്. കേരളത്തിലെ പ്രധാന റൂട്ടുകളിലെല്ലാം സര്‍വീസ് ഉണ്ടാകുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നാളെയാണ് പദ്ധതിയുടെ ഉദ്ഘാടനം. തിരുവനന്തപുരം ജില്ലയിലാകും ആദ്യം പദ്ധതി നടപ്പിലാക്കുക. യാത്ര സൗജന്യമായിരിക്കില്ല. ആറ് മണി മുതല്‍ 10.45 വരെ പിങ്ക് ബസുകളുടെ സര്‍വീസ് ലഭ്യമാകും. ഗതാഗത വകുപ്പിന്റെ നൂറ് ദിന കര്‍മപദ്ധതികളുടെ ഭാഗമാണ് പിങ്ക് ബസ് സര്‍വീസ്. പ്രയദർശിനി പദ്ധതിക്ക് പിന്നാലെയാണ് കെഎസ്ആർടിസിയില്‍ പിങ്ക് […]
Read more

സിജെപി സമരത്തെ പിന്തുണച്ച് ഓര്‍ത്തഡോക്സ് സഭ

കോട്ടയം: സിജെപി സമരത്തിന് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭ. രാജ്യത്തെ യുവജനങ്ങളും വിദ്യാര്‍ത്ഥികളും ഉയര്‍ത്തുന്ന ആശങ്കകള്‍ക്ക് ക്രിയാത്മകമായ പരിഹാരം കണ്ടെത്താന്‍ ഭരണാധികാരികള്‍ക്ക് കഴിയണമെന്ന് വാര്‍ത്താക്കുറിപ്പില്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പ്രതികരിച്ചു. യുവതയെ കേള്‍ക്കണം, അവരിലാണ് നാടിന്റെ ഭാവി. ആശയങ്ങളെ ആയുധം കൊണ്ട് നേരിടുന്ന സമീപനം ജനാധിപത്യത്തിന്റെ മൂല്യങ്ങളെത്തന്നെ മുറിവേല്‍പ്പിക്കുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കുറ്റക്കാരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിയണം. ആവശ്യത്തെ കേള്‍ക്കാനും അനുഭാവപൂര്‍വ്വം പരിഹരിക്കാനും അധികൃതര്‍ അടിയന്തരമായി തയ്യാറാകേണ്ടതുണ്ടെന്നും ഓര്‍ത്തഡോക്‌സ് സഭ മാധ്യമ […]
Read more

വിനോദയാത്രയ്ക്കായി ബാങ്കോക്കിൽ പോയ മലയാളി യുവാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: വിനോദയാത്രയ്ക്കായി ബാങ്കോങ്കിൽ പോയ മലയാളി യുവാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തലവടി ഗ്രാമപഞ്ചായത്തിലെ ആനപ്രമ്പാൽ തെക്ക് പുന്നശ്ശേരി സ്വദേശിയായ പ്രജിത് പുഷ്പാംഗദൻ (49) ആണ് മരിച്ചത്. യുകെയിൽ അധ്യാപകനായി ജോലി ചെയ്യുന്ന പ്രജിത് അവധി ആഘോഷത്തിനാണ് തായ്‌ലൻഡിൽ പോയത്. ഇന്നലെ രാത്രിയോടെയാണ് പ്രജിത്ത് മരിച്ച വിവരം തായ്‌ലൻഡ് അധികൃതർ എടത്വ പൊലീസിനെ അറിയിച്ചത്. മരണകാരണം വ്യക്തമല്ല. പ്രജിത് പുഷ്പാംഗദൻ ഒറ്റയ്ക്കായിരുന്നു തായ്‌ലൻഡിലേക്ക് യാത്ര പോയതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
Read more

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ അതിക്രമക്കേസ്: എഫ്‌ഐആറിലെ വിവരങ്ങള്‍ വ്യാജമെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ അതിക്രമക്കേസില്‍ എഫ്‌ഐആറിലെ വിവരങ്ങള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. പ്രതികളെ കാറില്‍ നിന്നാണ് പിടിച്ചതെന്ന എഫ്‌ഐആറിലുള്ള വിവരം വ്യാജമാണെന്നാണ് റിപ്പോര്‍ട്ട്. പ്രതികളെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഹോട്ടലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ദൃശ്യങ്ങള്‍ മാധ്യമങ്ങൾക്ക് ലഭിച്ചു. ഇതിന് പിന്നാലെ പൊലീസ് കള്ളക്കേസ് എടുത്തെന്ന് പരാതി ലഭിച്ചിരുന്നു. പ്രതികള്‍ക്കെതിരെ പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് കേസും ഒരേ എസ്‌ഐ തന്നെയാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ടിലും ഒരേ കുറ്റകൃത്യങ്ങളാണ് പരാമര്‍ശിക്കുന്നത്. രണ്ടാം […]
Read more

തലശ്ശേരി വ്യാപാരി സഹകരണ സംഘത്തില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ്; സെക്രട്ടറി പിടിയില്‍

കണ്ണൂര്‍: തലശ്ശേരിയിലെ വ്യാപാരി സഹകരണ സംഘത്തിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവ്. നിക്ഷേപകരില്‍ നിന്ന് കോടികള്‍ സമാഹരിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ സംഘം സെക്രട്ടറി കെസി ജ്യോതിഷിനെ തമിഴ്‌നാട്ടിലെ രാമേശ്വരത്തുനിന്ന് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. അമിത പലിശ വാഗ്ദാനം നല്‍കി ബന്ധുക്കളടക്കം നിരവധി പേരില്‍ നിന്ന് കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം സ്ഥാപനം പൂട്ടി മുങ്ങിയ പ്രതിയാണ് പിടിയിലായത്. തലശ്ശേരി എഎസ്പി ഡോ. നന്ദഗോപന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഒളിവില്‍ കഴിയുകയായിരുന്ന […]
Read more

സിജെപി സമരത്തെ പിന്തുണച്ചു; ടൊവിനോ തോമസിന്റെ വീടിന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം

തൃശ്ശൂർ: നടന്‍ ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം. സിജെപി സമരത്തെ അനുകൂലിച്ചുള്ള ടൊവിനോയുടെ പ്രതികരണത്തിന് പിന്നാലെയാണ് നടന്റെ ഇരിങ്ങാലിക്കുടയിലെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വായ് മൂടിക്കെട്ടി പ്രതിഷേധം നടത്തിയത്. ജന്തർ മന്തറില്‍ സിജെപി പ്രതിഷേധത്തിന് നേരെ നടന്ന ആക്രണത്തിന് പിന്നാലെയാണ് പിന്തുണയുമായി ടൊവിനോ രംഗത്തെത്തിയത്. രാജ്യത്തിന്റെ ഭാവി തന്നെയാണ് ഇവിടെ ചവിട്ടിത്താഴ്ത്തപ്പെടുന്നതെന്നായിരുന്നു ടൊവിനോയുടെ പ്രതികരണം. ‘ശരിയും തെറ്റും ആപേക്ഷികമായിരിക്കാം. പക്ഷെ സമാധാനപരമായ ഒരു സമരത്തെ നേരിടേണ്ട രീതി എന്തായാലും ഇതല്ല. ഒരു രാജ്യത്തിന്റെ ഭാവി […]
Read more

തദ്ദേശ വകുപ്പിലെ കൂട്ടസ്ഥലംമാറ്റം: മന്ത്രി കെ എം ഷാജിയുടെ കുറിപ്പ് ചോര്‍ന്നു

തിരുവനന്തപുരം: തദ്ദേശ വകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് മന്ത്രി കെ എം ഷാജി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് നല്‍കിയ കുറിപ്പ് ചോര്‍ന്നു. വകുപ്പില്‍ കൂട്ടസ്ഥലംമാറ്റത്തിന് നിര്‍ദേശിച്ച് മന്ത്രി കെ എം ഷാജി ഒദ്യോഗിക ലെറ്റര്‍ ഹെഡില്‍ നല്‍കിയ കുറിപ്പാണ് ചോര്‍ന്നത്. ഭരണസൗകര്യാര്‍ഥം പൊതുതാല്‍പ്പര്യത്തിനു വിധേയമായി ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം നടത്താനാണ് ജൂലൈ 8 ലെ കുറിപ്പില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ജില്ലാതല ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് കുറിച്ച് ചോര്‍ന്നത്. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പ്, 2026 ഏപ്രിലിലെ നിയമസഭ തെരഞ്ഞെടുപ്പ് […]
Read more

Recent News