Author: Greeshma Joshi

ഓടയിലേക്ക് കാര്‍ മറിഞ്ഞ് കരസേന ഉദ്യോഗസ്ഥന്റെ മകന്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ കാര്‍ ഓടയിലേക്ക് മറിഞ്ഞ് 20കാരന്‍ മരിച്ചു. അമേരിക്കയില്‍ ഉന്നതപഠനം നടത്തുന്ന യാഷ്വേന്ദ്രയാണ് മരിച്ചത്. കരസേനാ ഉദ്യോഗസ്ഥന്റെ മകനാണ് മരിച്ച യുവാവ്. അപകട സമയത്ത് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. നംഗല്‍ ദേവത് ഭാഗത്തെ വളവില്‍ വെച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വെള്ളം നിറഞ്ഞ ഓടയിലേക്ക് മറിയുകയുമായിരുന്നു. യുവാവിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കാര്‍. തലേരാത്രി സുഹൃത്തിന്റെ വീട്ടില്‍ തങ്ങിയ ശേഷം വെള്ളിയാഴ്ച രാവിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അമേരിക്കയില്‍ ഒരേ വിദ്യാഭ്യാസ […]
Read more

തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം; സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: 2024ല്‍ തൃശൂരിലെ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി തള്ളാന്‍ വിസമ്മതിച്ച ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ആള്‍ ഇന്ത്യ യൂത്ത് ഫെഡറേഷന്‍ നേതാവും തൃശൂരിലെ വോട്ടറുമായ ബിനോയ് എ എസിനോട് മറുപടി തേടിയാണ് ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുന്നതാണെന്നും അതില്‍ വിചാരണ നടത്താമെന്നും വ്യക്തമാക്കി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് […]
Read more

ഓണത്തിരക്ക് പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കും

കണ്ണൂര്‍: ഓണക്കാലത്തെ യാത്രാതിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി ആലോചിക്കുന്നതായി ഗതാഗത മന്ത്രി സിപി ജോണ്‍. കെഎസ്ആര്‍ടിസിക്ക് സ്വന്തമായുള്ള ബസുകളുടെ കുറവ് മൂലമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ വാങ്ങിയിട്ടില്ലെന്നും നിലവില്‍ സര്‍വീസ് നടത്തുന്ന പല ബസുകളും പഴക്കമേറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ ഉത്സവകാലത്ത് ആവശ്യത്തിന് സര്‍വീസുകള്‍ നടത്താന്‍ പ്രയാസമാണ്. കേരളത്തിന് പുറത്ത് പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പതിനായിരക്കണക്കിന് ആളുകളാണ് […]
Read more

എന്‍റെ തെറ്റ്, പരസ്യമായി മാപ്പ് പറയാന്‍ തയാറാണ്’; മോദിയെ അപമാനിച്ചതില്‍ ക്ഷമ പറഞ്ഞ് ജാന്‍മണി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും അദ്ദേഹത്തിന്റെ മാതാപിതാക്കളെ കുറിച്ചും നടത്തിയ പരാമർശം വിവാദമായതോടെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി പരസ്യമായി മാപ്പ് പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ക്ഷമാപണം. ആരെയും വേദനിപ്പിക്കാനല്ല പറഞ്ഞതെന്നും, തെറ്റായ വിവരം പരിശോധിക്കാതെയാണ് പറഞ്ഞതെന്നും ജാൻമണി വ്യക്തമാക്കി. വിവാദമായ വീഡിയോ എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്യാൻ ശ്രമിച്ചെന്നും അവർ പറഞ്ഞു. നേരത്തെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിമർശനം ഉയർന്നതോടെയാണ് വിശദീകരണവും മാപ്പും. തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യവും ഈ […]
Read more

കവടിയാർ കൊട്ടാരത്തിലെ കവർച്ചയിൽ പ്രതികരിച്ച് ഗൗരി പാർവതി ഭായ്

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ മോഷണത്തില്‍ ആദ്യമായി പ്രതികരിച്ച് തിരുവിതാംകൂർ മുൻ രാജകുടുംബം. മോഷണം നടന്നു എന്നത് വാസ്തവമാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അശ്വതി തിരുനാൾ ഗൗരി പാർവതി ഭായ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പൊലീസ് ചോദിച്ചതിനെല്ലാം മറുപടി നൽകിയെന്നും ആർക്കൊക്കെ മുറികളിൽ കയറാമെന്ന് അറിയിച്ചു, തെളിവില്ലാതെ ആരെയും സംശയിക്കാനാവില്ല. വിശ്വസിച്ച് കൂടെ നിൽക്കുന്നവർ വഞ്ചിച്ചാലാണ് വിഷമം. നേരത്തെയും കൊട്ടാരത്തിൽ ഇത്തരം സംഭവം ഉണ്ടായിട്ടുണ്ട് എന്നും ഗൗരി പാർവതി ഭായ് പറഞ്ഞു. രണ്ട് കോടിയിലധികം വിലവരുന്ന ആഭരണങ്ങളുൾപ്പെടെയാണ് മോഷണം പോയത്. […]
Read more

വടകര ലഹരികേസ്: അധ്യാപികമാരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

കോഴിക്കോട്: വടകരയില്‍ ലഹരിമരുന്ന് കേസില്‍ അധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. കേസിലെ പ്രതികളായ മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പൊലീസ് ഉടന്‍ കോടതിയെ സമീപിക്കും. തുടര്‍ന്ന് ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ മറ്റ് അധ്യാപകര്‍ക്കും പങ്കുണ്ടോയെന്ന കാര്യവും ഇതോടൊപ്പം പരിശോധിക്കുന്നുണ്ട്. ഇവരുമായി ലഹരി ഇടപാടുകള്‍ നടത്തിയിരുന്ന മറ്റ് ആളുകളെ കണ്ടെത്താനുള്ള നീക്കങ്ങളും പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ, കേസില്‍ അറസ്റ്റിലായ താത്കാലിക […]
Read more

ഭാര്യയുമായി പിണങ്ങി: വടക്കേക്കര സ്റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിളിനെ കാണാനില്ല

കൊച്ചി: വടക്കേക്കര സ്റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിളിനെ കാണാതായി. അന്‍ജിത്ത് എന്ന ഉദ്യോഗസ്ഥനെയാണ് കാണാതായത്. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണ്. പിന്നീട് ഒരു വിവരവുമില്ല. മുനമ്പത്താണ് അന്‍ജിത്തും കുടുംബവും താമസിക്കുന്നത്. ഭാര്യയുമായി തര്‍ക്കിച്ച് വീടുവിട്ടിറങ്ങി ഇറങ്ങിയതാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ മുനമ്പം പൊലീസ് കേസെടുത്തു.
Read more

വൈഭവ് സൂര്യവംശിയ്ക്ക് റെക്കോർഡ്

ഹരാരെ: സിംബാബ്‍വെക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോൾ അതിൽ നിർണായകമായത് 15കാരൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ മികച്ച ബാറ്റിങായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ താരം അർധ സെഞ്ച്വറി നേടി. ഈ പ്രകടനത്തോടെ മത്സരത്തിലെയും പരമ്പരയിലെയും താരത്തിനുള്ള പുരസ്‌കാരങ്ങളും താരം സ്വന്തമാക്കി. മൂന്നാം മത്സരത്തില്‍ വെറും 49 പന്തുകളില്‍ നിന്ന് 8 ഫോറുകളും 4 സിക്‌സറുകളും അടക്കം 81 റണ്‍സാണ് ഈ ഇടം കൈയന്‍ ബാറ്റര്‍ അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ടി20 കരിയറിലെ അദ്ദേഹത്തിന്റെ ഏറ്റവും […]
Read more

കടുത്ത സാമ്പത്തിക പ്രതിസന്ധി: ചെലവ് കൂട്ടരുത്: ധനവകുപ്പിന്റെ നിർദേശം

തിരുവനന്തപുരം: ചെലവ് കൂട്ടരുതെന്ന് വകുപ്പുകളോട് ധനവകുപ്പിന്റെ നിര്‍ദേശം. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ചെലവ് കൂട്ടരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റിൽ കവിയരുതെന്നും നിർദേശം നൽകി. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് നിർദേശം. സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികള്‍ ഒഴിവാക്കണം. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം. അധികം വരുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നും പുതുതായി വരുന്ന ഒഴിവുകളിലേയ്ക്ക് നിയമിക്കാമെന്നും പറയുന്നു. ശമ്പള ചെലവ് കൃത്യമായി കണക്കാക്കണം. ചെലവിൽ മു‍ൻവര്‍ഷത്തെക്കാള്‍ കൂടുതലെങ്കിൽ കാരണം വിശദീകരിക്കണമെന്നും പറയുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിൽ റവന്യൂ വരുമാനം […]
Read more

പവർകട്ടിനെതിരെ എകെജി സെന്ററിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം

തിരുവനന്തപുരം: പവര്‍കട്ടിനെതിരെ എകെജി സെന്ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. വൈദ്യുതി മന്ത്രി വിഡ്ഢിത്തം പറയുകയാണെന്നും വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാണ് നീക്കമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം എവിടെയെങ്കിലും ആക്ഷേപം ഉണ്ടായിരുന്നോ എന്ന് ചോദിച്ച ഇ പി, ഭരിക്കാന്‍ അറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണമെന്നും മുഖ്യമന്ത്രിക്ക് പരിചയക്കുറവ് ഉണ്ടെങ്കില്‍ പരിശീലനം നേടണമെന്നും പറഞ്ഞു. അരണ്ട സര്‍ക്കാര്‍ കേരളത്തിന് ബാധ്യതയായിരിക്കുന്നുവെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. […]
Read more

Recent News