Author: Greeshma Joshi

ഗ്യാനേഷ് കുമാര്‍ രാജിവെക്കണം, അല്ലെങ്കില്‍ ഇംപീച്ച് ചെയ്യണമെന്ന് സിപിഎം

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണം. എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടിക പരിഷ്‌കരണം ( എസ്‌ഐആര്‍), കമ്മീഷന്‍ അംഗങ്ങള്‍ക്കിടയില്‍ കൂട്ടുത്തരവാദിത്തമില്ല തുടങ്ങിയ ആരോപണങ്ങളില്‍ വ്യക്തമായ വിശദീകരണം നല്‍കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരോപണ വിധേയനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സ്ഥാനമൊഴിയണമെന്നും സിപിഎം ആവശ്യപ്പെട്ടു. അതിനിടെ, സിപിഎം ജനറല്‍ […]
Read more

ആഭ്യന്തരമന്ത്രി എന്ന നിലയിൽ യോഗം വിളിച്ചിട്ടില്ല, യോഗം ലോകായുക്ത ആവശ്യപ്പെട്ടതനുസരിച്ച്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്ത യോഗത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ വിമര്‍ശനം തെറ്റിദ്ധാരണാജനകവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യോഗം വിളിച്ചുചേര്‍ത്തത് ലോകായുക്തയെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമം ആണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ജനാധിപത്യവിരുദ്ധമാണ്. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ താന്‍ ഇടപ്പെട്ടു ലോകായുക്തയുടെ യോഗം വിളിച്ചിട്ടില്ല. ലോകായുക്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു യോഗം എന്നും രമേശ് ചെന്നിത്തല മറുപടി നൽകി. ‘അഞ്ജനമെന്നതെനിക്കറിയാം മഞ്ഞള് പോലെ വെളുത്തിരിക്കും എന്ന പഴഞ്ചൊല്ല് പോലെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ […]
Read more

മാസപ്പടി കേസ്: പിണറായി വിജയന് എതിരെ കേസെടുക്കാത്തതിൽ ആഭ്യന്തര വകുപ്പ് പ്രതിരോധത്തിൽ

കൊച്ചി: ഇഡി ആവശ്യത്തിൽ പിണറായി വിജയന് എതിരെ കേസെടുക്കാത്തതിൽ ആഭ്യന്തര വകുപ്പ് പ്രതിരോധത്തിൽ. എഫ്ഐആറിട്ട് അന്വേഷണം നടത്തണമെന്ന സ്വകാര്യ ഹർജിയിൽ വിശദമായി വാദം കേൾക്കാൻ ഹൈക്കോടതി. ഇഡിയോട് തെളിവുകൾ ഹാജരാക്കാൻ നിർദേശം. പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും കേസെടുക്കണമെന്നും ആവർത്തിച്ച് ഇഡി. എഫ്ഐആർ ആവശ്യമെന്ന് ഇഡി നിലപാടെടുത്തപ്പോൾ പ്രാഥമികാന്വേഷണം നടത്തണമെന്നായിരുന്നു സർക്കാർ വാദം. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെയുള്ള തെളിവുകൾ ഹാജരാക്കാനാണ് ഹൈക്കോടതി നിർദേശം. ഇഡി തെളിവുകളുടെ അടിസ്ഥാനത്തിൽ ഹർജിയിൽ വിശദമായ വാദം കേൾക്കും. […]
Read more

കാലാവധി കഴിഞ്ഞ മരുന്നുനല്‍കിയ സംഭവം:ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്ന് പതിനഞ്ചുകാരന്റെ കുടുംബം

കാസര്‍ഗോഡ്: ബായാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കാലാവധി കഴിഞ്ഞ മരുന്നുനല്‍കിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്ന് പതിനഞ്ചുകാരന്റെ കുടുംബം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം തങ്ങളെ കുറ്റക്കാരാക്കാനാണ് ശ്രമിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. മഞ്ചേശ്വരത്തെ ബായാര്‍ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയ സംഭവത്തിലാണ് 15കാരന്റെ കുടുംബം നിയമനടപടിയിലേക്ക് കടക്കുന്നത്. ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. ഗുളികയിലെ ബാച്ച് നമ്പര്‍ പരിശോധിച്ചതില്‍ മരുന്ന് ബായാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ളതല്ലെന്ന് കണ്ടെത്തിയെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും […]
Read more

വിവാദങ്ങൾക്കിടെ യോഗം ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. എല്ലാ തീരുമാനങ്ങളും ഒന്നിച്ചെടുത്തതാണെന്നാണ് കമ്മീഷന്‍റെ വിശദീകരണം. ഡല്‍ഹി നിര്‍വചന്‍ സദനിൽ ചേർന്ന യോഗത്തിലാണ് വിഷയം ചർച്ചയായത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മീഷണർമാരായ ഡോ. സുഖ്ബിർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ ചേർന്ന ഫുൾ കമ്മീഷൻ യോഗത്തിന് ശേഷം ആരോപണങ്ങളിൽ വ്യക്തത വരുത്തി കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ബിഹാറിലെയും പശ്ചിമബംഗാളിലെയും എസ്ഐആർ […]
Read more

ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ മൂന്ന് ദിവസം പണിമുടക്ക്

ഡൽഹി: നാളെ മുതൽ മൂന്ന് ദിവസം പണിമുടക്കായതിനാൽ രാജ്യത്ത് ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും. അടുത്ത മൂന്നു ദിവസം എടിഎം ഉപയോഗിക്കാൻ ചാർജ് ഇല്ല. എത്ര തവണ വേണമെങ്കിലും സൗജന്യമായി എടിഎം ഉപയോഗിക്കാം. മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിനും പ്രശ്നമില്ല. പണിമുടക്ക് ദിവസങ്ങളിൽ ഓൺലൈൻ ഇടപാടുകൾ തടസമില്ലാതെ നടക്കും.വായ്പ തവണകൾ കൃത്യമായി ഓൺലൈനായി അടയ്ക്കണം. ഒക്ടോബർ രണ്ട് അവധി ആയതിനാൽ ഈ ആഴ്ച ബാങ്കുകൾ രണ്ടു ദിവസം മാത്രമേ പ്രവർത്തിക്കൂ. തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകളുടെ പ്രവർത്തനം സ്തംഭിക്കുന്നത് […]
Read more

ബ്ലൂടൂത്ത് സ്പീക്കര്‍ തിരികെ ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം; കുട്ടികളെയടക്കം തീ കൊളുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ

തൃശൂര്‍: നാലുപേരെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ പാപ്പിനിവട്ടം കളരിപ്പറമ്പ് കറുത്ത വീട്ടില്‍ രാംവിലാസിനെയാണ് (30) മതിലകം പോലീസ് പിടികൂടിയത്. ബ്ലൂടൂത്ത് സ്പീക്കര്‍ തിരികെ ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് പ്രതി ഒരു കുടുംബത്തിലെ നാലുപേരെ മര്‍ദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത്. ഒളിവിലായിരുന്ന പ്രതിയെ എറണാകുളത്തുനിന്നുമാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. കളരിപറമ്പ് കുന്നത്ത് വീട്ടില്‍ സലീഷ് (40), ഭാര്യ, […]
Read more

മോദിയും ഷായും ഗ്യാനേഷ് കുമാറിനെ ‘അംപയറാക്കി’ തെരഞ്ഞെടുപ്പ് മാച്ച് ഫിക്‌സിങ് നടത്തുന്നു; രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഐഎഎസ് പദവിയിലിരിക്കെ ഗ്യാനേഷ് കുമാർ ബിജെപിയിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയെന്നും പിന്നീട് മോദിയും ഷായും അദ്ദേഹത്തെ അംപയറാക്കി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് “മാച്ച് ഫിക്സിംഗ്” നടത്താനുള്ള ഉത്തരവാദിത്തം അദ്ദേഹത്തെ ഏൽപ്പിച്ചെന്നും രാഹുൽ ഗാന്ധി എക്‌സില്‍ കുറിച്ചു. 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഗ്യാനേഷ് കുമാര്‍ തന്നോട് പറഞ്ഞുവെന്നായിരുന്നു ജിജി തോംസണിന്റെ വെളിപ്പെടുത്തല്‍. ‘ഞങ്ങള്‍ […]
Read more

പ്രിയദർശിനി കണ്ടക്ടർ അപമാനിച്ചെന്ന് വിദ്യാർത്ഥിനിയുടെ പരാതി

കൊച്ചി: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന് പരാതി. ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദര്‍ശിനി ബസിലെ കണ്ടക്ടര്‍ക്കെതിരെയാണ് പരാതി. കണ്ടാല്‍ പെണ്ണാണെന്ന് തോന്നുന്നില്ലെന്നും സീറോ ടിക്കറ്റ് നല്‍കില്ലെന്നും കണ്ടക്ടർ പറഞ്ഞതായി പരാതിയില്‍ ആരോപിക്കുന്നു. കണ്ടക്ടര്‍ അസഭ്യം പറഞ്ഞുവെന്നും വിദ്യാര്‍ത്ഥിനി പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യാത്രക്കാരോടായി ‘ഇതിനെ കണ്ടാല്‍ പെണ്ണാണെന്ന് തോന്നുമോ’ എന്ന് ചോദിക്കുകയും അവര്‍ക്കുകൂടി തന്നെ അവഹേളിക്കാനായി അവസരം ഉണ്ടാക്കികൊടുക്കുകയുമായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. തനിക്ക് വളരെയധികം മാനസികബുദ്ധിമുട്ടും […]
Read more

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകരയിലെ ലഹരിക്കേസ്; നാലാം പ്രതി നീഷ്മയ്ക്ക് ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ നാലാം പ്രതിയായ നീഷ്മയ്ക്ക് ജാമ്യം. വടകര എന്‍ഡിപിഎസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയിരുന്നില്ല. കേസിലെ രണ്ടാം പ്രതിയായ കീര്‍ത്തനയ്ക്കും മൂന്നാം പ്രതിയായ കാവ്യയ്ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പേരാമ്പ്ര ബിആര്‍സിയിലെ (ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍) സ്‌പെഷല്‍ എജ്യുക്കേറ്ററായിരുന്നു നീഷ്മ. നീഷ്മ ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടിന് സഹായിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ലഹരിക്കേസില്‍ വടകര സ്വദേശി പിടിയിലായതോടെയായിരുന്നു അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം […]
Read more

Recent News