നിതിൻ രാജിന്റെ മരണം; കേസ് നിർണായക ഘട്ടത്തിൽ, അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിതിൻ രാജിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവൻ ജോർജിനെ ആണ് സ്ഥലം മാറ്റിയത്. അന്വേഷണം നിർണ്ണായകമായ ഘട്ടത്തിലെത്തിയപ്പോഴാണ് സ്ഥലം മാറ്റം. ദന്തൽ കോളേജിലെ 2 അധ്യാപകരെ കൂടി കഴിഞ്ഞ ദിവസം പ്രതിചേർത്തിരുന്നു. ജീവൻ ജോർജിനെ കോഴിക്കോട് നർകോട്ടിക് സെല്ലിലേക്കാണ് മാറ്റിയത്. ഏപ്രിൽ പത്തിനാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ […]
Read more

