Author: Greeshma Joshi

ശബരിമല കുത്തക ലേലത്തിൻ്റെ വിവരം ചോർന്നു; 110 കടകൾക്കായി റീ-ടെൻഡർ നടത്താൻ തീരുമാനം

പത്തനംതിട്ട: ശബരിമല കുത്തക ലേലത്തിൻ്റെ വിവരം ചോർന്നു. ഇതേത്തുടർന്ന് 110 കടകൾക്കായി റീ-ടെൻഡർ നടത്താൻ തീരുമാനമായി. സെപ്റ്റംബർ 28ന് നടത്താനിരുന്ന ലേലവും റദ്ദാക്കി. കുത്തക ലേലത്തിൻ്റെ വിവരം ചോർന്നതിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഓരോ കടയിലേക്കും ടെൻഡറിൽ പങ്കെടുത്ത ആളുകളുടെ പേര് വിവരമാണ് പുറത്തായത്. വിവരങ്ങൾ ഉദ്യോഗസ്ഥർ വഴി ചോർന്നതായാണ് സംശയം. ടെൻഡറിൽ സുതാര്യത കൊണ്ടുവരാൻ ഇ- ലേലം നടപ്പാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് തിരിച്ചടി.
Read more

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഹെയ്ൽ മേരി’ റിലീസ് തിയ്യതി പുറത്ത്

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചാക്കോച്ചൻ നായകനാകുന്ന ഹെയ്ൽ മേരി റിലീസ് തിയ്യതി പുറത്ത്. വിഷ്ണു രവികുമാറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. നവംബർ 27 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ജി ആർ ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ […]
Read more

ഗ്യാനേഷ് കുമാര്‍ ലക്ഷണമൊത്തൊരു ബിജെപിക്കാരന്‍; എ എ റഹിം

കൊച്ചി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചു എന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി എ എ റഹിം എംപി. ബിജെപിയുടെ ഏജന്റാണ് ഗ്യാനേഷ് കുമാര്‍ എന്നാണ് ഇതുവരെ രാജ്യം വിളിച്ചുകൊണ്ടിരുന്നതെന്നും ഈ വെളിപ്പെടുത്തലോടുകൂടി ഏജന്റല്ല ബിജെപിക്കാരന്‍ തന്നെയാണ് അദ്ദേഹമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും റഹിം പറഞ്ഞു ബിജെപിക്കാരനായ, ബിജെപിക്ക് വേണ്ടി ആളെക്കൂട്ടുന്നയാളാണ് ഗ്യാനേഷ് കുമാറെന്ന് റഹിം പറഞ്ഞു. എങ്ങനെയായിരിക്കണം ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങളുടെ നിയമനം എന്ന് വ്യക്തമാക്കുന്ന വളരെ പ്രശസ്തമായ ഒരു […]
Read more

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, അമിത് ഷാ

കൊല്ലം: കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കാൻ സഹകരണ മന്ത്രിയെ ഡൽഹിയിലേക്ക് ക്ഷണിക്കുന്നു. സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സഹകരണത്തിലൂടെ സമൃദ്ധി എന്ന പദ്ധതി മേഖലയിലെ സ്ത്രീകൾക്ക് കരുത്തു പകരും. സ്ത്രീകൾക്കായി 36 കോടി ബാങ്ക് അകൗണ്ട് തുറക്കാൻ മോദി ഭരണത്തിൽ കഴിഞ്ഞുവെന്നും അമിത് ഷാ വ്യക്തമാക്കി. കുണ്ടറ മുളവനയിലെ പവിത്രം കൺെവൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര വനിതാകർഷക […]
Read more

അനാവശ്യ വിശദീകരണവും വ്യാഖ്യാനവും കൊണ്ട് സതീശന്‍ സ്വന്തം പ്രതിച്ഛായ കളഞ്ഞു: സെബാസ്റ്റ്യൻ പോൾ

കൊച്ചി: വിഡി സതീശനോട് തനിക്ക് മതിപ്പ് ഉണ്ടായിരുന്നുവെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആയി സതീശന്‍ വരണം എന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും രാഷ്ട്രീയ നിരീക്ഷകനായ സെബാസ്റ്റ്യന്‍ പോള്‍. എന്നാല്‍ അധികാരത്തിലേറി നൂറ് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ ആ മതിപ്പ് പോയെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. വിദേശയാത്ര, ഹെലികോപ്റ്റര്‍ വിവാദത്തിലെ സ്‌പോണ്‍സര്‍മാരുടെ പേരുകള്‍ ജനങ്ങളോട് വെളിപ്പെടുത്താന്‍ സതീശന്‍ മടിക്കുന്നത് എന്തിനാണ്…? പ്രളയഫണ്ട് വിതരണം തടസപ്പെട്ടതും പവര്‍കട്ടും സര്‍ക്കാരിന്റെ ജനകീയ മുഖം നഷ്ടപ്പെടുത്തി. അഴിമതിയുടെ പാപഭാരത്താല്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് […]
Read more

മഹാരാഷ്ട്രയിലെ 265 താലൂക്കുകളില്‍ വരള്‍ച്ച,; ആശ്വാസ നടപടി പ്രഖ്യാപിച്ച് സര്‍ക്കാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ കടുത്ത വരള്‍ച്ച. സംസ്ഥാനത്തെ ആകെയുള്ള 358 താലൂക്കുകളില്‍ 265ലും വരള്‍ച്ച ബാധിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ആകെ താലൂക്കുകളുടെ 74 ശതമാനത്തോളം വരുമിത്. വരള്‍ച്ചാ മാനേജ്മെന്റ് മാനുവല്‍ അനുസരിച്ചുള്ള ‘ട്രിഗര്‍-1’ വ്യവസ്ഥകള്‍ സംസ്ഥാനത്ത് നടപ്പിലാക്കിയാണ് സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയത്. 25 ശതമാനത്തിലധികം മഴക്കുറവും, തുടര്‍ച്ചയായി 21 ദിവസത്തോളം മഴ ലഭിക്കാത്ത സാഹചര്യവുമാണ് ട്രിഗര്‍-1 പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചത്. വിവിധ ആശ്വാസ നടപടികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഭൂനികുതിയില്‍ […]
Read more

മുണ്ടംവേലിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പൊളിച്ചു കളയേണ്ടി വരും: മുഖ്യമന്ത്രി

കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പൊളിച്ചു കളയേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മുകളിലെ നിലയില്‍ ഒരാള്‍ ടോയ്‌ലെറ്റില്‍ പോയാല്‍ താഴെ വരെ അറിയും. എല്ലാ ടോയ്‌ലറ്റുകളും ചോര്‍ന്ന് ഒലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു,ലൈഫ് മിഷന്‍ ഫ്‌ലാറ്റ് ആകെ തകരാറിലാണ്. തകരാര്‍ പരിഹരിക്കാന്‍ എസ്റ്റിമേറ്റ് എടുത്തപ്പോള്‍ പുതിയത് നിര്‍മ്മിക്കുന്നതിനേക്കാള്‍ ചെലവാണെന്നാണ് പറയുന്നത്. കോടികള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടമാണ്. ആര്‍ക്കാണ് അക്കൗണ്ടബിലിറ്റി എന്നും മുഖ്യമന്ത്രി ചോദിച്ചു.
Read more

‘ബിജെപി ടിക്കറ്റില്‍ മത്സരിച്ചുകൂടേ, ജയിച്ചാല്‍ കേന്ദ്ര മന്ത്രിയാകാം’; ഗ്യാനേഷ് കുമാറുമായുള്ള സംഭാഷണം വെളിപ്പെടുത്തി ജിജി തോംസണ്‍

കൊച്ചി: സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ബിജെപി ടിക്കറ്റില്‍ മത്സരിക്കണമെന്നും ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകാമെന്നും 2016ല്‍ ഗ്യാനേഷ് കുമാര്‍ ഉപദേശിച്ചിരുന്നുവെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തല്‍. ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാര്‍, അന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വിമാന യാത്രക്കിടെയാണ് ഉപദേശിച്ചത്. എന്നാല്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് പ്ലാനില്ലെന്ന് മറുപടി നല്‍കിയെന്നും ജിജി തോംസണ്‍ പറഞ്ഞു. ഞങ്ങള്‍ നല്ല സൗഹൃദത്തിലായിരുന്നു. റിട്ടയര്‍മെന്റിനു ശേഷമുള്ള പ്ലാന്‍ എന്തൊക്കെയാണെന്ന് ചോദിച്ചു. പ്രത്യേകിച്ച് […]
Read more

ഇ-ഓട്ടോ ഉടമകൾക്ക് 30,000 രൂപ സബ്‌സിഡി, 1000 പേർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം

കൊച്ചി: ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് നൽകുന്ന 30,000 രൂപ സർക്കാർ സബ്‌സിഡിക്കായി ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കുന്ന അർഹരായ ആദ്യത്തെ 1,000 പേർക്ക് സബ്‌സിഡി ലഭിക്കും. ഇതിൽ 100 സബ്‌സിഡികൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. 2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്തതും ഇതുവരെ സബ്‌സിഡി ലഭിക്കാത്തതുമായ ഇ-പാസഞ്ചർ ഓട്ടോറിക്ഷ ഉടമകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം. മുൻപ് അപേക്ഷിച്ച് സബ്‌സിഡി ലഭിക്കാത്തവർക്കും വീണ്ടും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാൻ https://transportservices.nic.in/KeralaEV/#/dashboard/service-info വിവരങ്ങൾക്ക്: www.mvd.kerala.gov.in, 0471-2333317, 9188917300
Read more

‘തൂഫാൻ വാരിയർ’ ടൈറ്റിൽ പ്രകാശനം ചെയ്ത് രമേശ് ചെന്നിത്തല

‘കാലം പറഞ്ഞ കഥ’യ്ക്ക് ശേഷം പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘തൂഫാൻ വാരിയറി’ന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ടൈറ്റിൽ പ്രകാശനം നിർവഹിച്ചത്. നാടകശാല ഇന്റർനാഷണൽ മൂവീസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. നാർക്കോ ഹണ്ട് പശ്ചാത്തലമുണ്ടെങ്കിലും ഒരു അന്വേഷണകഥയിൽ മാത്രം ഒതുങ്ങുന്നതല്ല ചിത്രമെന്ന് അണിയറപ്രവർത്തകർ പറയുന്നു. ഒരു ഹയർ സെക്കൻഡറി സ്കൂളിന്റെ ചരിത്രം, ആ സ്ഥാപനവുമായി ബന്ധമുള്ള തലമുറകളുടെ ഓർമ്മകൾ, ഇന്നത്തെ സമൂഹം നേരിടുന്ന വെല്ലുവിളികൾ എന്നിവയും കഥയുടെ ഭാഗമാണ്. കരുനാഗപ്പള്ളി […]
Read more

Recent News