Author: Greeshma Joshi

ഇ ഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ FIR രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് ബാധ്യതയില്ലെ: ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഇ ഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് ബാധ്യതയില്ലേയെന്ന് ഹൈക്കോടതി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സുപ്രിംകോടതി വിധിയെന്നും ഹൈക്കോടതി നിരീക്ഷണം. എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയിൽ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. അതേസമയം വിജിലൻസ് കേസെടുക്കാൻ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചു. തെളിവുകള്‍ സീല്‍ഡ് കവറില്‍ നല്‍കാമെന്ന് […]
Read more

മാസപ്പടി കേസ്; പിന്തുണക്കാൻ സിപിഐ മടിച്ചുനിൽക്കുന്നതിനിടെ പിണറായിയുടെ നീക്കം

തിരുവനന്തപുരം: മാസപ്പടി കേസ് ഇടത് മുന്നണിക്കെതിരായ രാഷ്ട്രീയ നീക്കമെന്ന് പറയുന്നതിലൂടെ പിണറായി വിജയന്‍ ന‌ടത്തുന്നത് പ്രതിരോധം. കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിപിഐ നേതൃത്വം പിണറായിക്ക് തുറന്ന പിന്തുണ കൊടുക്കാന്‍ മടിച്ചു നില്‍ക്കുന്നതിനിടെയാണ് ഇടത് മുന്നണിക്കെതിരായ നീക്കമെന്ന വ്യാഖ്യാനമുയര്‍ത്തിയുളള പിണറായിയുടെ പ്രതിരോധം. തെറ്റുതിരുത്തല്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വിശാല ജില്ലാ സമിതിയുടെ ആലപ്പുഴയിലെ ആദ്യ യോഗം തന്നെ മാസപ്പടി കേസിലെ പ്രതിരോധത്തിനുളള വേദിയാക്കി പിണറായി മാറ്റിയത് സിപിഎമ്മിലും പുതിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ പരാജയവും പരാജയത്തിനു കാരണമായ സാഹചര്യങ്ങളുടെ തിരുത്തലും […]
Read more

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സംയുക്ത പ്രതിഷേധം; പ്രതിപക്ഷ പാർട്ടികൾക്ക് കത്തെഴുതി സിപിഐഎം

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കത്തെഴുതി സിപിഐഎം.തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ സംയുക്ത പ്രതിഷേധം വേണമെന്നാവശ്യപ്പെട്ടാണ് കത്ത്. ഇന്ത്യ സഖ്യവുമായി അകന്നു നില്‍ക്കുന്ന ഡിഎംകെ, എഎപി, ബിജെഡി, ബിആര്‍എസ് കക്ഷികള്‍ക്കാണ് കത്തെഴുതിയിരിക്കുന്നത്. ഭിന്നതകള്‍ മറന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാണ് ആവശ്യം. പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തണമെന്നും സിപിഐഎം അഭിപ്രായപ്പെട്ടു. വിഷയത്തില്‍ ടിവികെക്കും സിജെപിക്കും എംഎ ബേബി കത്ത് നല്‍കിയിട്ടുണ്ട്. ഇതിനിടെ മമത ബാനർജിയും പ്രതിപക്ഷ ഐക്യത്തിനായുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് […]
Read more

ഗ്യാനേഷ് കുമാറിന് പത്മഭൂഷണ്‍ നല്‍കി ആദരിക്കണം; പ്രകീര്‍ത്തിച്ച് ബിജെപി നേതാവ്

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അരങ്ങേറുന്ന സംഭവ വികാസങ്ങള്‍ രാജ്യത്ത് പുതിയ ഭരണഘടനാ പ്രതിസന്ധിക്ക് തിരികൊളുത്തിയിരിക്കെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പ്രകീര്‍ത്തിച്ച് പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമീക് ഭട്ടാചാര്യ. പശ്ചിമ ബംഗാളില്‍ അക്രമരഹിതമായ നിയമസഭ തെരഞ്ഞെടുപ്പ് ഉറപ്പാക്കിയതിന് ഗ്യാനേഷ് കുമാറിന് ഇന്ത്യയിലെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി ആദരിക്കണമെന്ന് സമീക് ഭട്ടാചാര്യ പറഞ്ഞു. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ നീക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചതിന്റെ ക്രെഡിറ്റും ഗ്യാനേഷ് കുമാറിന് സമീക് ഭട്ടാചാര്യ […]
Read more

കടലാക്രമണ സാധ്യത; കേരളതീരത്ത് റെഡ് അലേര്‍ട്ട്, പ്രത്യേക ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടല്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. കേരളതീരത്ത് റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ തിരമാലയ്ക്കും കടല്‍ ആക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. ഈ മാസം 28 വരെ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശം. അപകട സാധ്യതാ മേഖലകളില്‍ നിന്നും മാറി താമസിക്കണമെന്നും ചെറിയ വള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറക്കുന്നത് ഒഴിവാക്കണമെന്നും കടലിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലിറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായി ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട്. മത്സ്യബന്ധന യാനങ്ങള്‍ കെട്ടി സൂക്ഷിക്കണം.
Read more

പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിലൂടെ ഗ്യാനേഷ് കുമാർ രക്ഷപ്പെടാൻ പോകുന്നില്ല: എം എ ബേബി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സമരത്തിനെതിരായ പൊലീസ് അതിക്രമത്തെ ശക്തമായി അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികളെയും യുവാക്കളെയും തെരുവിലൂടെ വലിച്ചിഴച്ചുവെന്ന് എം എ ബേബി പറഞ്ഞു. ബലം പ്രയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താമെന്ന് മോദിയും അമിത് ഷായും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും എം എ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ത്ത ഗ്യാനേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് പുറത്താക്കണം. […]
Read more

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ വിമര്‍ശനവുമായി ഹൈക്കോടതി. അധികൃതര്‍ ഉറങ്ങുകയാണോയെന്ന് ഹൈക്കോടതി ചോദിച്ചു. റോഡില്‍ ഇപ്പോള്‍ നിയമവാഴ്ചയില്ല. സ്വകാര്യ ബസുകള്‍ക്ക് പൊലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ല. നിയമം ലംഘിച്ച് എന്തും ചെയ്യാമെന്ന സ്ഥിതിയാണുള്ളതെന്നും ഹൈക്കോടതി പറഞ്ഞു. ബസുകള്‍ തമ്മില്‍ യുദ്ധമാണ് നടക്കുന്നത്. ട്രാഫിക് പൊലീസിന്റെ പരാജയമാണിതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. റോഡ് സുരക്ഷയുമായി […]
Read more

K M ഷാജിയുടെ റേഞ്ച് റോവറിലെ കറക്കം: നാളെ മാധ്യമങ്ങളെ കാണും

കോഴിക്കോട്: ആഢംബര കാര്‍ വിവാദത്തില്‍ മന്ത്രി കെ എം ഷാജി നാളെ മാധ്യമങ്ങളെ കാണും. മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് വിഷയത്തില്‍ മന്ത്രി വിശദീകരണം നല്‍കുന്നത്. നാളെ യൂറോപ്യന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്ന മന്ത്രി കോഴിക്കോട് വെച്ചാകും വാര്‍ത്താ സമ്മേളനം നടത്തുക. റേഞ്ച് റോവറിലെ കറക്കവും വിദേശയാത്രയും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ആഢംബര കാര്‍ ഉപയോഗത്തെ ന്യായീകരിച്ച് ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തില്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ലീഗ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. […]
Read more

വീരമണി ലൈംഗിക അതിക്രമ കേസിൽ ഡിഎംകെയ്‌ക്കെതിരെ വിജയ്

ചെന്നൈ: ആര്‍ വീരമണി ഉള്‍പ്പെട്ട ലൈംഗികാതിക്രമ കേസില്‍ ഡിഎംകെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിജയ്. ഡിഎംകെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനും ഡിഎംകെയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിജയ് രംഗത്തെത്തിയത്. മുന്‍ ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് തന്നെ പരാതി ലഭിച്ചിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചുവെന്നാണ് വിജയ്‌യുടെ ആരോപണം. ഒക്ടോബര്‍ 6ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനായുള്ള പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വിജയ്. ചെന്നൈയില്‍ പ്രവര്‍ത്തിച്ചു വന്ന ജെം ഗ്രാനൈറ്റ്‌സിന്റെ ചെയര്‍മാന്‍ ആര്‍ […]
Read more

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഫ്രീസർ പ്രവർത്തനരഹിതമായതിൽ പരാതി: പ്രതിഷേധത്തിന് ഡിവൈഎഫ്ഐ

പറവൂര്‍: ഫ്രീസർ തകരാറിലായതിനാൽ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ അഴുകിയ സംഭവത്തില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ഡിവൈഎഫ്‌ഐ. ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തും. മോര്‍ച്ചറിയിലെ ഫ്രീസര്‍ കേടായതിനെ തുടര്‍ന്ന് അതില്‍ സൂക്ഷിച്ചിരുന്ന തന്റെ അമ്മയുടെ മൃതദേഹം അഴുകി എന്നാണ് പറവൂര്‍ സ്വദേശിയായ വിനേഷ് നൽകി പരാതി. ഇതിന് പിന്നാലെ കയ്പമംഗലം സ്വദേശി അബ്ദുള്‍ റസാഖിന്റെ മൃതദേഹവും ഇത്തരത്തില്‍ അഴുകിയിരുന്നുെവന്ന പരാതി കൂടി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ആശുപത്രി […]
Read more

Recent News