Author: Greeshma Joshi

കേരള എന്‍ട്രന്‍സ് ഫലം നാളെ പ്രഖ്യാപിക്കും

കൊച്ചി: കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ( കീം) ഫലം നാളെ പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണാണ് കൊച്ചിയില്‍ ഫലം പ്രഖ്യാപിക്കുക. സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യ നിര്‍ണയ ഫലം വൈകിയതിനാലാണ് ഇത്തവണ കീം ഫലവും വൈകിയത്. 22 ന് ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചെങ്കിലും മാര്‍ക്ക് ചേര്‍ക്കാന്‍ കൂടുതല്‍ സമയം തേടി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മന്ത്രിയെ സമീപിച്ചതോടെയാണ് മാറ്റുകയായിരുന്നു. സിബിഎസ്ഇ റീവാല്യുവേഷൻ മാർക്ക് കൂടി പരിഗണിച്ച്, റാങ്ക് ലിസ്റ്റ് പരിഷ്‌കരിച്ച […]
Read more

ഡൽഹിയിൽ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതി പിടിയിൽ‌

ഡൽഹി: ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊന്നു. സംഭവത്തിൽ ഡൽഹിയിലെ ഓൺലൈൻ ടാക്സി ഡ്രൈവറായ ബബ്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ മെഹ്‌റോളിയിലുള്ള വനപ്രദേശത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ കുടുംബം മെഹ്‌റോളി പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ […]
Read more

വിയ്യൂർ ജയിലിന് മുകളിൽ ഡ്രോൺ; അന്വേഷണം ആരംഭിച്ച് വിയ്യൂർ പൊലീസും സംസ്ഥാന ഇന്റലിജൻസും

തൃശ്ശൂർ: അതീവ സുരക്ഷയുള്ള വിയ്യൂർ ജയിലിന് മുകളിലായി ഡ്രോൺ. മൂന്ന് തവണയാണ് ജയിലിന് മുകളിൽ ഡ്രോൺ പറന്നത്. ഡ്രോൺ നിരോധിത മേഖലയാണ് ഈ പ്രദേശം. കൊടും കുറ്റവാളികളടക്കമുള്ളവരെ പാർപ്പിച്ചിരിക്കുന്ന ജയിലാണിത്. ഡ്രോൺ പറപ്പിച്ച ആളെ കണ്ടെത്താനായില്ല. റീൽ ചിത്രീകരണമായിരിക്കാമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. സംഭവത്തിൽ വിയ്യൂർ പൊലീസും സംസ്ഥാന ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു.
Read more

ആദിവാസി ഉന്നതികളിലെ വൈദ്യുതി വൽക്കരണത്തിൽ എല്‍ഡിഎഫ് ഭരണകാലത്ത് ക്രമക്കേട് നടന്നു; മുൻമന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട്: ആദിവാസി ഉന്നതികളിലെ വൈദ്യുതി വൽക്കരണത്തിൽ എല്‍ഡിഎഫ് ഭരണകാലത്ത് ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ച് മുന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. പാലക്കാട് അട്ടപ്പാടിയിലെ വനത്തിനകത്തെ ആദിവാസി ഉന്നതികളിൽ സോളാർ വിൻഡ് ഹൈബ്രിഡ് സിസ്റ്റം സ്ഥാപിച്ചതിലാണ് അഴിമതി നടന്നത്. ഇത് സംബന്ധിച്ച റിപോര്‍ട്ടിന്‍ മേല്‍ പുതിയ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കെ. കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു. കെഎസ്ഇബിയുടെ വൈദ്യൂതി ലൈനുകൾ എത്തിക്കാൻ കഴിയാത്ത വിദൂര ആദിവാസി ഉന്നതികളിൽ അനർട്ട് വഴി നടപ്പിലാക്കിയ പദ്ധതിയിലാണ് അഴിമതി. സോളാറും, ചെറിയ വിൻ്റ് […]
Read more

പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധ; നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. പ്രവസ ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ലെന്നാണ് ആരോപണം. നെയ്യാറ്റിന്‍കര സ്വദേശി സജിതയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സഹിക്കാന്‍ വയ്യാത്ത വേദനയാണ് താന്‍ അനുഭവിച്ചതെന്നും വെള്ളം കുടിക്കാത്തതിനാലാണ് പഴുപ്പെന്ന് പറയുക മാത്രമാണ് ഡോക്ടര്‍ ചെയ്തതെന്നുമാണ് യുവതിയുടെ ആരോപണം. പിന്നീട് സ്‌കാനിങിലാണ് ഇന്‍ഫെക്ഷന്‍ കണ്ടെത്തിയതെന്നും കുടുംബം ആരോപിച്ചു. അണുബാധയെത്തുടര്‍ന്ന് യുവതി എസ്‌ഐടി ആശുപത്രിയില്‍ ചികിത്സയിലാണ്. തന്റെ മകള്‍ അനുഭവിക്കുന്നത് ദുരിത ജീവിതമെന്ന് സജിതയുടെ മാതാവ് പറയുന്നത്. കഴിഞ്ഞ ഒന്‍പത് ദിവസമാണ് സജിത […]
Read more

എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനം; പ്രായപരിധി ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ വർധനവ് വരുത്തി. ഉയർന്ന പ്രായപരിധിയിൽ നാല് വർഷത്തെ വർധനവ് ആണ് വരുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പി.എസ്.സി മുഖേനയുള്ള അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധിയിൽ വരുത്തിയ ഇളവ്, എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്കും ബാധകമാക്കിയാണ് സർക്കാർ ഉത്തരവ്. നേരത്തെ, പിഎസ്‌സി നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36-ൽ നിന്നും 40 വയസ്സായി ഉയർത്തിയിരുന്നു. ഇതേ രീതി ഇനി എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക, […]
Read more

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷൻ ഡിസംബർ 20 മുതൽ 23 വരെ

മാനന്തവാടി: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമെന്ന നിലയിൽ ശ്രദ്ധ പിടിച്ചുപറ്റിയ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷൻ ഡിസംബർ 20 മുതൽ 23 വരെ മാനന്തവാടി ദ്വാരകയിൽ നടക്കും. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ സംഘാടക സമിതി രൂപീകരണയോഗം ജൂലൈ 11നാണ്. ഈ വർഷത്തെ WLF എഡിഷനിൽ പങ്കെടുക്കുന്ന എഴുത്തുകാരുടെയും, കലാകാരന്മാരുടേയും പ്രമുഖ വ്യക്തികളുടെയും വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും. സംവാദങ്ങൾ, സംഭാഷണങ്ങൾ, പ്രഭാഷണങ്ങൾ, കഥയരങ്ങ്, കവിയരങ്ങ് എന്നിവയ്‌ക്കൊപ്പം വിപുലമായ അന്താരാഷ്ട്ര അക്കാദമിക കോൺഫറൻസും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കും. […]
Read more

ജമ്മുവിൽ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി സൈനികർ: കമാൻഡിങ് ഓഫീസറടക്കം 40 ഓളം സൈനികർക്കെതിരെ കേസ്

ജമ്മു: ജമ്മുവിൽ കരസേനയുടെ കമാൻഡിങ് ഓഫീസറടക്കം 40 ഓളം സൈനികർക്കെതിരെ കേസെടുത്ത് പൊലീസ്. 17 രാഷ്ട്രീയ റൈഫിൾസിലെ കമാൻഡിങ് ഓഫീസർ കേണൽ എൻ അരുൺ ഗാന്ധി, മേജർ വികാസ് ശർമ്മ, നായിബ് സുബേദാർ ശങ്കർ ഗുർഖേ എന്നിവരടക്കം 40 ഓളം സൈനികർക്കെതിരെ ആണ് കേസെടുത്തത്. പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും പൊതു സ്വത്തിന് നാശം വരുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗതാഗതം ലംഘിച്ചുവെന്ന് ആരോപിച്ച് കരസേന ഉദ്യോഗസ്ഥൻ്റെ സ്വകാര്യ വാഹനം പൊലീസ് പിടിച്ചെടുത്തതിനെ ചൊല്ലിയാണ് […]
Read more

ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ വ്യാഴാഴ്ച രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയെ ഗവർണർ പൊന്നാട അണിയിച്ച് സ്വീകരിച്ചുവെന്നും തികച്ചും സൗഹാർദ്ദപരമായ അന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്ചയെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്നേഹോപഹാരമായി ഒരു ഗണപതി വിഗ്രഹവും ഗവർണർ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതിനെത്തുടർന്ന് മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറിയതിന് തൊട്ടുപിന്നാലെയായിരുന്നു കൂടിക്കാഴ്ച. ഇരുവരും തമ്മിൽ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും, സർവ്വകലാശാലകളിലെ […]
Read more

സുഗതന്റെ കാപ്പ അംഗീകരിച്ച് സര്‍ക്കാര്‍; ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ സുഗതനെതിരായ കാപ്പ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ആഭ്യന്തര വകുപ്പാണ് കാപ്പ ചുമത്തിയ നടപടി അംഗീകരിച്ചത്. ജില്ലാ കളക്ടറുടെ നടപടിയാണ് അംഗീകരിച്ചത്. ആഭ്യന്തര വകുപ്പിലെ സമിതി ഇന്നലെയാണ് അംഗീകാരം നല്‍കിയത്. എന്നാല്‍ ഇളവിന് കാപ്പ ഉപദേശക സമിതിയെ സമീപിക്കണം. സര്‍ക്കാര്‍ സമിതി രൂപീകരിക്കാന്‍ വൈകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജൂലൈ 26ന് മുമ്പ് കാപ്പ കേസില്‍ ജാമ്യമില്ലെങ്കില്‍ സുഗതന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യനാകും. അതിനുമുന്‍പ് ജാമ്യം നേടാനാണ് ബിജെപി ശ്രമിക്കുന്നത്. കാപ്പ ഒഴിവാക്കുന്നതിനോടൊപ്പം സുഗതന്റെ […]
Read more

Recent News