Author: Greeshma Joshi

മരുന്ന് മാറി നല്‍കി; നാദാപുരം താലൂക്ക് ആശുപത്രിക്ക് എതിരെ പരാതി, രോഗി അബോധാവാസ്ഥയിൽ

കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയില്‍ രോഗിക്ക് മരുന്ന് മാറി നല്‍കിയതായി പരാതി. അബോധാവസ്ഥയില്‍ ആയ കോഴിക്കോട് മുടവന്തേരി സ്വദേശി ചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതി ഉയര്‍ന്നപ്പോള്‍ ആശുപത്രി രേഖകളില്‍ കൃത്രിമം നടത്തിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സമീപ ബെഡ്ഡില്‍ ഉണ്ടായിരുന്ന രോഗിക്ക് നല്‍കേണ്ടിയിരുന്ന മരുന്നാണ് മാറി നല്‍കിയത്. രോഗിയുടെ ന്യുമോണിയ ബാധ കണ്ടെത്താനും ആശുപത്രിക്ക് കഴിഞ്ഞില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു
Read more

ഉമ്മൻ ചാണ്ടിയുടെ സ്മാരകം ; കോൺഗ്രസിൽ അതൃപ്തിക്കിടെ ഫൗണ്ടേഷൻ രം​ഗത്ത്

കോട്ടയം: വിഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റിൽ കോൺഗ്രസിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിക്ക് സ്മാരകമൊന്നും പ്രഖ്യാപിക്കാത്തതിൽ പാർട്ടി അണികൾക്കിടയിലും നേതാക്കൾക്കിടയിലും കടുത്ത നിരാശയും അതൃപ്തിയും പുകയുന്നു. എന്നാൽ, ഔദ്യോഗികമായി സ്മാരക പ്രഖ്യാപനമൊന്നുമുണ്ടായില്ലെങ്കിലും തന്റെ പിതാവിന്റെ പൈതൃകം ജനഹൃദയങ്ങളിൽ നിലനിർത്താൻ മകനും എംഎഎൽഎയുമായ ചാണ്ടി ഉമ്മൻ ഉറച്ചുതീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ‘ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ’ അദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം നിര്‍മിക്കാനാണ് പദ്ധതി. “ഉമ്മൻ ചാണ്ടിയെപ്പോലൊരു ജനപ്രിയ നേതാവ് എക്കാലവും ജനങ്ങളുടെ ഹൃദയങ്ങളിലാണ് ജീവിക്കുന്നത്. […]
Read more

ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: പ്രമുഖ ആഗോള ഇ-കോമേഴ്സ്, ടെക് ഭീമന്മാരായ ആമസോണിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയോടുള്ള കമ്പനിയുടെ ദീർഘകാല പ്രതിബദ്ധത ആവർത്തിച്ച ആൻഡി ജാസി, രാജ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി 2030-ഓടെ 13 ബില്യൺ യുഎസ് ഡോളർ (ഏകദേശം 1.08 ലക്ഷം കോടി രൂപ) കൂടി അധികമായി നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 35 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇതോടെ […]
Read more

മദ്യ നികുതി ഇളവില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം : കാന്തപുരം

കോഴിക്കോട്: സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. മദ്യത്തിന്റെ വിലക്കുറവ് മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് സഹായകമാകും. പൂര്‍ണ മദ്യനിരോധനത്തിലൂടെയേ നാട്ടില്‍ സമാധാനം ഉണ്ടാകൂവെന്നും കാന്തപുരം പറഞ്ഞു. വിലകുറഞ്ഞ മദ്യം വില്‍പ ന ടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് കുരങ്ങന് ഏണി വച്ചുകൊടുക്കുന്നതുപോലെയാകും. അത് മദ്യവ്യാപനത്തിന് കാരണമാകുമെന്നും കാന്തപുരം പറഞ്ഞു. സര്‍ക്കാര്‍ എടുക്കുന്ന എല്ലാ വിധ ലഹരിക്കെതിരായ പരിപാടികളെയും പിന്തുണയ്ക്കുന്നുണ്ട്. വിലകുറഞ്ഞ മദ്യം വില്‍പന നടത്തിയാല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ സഹായിക്കുന്ന നടപടിയാകുമെന്നും അദ്ദേഹം പറഞ്ഞു. മദ്യനികുതിയില്‍ […]
Read more

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുത്; രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർകോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന് കോൺഗ്രസ് നേതാവും കാസർകോട് എംപ.യുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. പദ്ധതി ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും ഇത് സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്കും വരുംതലമുറയ്ക്കും ദോഷകരമാണെന്നും അദ്ദേഹം ആരോപിച്ചു. കാസർകോട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി) കൈക്കൊണ്ട പല തീരുമാനങ്ങളും കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഉണ്ണിത്താൻ ആരോപിച്ചു. മുൻപ് അധികാരത്തിലിരുന്ന എൽഡിഎഫ് […]
Read more

കെ പി സി സി പ്രസിഡന്റ് സ്ഥാനം: ഹൈക്കമാന്‍ഡിനെ കാണാന്‍ ജോസഫ് വാഴക്കന്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ അര്‍ഹനാണെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. ഹൈക്കമാന്‍ഡ് നേതൃത്വത്തെ കാണുന്നതിനായി ഡല്‍ഹിയിലെത്തിയതിന് പിന്നാലെയായിരുന്നു വാഴക്കന്റെ പ്രതികരണം. ‘കഴിഞ്ഞ അന്‍പത് വര്‍ഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടത്തിയ സേവനങ്ങളാണ് എന്റെ കൈമുതല്‍. പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ല. ജോസഫ് വാഴയ്ക്കന്‍ ആ പദവിക്ക് അര്‍ഹനാണെങ്കില്‍ എനിക്ക് നല്‍കേണ്ടതാണ്. അര്‍ഹതയുണ്ടെന്ന വിശ്വാസം ഉണ്ടെങ്കിലേ ഞാന്‍ ഒരു കാര്യം ചോദിക്കാറുള്ളൂ. അത് ആഗ്രഹിക്കാറുള്ളൂ. പൂര്‍ണമായും പാര്‍ട്ടിക്ക് വേണ്ടി ചെലവഴിക്കാന്‍ കഴിയുന്ന ഒരുസമയമാണിത്. മറ്റ് ദൗത്യങ്ങളൊന്നുമില്ല’ വാഴക്കന്‍ പറഞ്ഞു. സണ്ണി […]
Read more

ബാലചന്ദ്രകുമാറിന്റെ മരണം: പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്, മൊഴിയെടുത്തു

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബാലചന്ദ്രകുമാറിന്റെ ചികിത്സാ രേഖകള്‍ ഷീബ പൊലീസിന് കൈമാറിയിട്ടുണ്ട്. കുടുംബ സുഹൃത്ത് അനന്തു സുരേഷും മൊഴി നല്‍കിയിട്ടുണ്ട്. അനന്തു സുരേഷിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മരണത്തിലും ചികിത്സയിലും ദുരൂഹത ഉണ്ടെന്നാണ് പരാതി. ഡോക്ടര്‍മാരുടെ ഇടപെടലുകള്‍ അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് എതിരെയാണ് ആരോപണം. പരാതിയില്‍ […]
Read more

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ് ആണ്. വമ്പൻ ഹിറ്റായ ആദ്യ ഭാഗത്തിൻ്റെ തുടർച്ച ആയാണ് രണ്ടാം ഭാഗം എത്തുന്നത് എന്നാണ് ചിത്രത്തിൻ്റെ ടീസർ ഉൾപ്പെടെയുള്ളവ സൂചിപ്പിക്കുന്നത്. വേൽസ് ഫിലിം ഇന്റർനാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു വിശാൽ, […]
Read more

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 2040 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 2040 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,02,760 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 255 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇനത്തെ വില 12,845 രൂപയാണ് മൂന്നാഴ്ചയ്ക്കിടെ 1000 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ പവന്‍ വില 1,02,760 രുപയില്‍ എത്തിയിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ […]
Read more

ഭൂചലനം; വെനസ്വേലയില്‍ വന്‍ നാശനഷ്ടം; പതിനായിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്

കാരക്കസ്‌: വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം. ആയിരങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഒരുമിനിറ്റിനുള്ളില്‍ 7.5, 7.1 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. തലസ്ഥാനമായ കാരക്കാസിന് പടിഞ്ഞാറാണ് ശക്തമായ ഭൂചലനം ഉണ്ടായത്. ദുരന്ത നിവാരണ ഏജന്‍സിയായ യുഎന്‍ജിആര്‍ഡി ഭൂചലനത്തിന് പിന്നാലെ സുനാമി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളഞ്ഞു.ബുധനാഴ്ച വൈകുന്നേരമാണ് വെനസ്വേലയെ നടുക്കി തുടര്‍ച്ചയായ ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. ആദ്യ ഭൂചലനം 7.1 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും ഇതിന്റെ പ്രഭവകേന്ദ്രം കാരക്കാസിന് […]
Read more

Recent News