മദ്യവ്യാപനത്തിന് വഴിയൊരുക്കുന്ന ബജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് സുധീരൻ
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിന്റെ കന്നിബജറ്റിലെ നിർദ്ദേശങ്ങൾ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു. മദ്യവ്യാപനത്തിനും കരിമണല്‍ ഖനനത്തിനും വഴിയൊരുക്കുന്ന ബജറ്റ് നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്. യുഡിഎഫിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് നേരെ വിപരീതമായിട്ടുള്ളതും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഈ നിര്‍ദ്ദേശവുമായി ഒരുകാരണവശാലും മുന്നോട്ടുപോകരുതെന്നും അത് പിന്‍വലിച്ചേ മതിയാകൂ എന്നും കത്തിൽ പറയുന്നു. ആലപ്പുഴ തീരദേശത്തെ ജനജീവിതത്തിന് അങ്ങേയറ്റത്തെ ആഘാതം […]
Read more

