Author: Greeshma Joshi

ജവാൻ റം ഉത്പാദനം 5 ദിവസത്തിനകം പുനരാരംഭിക്കും; കുപ്പിയും സ്റ്റിക്കറും ബെവ്കോ വാങ്ങും reel

തിരുവനന്തപുരം: ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി വിളിച്ച യോഗത്തിൽ ധാരണ. കുപ്പിയും സ്റ്റിക്കറും ഉൾപ്പെടെ ബെവ്കോ നേരിട്ട് വാങ്ങും. സാധനങ്ങൾ നേരിട്ട് വാങ്ങുന്നത് ടെണ്ടർ എടുത്തവർ കൈ മലർത്തിയതോടെ.നേരിട്ട് സാധനങ്ങൾ വാങ്ങാൻ മുഖ്യമന്ത്രിയുടെ അനുമതി തേടി. തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണ് ജവാൻ റം ഉൽപ്പാദിപ്പിക്കുന്നത്. മദ്യം നിറയ്ക്കേണ്ട കുപ്പി, ലേബൽ, അടപ്പ് എന്നിവ നൽകുന്ന കമ്പനികൾ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് ഉൽപാദനം നിർത്തേണ്ടിവന്നത്. വില കൂട്ടി നൽകാൻ […]
Read more

ഗവിയില്‍ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

പത്തനംതിട്ട: ഗവിയില്‍ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ബലാത്സംഗകുറ്റം പ്രതി സമ്മതിച്ചില്ലെങ്കിലും ഇന്‍ക്വസ്റ്റ് നടത്തിയതില്‍ നിന്നും യുവതിയുടെ മൃതദേഹത്തില്‍ വലിച്ചിഴച്ച പാടുകളും മുറിവുകളും കണ്ടെത്തിയിരുന്നു. പ്രതി വിനോദിനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. വാക്കുതര്‍ക്കത്തിനിടെ യുവതിയെ തള്ളിയപ്പോള്‍ തല കല്ലിലിടിച്ചുവെന്നാണ് പ്രതി നല്‍കിയ മൊഴി. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഇന്നലെയായിരുന്നു പത്തനംതിട്ട ഗവിയില്‍ വനത്തില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ […]
Read more

മാസപ്പടി കേസ്: ED ചോദ്യം ചെയ്യൽ തുടരുന്നു; CMRL ഉദ്യോഗസ്ഥർ ഇന്നും എത്തും

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിലെ ഇഡി ചോദ്യം ചെയ്യൽ തുടരുന്നു. സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്നും എത്തും. എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ ആനന്ദ പണിക്കർ ഇന്ന് ഹാജരായേക്കും. സിഎംആർഎലുമായി ബന്ധപ്പെട്ട 3 പേരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. 9 പേർക്കാണ് നോട്ടീസ് നൽക്കിയിട്ടുള്ളത്. പ്രതിപക്ഷ നേതാവിന്റെ മകൾ വീണ ടി യെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. SFIO റിപ്പോർട്ടിന്റെ അനുബന്ധ രേഖകളുടെ പൂർണ വിവരങ്ങൾ ഇന്ന് ഇഡിയ്ക്ക് ലഭിക്കും. 134 രേഖകളാണ് ലഭിക്കുക. 2016 മുതൽ […]
Read more

‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറി: M R അജിത് കുമാറിനെതിരെ തെളിവുകള്‍ ശേഖരിച്ച് SIT

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദ്ദന കേസ് അട്ടിമറിച്ചുവെന്ന കേസില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന് കുരുക്ക് മുറുകുന്നു. മര്‍ദ്ദനക്കേസ് അന്വേഷിച്ച സംഘം തിരുവനന്തപുരത്ത് എത്തിയെന്നാണ് എസ്‌ഐടി സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലെത്തിയതിന് തെളിവുണ്ട്. പൊലീസ് ക്ലബ്ബിലെ രജിസ്റ്ററില്‍ ഉദ്യോഗസ്ഥരുടെ പേരുണ്ട്. 2024 ഓഗസ്റ്റിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ക്ലബ്ബിലെത്തിയത്. ഈ സമയം എം ആര്‍ അജിത്കുമാറും തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. എഡിജിപിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും എസ്‌ഐടി പരിശോധിച്ച് വരികയാണ്. അജിത്കുമാറിന്റെ ഇടപെടല്‍ സ്ഥിരീകരിക്കാനാണ് നീക്കം. […]
Read more

യുഎസ് – ഇറാന്‍ ചര്‍ച്ചകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടക്കം

ബേണ്‍: അമേരിക്ക – ഇറാന്‍ ചര്‍ച്ചകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടക്കമായി. ഇറാന്‍ തീരങ്ങളിലെ ഉപരോധം നീക്കിയതായി അമേരിക്കന്‍ സൈന്യം അറിയിച്ചു. ഇറാന് പുറത്തേക്കും അകത്തേക്കും കപ്പലുകള്‍ക്ക് സഞ്ചരിക്കാം. എന്നാല്‍ കരാര്‍ പ്രാബല്യത്തിലായിട്ടും ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും തുറന്നിട്ടില്ല. അമേരിക്കയുമായുള്ള ധാരണയ്ക്ക് സമ്മതിച്ചത് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ ഉറപ്പിലാണെന്നാണ് ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ പ്രതികരിച്ചു. അതേസമയം ഇസ്രയേല്‍ ലബനനില്‍ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ നിലപാട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരം നാവിക ഉപരോധം അവസാനിപ്പിച്ചുവെന്ന് എക്‌സിലൂടെയാണ് […]
Read more

നീറ്റ്-യുജി പുനഃപരീക്ഷ : ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി

അഹമ്മദാബാദ്: നീറ്റ് യുജി പുനഃപരീക്ഷ നടക്കാനിരിക്കെ ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി. അഹമ്മദാബാദ് ന്യൂ റാണിപിലെ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. രഹാന്‍ പട്ടേല്‍ എന്ന 17കാരനാണ് ജീവനൊടുക്കിയത്. പുലര്‍ച്ചെ 2.30നാണ് സംഭവം. അമ്മയ്ക്കും ഇളയസഹോദരനുമൊപ്പം താമസിച്ച് വരികയായിരുന്നു വിദ്യാര്‍ത്ഥി. കിടപ്പുമുറിയോട് ചേര്‍ന്നുള്ള ബാല്‍ക്കണിയില്‍ കെട്ടിയ സുരക്ഷാവല മുറിച്ചാണ് വിദ്യാര്‍ത്ഥി 14 നില കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും താഴേക്ക് ചാടിയത്. അപ്പാര്‍ട്‌മെന്റിലെ സുരക്ഷാ ജീവനക്കാരനാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. ഉടന്‍ മുന്നറിയിപ്പ് അലാറം മുഴക്കുകയും […]
Read more

പെൺകുട്ടികളെ പരിശീലിപ്പിക്കാൻ വനിത കോച്ച് മതി: കേരള ക്രിക്കറ്റ് അസോസിയേഷന് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം

തിരുവനന്തപുരം: സ്ത്രീകൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് പരിശീലനം നൽകാൻ വനിതാ കോച്ചിനെ നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) നിർദ്ദേശം നൽകി. കെ.സി.എ യുടെ കീഴിൽ ക്രിക്കറ്റ് പഠിക്കാൻ വരുന്ന പെൺകുട്ടികളെ പരിശീലകൻ ലൈംഗികമായി ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകയാണെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകാൻ വനിതാ കോച്ച് ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരിശീലനം നടക്കുന്ന സമയം മുതിർന്ന ഉദ്യോഗസ്ഥയുടെ […]
Read more

കുവൈത്ത് വിമാനത്താവളത്തിൽ നാലാം ടെര്‍മിനല്‍ ഭാഗികമായി തുറക്കും

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4ല്‍ വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിച്ചു. പുലര്‍ച്ചെ 4 മുതല്‍ രാത്രി 10 വരെ പരിമിത വിമാന സര്‍വീസുകള്‍ മാത്രമാണു നടത്തുക. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ടെര്‍മിനല്‍ ഒന്ന് അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പരിമിതമായ തോതില്‍ സര്‍വീസിന് അനുമതി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ ടെര്‍മിനല്‍ ഒന്നിന് സാരമായ കേടുപാടുകള്‍ സംഭവിച്ചത് നിരവധി വിമാന സര്‍വീസുകള്‍ക്ക് തടസസപ്പെടുത്തിയിരുന്നു. തുടര്‍ന്ന്, സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. […]
Read more

നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

വാഷിങ്ടൻ: ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ നാസയുടെ ശാസ്ത്രജ്ഞനായ അനില്‍മേനോന്‍. അടുത്ത മാസം 14 ന് അഫ്ഗാനിസ്ഥാനിൽ നിന്നാണ് വിക്ഷേപണം നടക്കുക . എക്സ്പെഡിഷൻ 75 ന്റെ ഭാഗമായിട്ടാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തുന്നത്. ഏകദേശം 8 മാസത്തോളം ബഹിരാകാശത്ത് കഴിയും. റഷ്യയുടെ സോയൂസ് MS 29 എന്ന പേടകത്തിലാണ് യാത്ര നടത്തുന്നത്. രണ്ട് റഷ്യൻ ശാസ്ത്രജ്ഞരും ദൗത്യത്തിന്റെ ഭാഗമാകും. പരിശീലനങ്ങളുടെ അവസാന ഘട്ടത്തിലാണ് അനിൽ മേനോൻ. തി മലയാളിയായ അനിൽ ജനിച്ചതും വളർന്നതും […]
Read more

കുപ്പി ഒന്നിന് 1 രൂപ സെസ്; ലഹരിവിരുദ്ധ ക്യാമ്പയിന് കരുത്തേകാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി മദ്യത്തിന് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് വില്‍ക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റില്‍ പ്രഖ്യാപിക്കും. പ്രതിമാസം ശരാശരി 4.9 കോടി കുപ്പി മദ്യം വിറ്റഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവഴി മാസം അഞ്ച് കോടിയോളം രൂപ സെസ് ഇനത്തില്‍ സമാഹരിക്കാനാകും. ലഹരിവിമുക്ത കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും എക്‌സൈസ് വകുപ്പിന് കീഴില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും ഈ തുക വിനിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലഹരിമരുന്ന് […]
Read more

Recent News