Author: Greeshma Joshi

ഛത്തീസ്ഗഢില്‍ ബിജെപി നേതാവിനെയും കൂട്ടാളികളെയും കാറിനുള്ളിലിട്ട് തീവെച്ചു കൊന്നു

റായ്പുര്‍: ഛത്തീസ്ഗഢില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീവെച്ചു കൊലപ്പെടുത്തി. കോറിയ ജില്ലയില്‍ മണല്‍ ഖനനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ക്രൂരകൃത്യം നടന്നത്. ബിജെപി നേതാവും മുന്‍ ജന്‍പദ് പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിങ് , അദ്ദേഹത്തിന്റെ ബന്ധു നാഗേന്ദ്ര സിങ്, വീരേന്ദ്ര സിങ് എന്നിവരാണ് മരിച്ചത്. സോന്‍ഹത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നൗഗയിന്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഭരത് സിങും സംഘവും സഞ്ചരിച്ച ഫോര്‍ച്യൂണര്‍ എസ് യു വിയെ ട്രക്കുകള്‍ ഉപയോഗിച്ച് […]
Read more

ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിലേക്ക്; പാർലമെന്ററി യോഗത്തിൽ നിന്നും വിട്ടുനിന്ന് ആറ് എംപിമാർ

മുംബൈ: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് പിന്നാലെ മഹാരാഷ്ട്രയിലും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഔദ്യോഗിക വിഭാഗത്തിൽ പിളർപ്പ് ഉറപ്പായി. പാർട്ടിയിലെ ആകെ ഒമ്പത് ലോക്‌സഭാ എംപിമാരിൽ ആറ് പേരും വ്യാഴാഴ്ച ചേർന്ന നിർണ്ണായക പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്നും കൂട്ടത്തോടെ വിട്ടുനിന്നു. ഇവർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ശിവസേനയിൽ ചേരാൻ ഒരുങ്ങിക്കഴിഞ്ഞതായാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾ. അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാജെ എന്നീ മൂന്ന് ലോക്സഭാ എംപിമാരും […]
Read more

രാജ്യത്ത് ഇതുവരെ മഴക്കുറവ് 42 ശതമാനം

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യത്ത് കൂടുതല്‍ ദുര്‍ബലമായി തുടരുന്നു. ദേശീയ തലത്തിലുള്ള മഴക്കുറവ് 42 ശതമാനമായതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ജൂണ്‍ നാലു മുതല്‍ 18 വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ രാജ്യത്ത് സാധാരണയായി 72.2 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇതുവരെ 42.1 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. മണ്‍സൂണ്‍ സീസണ്‍ ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും മഴയുടെ കുറവ്, രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. പ്രധാന മണ്‍സൂണ്‍ പ്രദേശങ്ങളില്‍ മേഘാവൃതം ദുര്‍ബലമാണ്. മധ്യ […]
Read more

വിക്ടറി വെങ്കിടേഷ്- നന്ദമുരി കല്യാൺ റാം- അനിൽ രവിപുടി ചിത്രം ആരംഭിച്ചു; നിർമ്മാണം ഷൈൻ സ്ക്രീൻസ്

വിക്ടറി വെങ്കിടേഷ്, നന്ദമുരി കല്യാൺ റാം, സൂപ്പർ ഹിറ്റ് സംവിധായകൻ അനിൽ രവിപുടി എന്നിവർ ഒന്നിക്കുന്ന സമ്പൂർണ്ണ ഉത്സവകാല എന്റർടെയ്‌നറായ #VenkyAnil5 & #NkrAR2 ആരംഭിച്ചു. ഷൈൻ സ്‌ക്രീൻസ് ബാനറിൽ സാഹു ഗാരപതി നിർമ്മിക്കുന്ന ഈ പ്രോജക്റ്റ് സുരേഷ് പ്രൊഡക്ഷൻസ്, ശ്രീമതി അർച്ചന, സീ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്നു. കീർത്തി സുരേഷും കൃതി ഷെട്ടിയും നായികമാരായി എത്തുന്ന ചിത്രം 2027 സംക്രാന്തിക്ക് തീയേറ്ററുകളിൽ എത്തിക്കാനാണ് പ്ലാൻ. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും, നിരവധി പ്രത്യേക അതിഥികളും പങ്കെടുത്ത ഗംഭീരമായ […]
Read more

സൈബര്‍ കുറ്റവാളികള്‍ പരാദങ്ങളെ പോലെ: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ഡല്‍ഹി: സൈബര്‍ കുറ്റവാളികള്‍ പരാദങ്ങളെ പോലെയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ബുധനാഴ്ച ഒരു സൈബര്‍ കുറ്റവാളിയുടെ ജാമ്യം നിഷേധിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. ജനങ്ങളെ വഞ്ചിച്ച് വലിയ തുക തട്ടിയെടുക്കുന്നവരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ പരാദങ്ങളാണ്. നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടുകയാണ് നിങ്ങള്‍ ചെയ്യുന്നത്. സൈബര്‍ കുറ്റവാളികള്‍ക്കെതിരെ നാം കര്‍ക്കശമായ നിലപാട് സ്വീകരിക്കണം. ഇവര്‍ അഴിക്കുള്ളിലാകേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ രാജ്യം മുഴുവന്‍ വ്യാപിച്ചു കിടക്കുന്നു. ഇത്തരക്കാര്‍ സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക് […]
Read more

പിണറായി വിജയന്റെ ഡ്രൈവറെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് റെയില്‍വേ SPയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: പിണറായി വിജയന്റെ ഡ്രൈവര്‍ അനൂപ് തില്ലങ്കേരിയെ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി വ്യാജമെന്ന് റെയില്‍വേ എസ്പിയുടെ റിപ്പോര്‍ട്ട്. ഡ്രൈവര്‍ അനൂപിന് മര്‍ദ്ദനമേറ്റിട്ടില്ലെന്നാണ് റെയില്‍വേ എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഡ്രൈവറും പൊലീസുകാരും തമ്മിലുണ്ടായത് വാക്കുതര്‍ക്കം മാത്രമാണെന്നും ഡ്രൈവറായ അനൂപ് പൊലീസുകാരോട് ദേഷ്യപ്പെട്ട് സംസാരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ദൃശ്യങ്ങളും മൊഴികളും പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നായിരുന്നു അനൂപിന്റെ പരാതി. ഇതോടെ പരാതിയില്‍ കേസെടുക്കാനുള്ള സാധ്യത മങ്ങി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ‘വണ്ടിയെടുത്ത് […]
Read more

എംജി, കാര്‍ഷിക സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അനുകൂലികളെ നിയമിക്കുന്നുവെന്ന് ആരോപണം

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയിലും എംജി, കാര്‍ഷിക സര്‍വകലാശാലകളില്‍ ഇടപെടലുമായി ഗവര്‍ണറും ചാന്‍സിലറുമായ രാജേന്ദ്ര ആര്‍ലേക്കര്‍. എംജി സര്‍വകലാശാലയിലെ പഠന ബോര്‍ഡുകളിലേക്ക് സര്‍വകലാശാല നല്‍കിയ പേരുകള്‍ ഗവര്‍ണര്‍ വെട്ടി. പകരം പുതിയ പേരുകള്‍ ഉള്‍പ്പെടുത്തി ലോക്ഭവനില്‍ നിന്ന് പട്ടിക നല്‍കുകയായിരുന്നു. ഈ പട്ടിക സിന്‍ഡിക്കേറ്റ് രണ്ടുതവണ ചാന്‍സിലര്‍ക്ക് തിരിച്ചയച്ചിരുന്നു. പട്ടികയില്‍ പൊരുത്തക്കേട് ഉണ്ട് എന്ന് കാട്ടിയാണ് സിന്‍ഡിക്കേറ്റ് മടക്കി അയച്ചത്. സംഘപരിവാര്‍ അനുകൂലികളെയും യോഗ്യതയില്ലാത്തവരെയും ഉള്‍പ്പെടുത്തിയാണ് പട്ടിക അയച്ചതെന്നാണ് ആരോപണം. വകുപ്പ് മേധാവികളാണ് പഠന ബോര്‍ഡുകളുടെ ചെയര്‍മാന്മാരാകേണ്ടത്. സര്‍കലാശാലയ്ക്ക് പുറത്തുള്ള […]
Read more

ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമ നിരോധനം നീട്ടി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കുള്ള വ്യോമ നിരോധനം പാകിസ്ഥാന്‍ നീട്ടി. ഒരു മാസത്തേക്കു കൂടിയാണ് നിരോധനം നീട്ടിയത്. ജൂലൈ 24 വരെ നിരോധനം തുടരും.ഇന്ത്യന്‍ സിവില്‍, മിലിട്ടറി വിമാനങ്ങള്‍ക്കുള്ള വിലക്ക് ജൂണ്‍ 16 വൈകുന്നേരം 5:50 മുതല്‍ ജൂലൈ 24 പുലര്‍ച്ചെ 4:59 വരെ പ്രാബല്യത്തില്‍ തുടരും.’ പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞു. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ 26 പേരെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, 2025 ഏപ്രിലിലാണ് ആദ്യമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഭീകരാക്രമണം […]
Read more

‘കാഫിർ സ്‌ക്രീൻഷോട്ട് നിർമിച്ചെന്ന് സംശയിക്കുന്ന മൊബൈൽ ഫോണിലെ ഡേറ്റകൾ നശിപ്പിച്ചു

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഫോറന്‍സിക്ക് വിഭാഗത്തിന് ഫോണ്‍ അയക്കണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകർപ്പ് പുറത്ത്. ഡേറ്റ തിരിച്ചെടുക്കാന്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിലേക്ക് അയച്ചപ്പോള്‍ ഫോണില്‍ നിന്ന് യാതൊരു ഡാറ്റയും തിരിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് സംസ്ഥാന ഫോറന്‍സിക് വിഭാഗത്തിന് ഫോണ്‍ അയക്കാനുള്ള തീരുമാനമെടുക്കുന്നത്. […]
Read more

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ “പട്ടാമ്പൂച്ചി” ഗാനം പ്രോമോ വീഡിയോ പുറത്ത്

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” എന്ന ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ഗാനത്തിന്റെ പ്രോമോ വീഡിയോ പുറത്ത്. ഗാനത്തിന് സംഗീതം ഒരുക്കിയത് ദേശീയ അവാർഡ് ജേതാവ് കൂടിയായ ജി വി പ്രകാശ് കുമാർ ആണ്. സുബ്ലഷിണി ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് അരുൺരാജ കാമരാജ് ആണ്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന സിനിമയുടെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. മമിത ബൈജു നായികയായി […]
Read more

Recent News