Author: Greeshma Joshi

കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം; 7 പേര്‍ ചികിത്സയില്‍

കൊല്ലം: ജില്ലയില്‍ വീണ്ടും എലിപ്പനി മരണം. തൃക്കരുവ സ്വദേശിയായ 70 വയസുകാരനാണ് മരിച്ചത്. ജില്ലയില്‍ വിവിധ ആശുപത്രികളിലായി എലിപ്പനി ബാധിച്ച് 7 പേര്‍ ചികിത്സയിലുണ്ട്. എലിപ്പനി ലക്ഷണങ്ങളുമായി ഇരുപതോളം പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് ആരോഗ്യവിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 12,191 പേരാണ് ഇന്നലെ പനി മൂലം ചികിത്സ തേടിയത്. ഇതില്‍ 105 പേര്‍ക്ക് ഡെങ്കിപ്പനിയും 19 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഇടുക്കിയില്‍ ആറ് പേര്‍ക്കാണ് ഇന്നലെ മലേറിയ സ്ഥിരീകരിച്ചത്.
Read more

‘മോളിവുഡ് ടൈംസ്’ സംവിധായകനും നിർമ്മാതാവിനുമെതിരെ കേസ്

തിരുവനന്തപുരം: ‘മോളിവുഡ് ടൈംസ്’ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ കേസ്. സിബിഎഫ്‌സി നിയമങ്ങള്‍ ലംഘിച്ചെന്ന് കാട്ടി സിബിഎഫ്‌സി റീജിയണല്‍ ഓഫീസറുടെ പരാതിയിലാണ് കേസ്. സിനിമാറ്റോഗ്രാഫ് നിയമപ്രകാരം തിരുവല്ലം പൊലീസാണ് കേസെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്ററിയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ അനുമതി പത്രം വാങ്ങിയശേഷം നിയമങ്ങള്‍ക്ക് വിരുദ്ധമായി ‘മോളിവുഡ് ടൈംസ്’ എന്ന സിനിമയില്‍ ഭേദഗതി വരുത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. യുഎ 16പ്ലസ് വിഭാഗത്തിലുള്ള അനുമതിപത്രം വാങ്ങിയശേഷം സിനിമാരംഗങ്ങളില്‍ ഭേദഗതി വരുത്തി അശ്ലീല സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി […]
Read more

കഷ്ടപ്പാടുകളിൽ നിന്ന് സിനിമയിലേക്ക്; തന്റെ യാത്ര തുറന്നു പറഞ്ഞ് അപ്പാനി ശരത്ത്

കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയനായ നടൻ അപ്പാനി ശരത്ത് തന്റെ അഭിനയ ജീവിതത്തിലേക്കുള്ള യാത്രയും അതിനിടയിലെ കഷ്ടപ്പാടുകളും തുറന്നു പങ്കുവച്ചു. തിരുവനന്തപുരം അരുവിക്കരയിലെ കലാപാരമ്പര്യമുള്ള അന്തരീക്ഷത്തിൽ വളർന്ന ശരത്തിന് ചെറുപ്പം മുതലേ കലയോട് പ്രത്യേക താൽപര്യമുണ്ടായിരുന്നു. സ്കൂൾ പഠനത്തിന് ശേഷം നാടകത്തെ ഹൃദയത്തോട് ചേർത്തുപിടിച്ച അദ്ദേഹം നിരവധി തെരുവ് നാടകങ്ങളിലും ഉത്സവപ്പറമ്പുകളിലും സജീവമായി. കുടുംബസാഹചര്യം പ്രതികൂലമായതോടെ ജോലി ചെയ്തുകൊണ്ടും നാടകം പഠിച്ചുകൊണ്ടും കറസ്പോണ്ടൻസ് വഴി ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയും അദ്ദേഹം മുന്നോട്ടുപോയി. ആ കാലഘട്ടമാണ് തന്റെ ജീവിതത്തിലെ […]
Read more

വെള്ളാപ്പള്ളി ഇപ്പോൾ എങ്ങനെ നല്ലവനായി: വിഡി സതീശനെ വിമർശിച്ച് പിണറായിവിജയൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് അനഭിമതനായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ യുഡിഎഫിന് അനഭിമതനായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് പിണറായി വിജയന്‍ ചോദിച്ചു. മതവിദ്വേഷം പ്രചരിപ്പിച്ച ആളായി വെള്ളാപ്പള്ളി നടേശനെ വിശേഷിപ്പിച്ചവരാണ് ഭരണം ലഭിച്ചപ്പോള്‍ അനുഗ്രഹം വാങ്ങാന്‍ വരി നില്‍ക്കുന്നതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ‘വാഗ്ദാനം മറന്ന് യുഡിഎഫ് തുടക്കം’ എന്ന ലേഖനത്തിലാണ് വിമര്‍ശനം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസമായ […]
Read more

ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബിജെപി നേതാവിനെതിരെ വീണ്ടും കേസ്

തൃശൂര്‍: ബിജെപി തൃശൂര്‍ ജില്ലാ സൗത്ത് പ്രസിഡന്റിനെതിരെ വീണ്ടും കേസ്. എ ശ്രീകുമാറിനെതിരെയാണ് കേസ്. തല്ലിയെന്ന് പൊലീസിന് പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയെന്നതാണ് പുതിയ കേസ്. സംഭവത്തില്‍ പെരിഞ്ഞനം സ്വദേശി ഗിരീഷ് (50) അറസ്റ്റിലായിട്ടുണ്ട്. തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ശ്രീകുമാറിനെതിരെ പരാതി നല്‍കിയിരുന്നു. വൈകി വന്നതിനാല്‍ മര്‍ദ്ദിച്ചെന്നായിരുന്നു പരാതി. ഈ കേസില്‍ ശ്രീകുമാര്‍ പ്രതിയായിരുന്നു. പിന്നാലെ ശ്രീകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് ഗിരീഷിനെ വിട്ട് ശ്രീകുമാര്‍ ഭാര്യയെ […]
Read more

വി ഡി സതീശൻ സർക്കാരിന് ഇന്ന് ഒരു മാസം

തിരുവനന്തപുരം: വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയ വി ഡി സതീശൻ സർക്കാരിന് ഇന്ന് ഒരു മാസം. ഭരണപക്ഷത്തിന് ആനന്ദിക്കാനും, പ്രതിപക്ഷത്തിന് ആയുധമാക്കാനും അവസരങ്ങൾ ധാരാളം നൽകിയ ഒരു മാസമാണ് കടന്നുപോയത്. മന്ത്രി സ്‌റ്റാഫിലെ ബന്ധുനിയമനവും, പ്ലീഡർ നിയമന വിവാദവും പി എം ശ്രീ പദ്ധതിയിലെ മുൻ നിലപാടിൽ നിന്നുള്ള മലക്കംമറിച്ചിലും ആദ്യമാസത്തിലെ കല്ലുകടിയായി ശേഷിക്കുന്നു. ആശാവർക്കേഴ്സിന്റെ പ്രതിമാസ വേതനം 3000 രൂപ വർധിപ്പിച്ചത്,വയോജന വകുപ്പിന്റെ രൂപീകരണം, കൂരമ്പുകൾക്കൊടുവിൽ മൂന്നുദിവസം മുമ്പ് നടപ്പാക്കിയ പ്രിയദർശനി പദ്ധതി. സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സംസ്ഥാനത്ത് […]
Read more

രണ്ടാംഘട്ട പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനത പാർട്ടി

ഡൽഹി: രണ്ടാംഘട്ട പ്രതിഷേധത്തിന് കോക്രോച്ച് ജനത പാർട്ടി. ജൂൺ 20 ന് ജന്തർ മന്തറിലാണ് പ്രതിഷേധം. പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകുമെന്നാണ് പ്രതീക്ഷ എന്ന് സി.ജെ.പി അറിയിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് നൽകിയതായും സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ആണ് പ്രതിഷേധം നടക്കുക. സിജെപിയുടെ മുഖ്യ വക്താവ് സൗരവ് ദാസാണ് രണ്ടാംഘട്ട പ്രതിഷേധത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. പ്രതിഷേധം നടത്തുന്നതിനായി അനുമതി തേടിയിട്ടുണ്ടെന്നും […]
Read more

‘മുനമ്പം വഖഫ് ഭൂമി തന്നെ’; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് വഖഫ് ബോര്‍ഡ്

കൊച്ചി: മുനമ്പം വഖഫ് ഭൂമി തന്നെയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് സംസ്ഥാന വഖഫ് ബോര്‍ഡ്. തര്‍ക്ക ഭൂമിയാണെന്ന കേന്ദ്രവാദം തള്ളിയാണ് കത്തയച്ചിരിക്കുന്നത്. ഭൂമി ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതില്‍ തെറ്റില്ലെന്നും മുനമ്പം വഖഫ് രജിസ്റ്ററില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നെന്നും കത്തില്‍ വിശദീകരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ വഖഫായി കണ്ടെത്തിയതാണ് മുനമ്പം ഭൂമിയെന്നും സിഇഒ സിഎ മഞ്ജുവിന്റെ കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് തീരുമാനപ്രകാരമാണ് കത്ത് അയച്ചിരിക്കുന്നത്. തര്‍ക്ക ഭൂമി എങ്ങനെ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമെന്നായിരുന്നു […]
Read more

യുഎസ്-ഇറാന്‍ സമാധാന കരാർ പ്രാബല്യത്തില്‍, ഒപ്പിട്ട് ട്രംപ്

പാരീസ്: യുഎസ് – ഇറാന്‍ സമാധാന കരാറിന്റെ ഹാര്‍ഡ് കോപ്പിയില്‍ ഒപ്പിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വേഴ്‌സായ് കൊട്ടരത്തില്‍ വച്ചാണ് ജി7 ഉച്ചക്കോടിയില്‍ പങ്കെടുക്കാനെത്തിയ ട്രംപ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുക്കുമ്പോഴാണ് കരാര്‍ ഒപ്പിട്ടതായി ട്രംപ് തന്നെ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. അതേസമയം ഇതേ കരാറില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌ക്കിയാനും ഒപ്പുവച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമം പങ്കുവച്ച ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഫ്രാന്‍സില്‍ വച്ച് കരാര്‍ ഒപ്പുവയ്ക്കുന്നതിന്റെ […]
Read more

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. ഉയര്‍ന്ന കാറ്റിനും സാധ്യതയുണ്ട്. അതേസമയം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. മധ്യകേരളത്തിലും വടക്കന്‍ മലബാര്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ജൂണ്‍ 21ന് വീണ്ടും മഴ വീണ്ടും ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ […]
Read more

Recent News