Author: Greeshma Joshi

അണ്ണാമലൈയുടെ പുതിയ പാർട്ടി ജൂലൈയോടെ ; ഇതുവരെ 18 ലക്ഷം അംഗങ്ങൾ

ചെന്നൈ: ബിജെപി വിട്ട് ആരംഭിച്ച ‘വി ദ ലീഡേഴ്സ്’ മൂവ്മെൻ്റ് ജൂലൈ മാസത്തോടെ രാഷ്ട്രീയ പാർട്ടിയായി മാറുമെന്ന് കെ അണ്ണാമലൈ. ‘വി ദ ലീഡേഴ്സ്’ മൂവ്മെൻ്റ് ജൂലൈയോടെ രാഷ്ട്രീയ പാർട്ടിയായി പരിണമിക്കാനുള്ള യഥാർത്ഥ ട്രാക്കിലാണെന്നും 50 ലക്ഷം അംഗത്വം നേടുക എന്നത് ലക്ഷ്യമാണെന്നും കെ അണ്ണാമലൈ പറഞ്ഞു. യാതൊരു പ്രതീക്ഷയുമില്ലാതെ ഇതുവരെ 18 ലക്ഷം അംഗങ്ങൾ മൂവ്മെൻ്റിനൊപ്പം ചേർന്നുവെന്നും അണ്ണാമലൈ വ്യക്തമാക്കി. സോഷ്യൽ മീഡിയ ലൈവിലാണ് അണ്ണാമലൈയുടെ പ്രതികരണം. തൻ്റെ മൂവ്മെൻ്റ് വലിയൊരു മാറ്റം കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് […]
Read more

400 കോടി ആഗോള ഗ്രോസ്സുമായി ‘പെദ്ധി’ ; തെന്നിന്ത്യൻ റെക്കോർഡുമായി രാം ചരൺ- ബുചി ബാബു സന ചിത്രം

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കൊണ്ട് കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് 13 ദിനം പിന്നിട്ടപ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 400 കോടി കടന്നു എന്നാണ് നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്ത് വിട്ട കണക്കുകൾ പറയുന്നത്. അതോടൊപ്പം ഈ വർഷം ഒരു തെന്നിന്ത്യൻ സിനിമ നേടുന്ന ഏറ്റവും വലിയ ആഗോള കലക്ഷൻ കൂടെയാണ് ഈ ചിത്രം സ്വന്തമാക്കിയത്. രാം ചരണിന്റെ കരിയറിലെ […]
Read more

കാഫിർ സ്‌ക്രീൻഷോട്ട്:’,വടകരയുടെ മണ്ണിൽ വിഷം കലർത്താൻ ശ്രമിച്ചു’;ഷാഫി പറമ്പിൽ

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റ അറസ്റ്റില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. വടകരയിലെ രാഷ്ട്രീയ പ്രബുദ്ധതയെ അഭിനന്ദിക്കുന്നുവെന്ന് എംപി പറഞ്ഞു. പരാതി നല്‍കിയ പാറക്കല്‍ അബ്ദുള്ള എംഎല്‍എയുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിക്കുന്നുവെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘എന്ത് ആക്രമണം നടത്തിയാലും പാര്‍ട്ടിക്ക് പങ്കില്ല എന്ന് പറഞ്ഞു. അവരുണ്ടാക്കിയ വ്യാജ നിര്‍മതി മറ്റുള്ളവര്‍ക്കെതിരെ ഉപയോഗിച്ചു. എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. ഇത്തരക്കാര്‍ക്ക് നിയമപരമായ തിരിച്ചടി ലഭിച്ചു. റിബേഷില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വടകരയുടെ മണ്ണില്‍ […]
Read more

വിജയ്ക്കും ഉദയനിധിക്കും എതിരായ ഹർജികൾ തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി വിജയ്‍യുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. വിജയ്‍‍യുടെ തിരുച്ചിറപ്പള്ളി ഈസ്റ്റിലെ ജയം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഡിഎംകെ സ്ഥാനാർഥിയാണ് ഹർജി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കു നൽകിയില്ലെന്നും കുട്ടികളെ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നും ഹർജിയിൽ പറയുന്നു. സത്യവാങ്മൂലത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ചു തുടങ്ങിയ ആരോപണങ്ങളും ഹർജിയിലുണ്ട്. ഹർജിയിൽ തീർപ്പാകും വരെ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്നും ആവശ്യപ്പെടുന്നുണ്ട്.
Read more

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; റിലീസ് ജൂൺ 19 ന്

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കിയ “ചിന്ന ചിന്ന ആസൈ” എന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് എന്നീ ആപ്പുകളിലൂടെ ചിത്രത്തിൻ്റെ ടിക്കറ്റ് ഓൺലൈൻ വഴി അഡ്വാൻസ് ആയി ബുക്ക് ചെയ്യാം. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. […]
Read more

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ജയം റദ്ദാക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി വിജയ്‍യുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. വിജയ്‍‍യുടെ തിരുച്ചിറപ്പള്ളി ഈസ്റ്റിലെ ജയം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഡിഎംകെ സ്ഥാനാർഥിയാണ് ഹർജി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കു നൽകിയില്ലെന്നും കുട്ടികളെ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നും ഹർജിയിൽ പറയുന്നു. സത്യവാങ്മൂലത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ചു തുടങ്ങിയ ആരോപണങ്ങളും ഹർജിയിലുണ്ട്. ഹർജിയിൽ തീർപ്പാകും വരെ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്നും ആവശ്യപ്പെടുന്നുണ്ട്.
Read more

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പ് നീക്കാന്‍ ആപ്പിളിനും നിര്‍ദേശം നൽകി കേന്ദ്രം

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷ രാജ്യത്ത് നടക്കാനിരിക്കേ പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് ഗൂഗിള്‍ നീക്കി. ആപ്പിളിനോടും ആപ്പ് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറിലൂടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ചോദ്യപേപ്പര്‍ ചോര്‍ച്ച മാഫിയകളുടെ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് മെസേജിങ് ആപ്പായ ടെലഗ്രാമിന് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പുനഃപരീക്ഷ പൂര്‍ത്തിയാകുന്ന ജൂണ്‍ 22 […]
Read more

പകർച്ചവ്യാധി വ്യാപനം: ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോ​ഗം

തിരുവനന്തപുരം: സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. ജില്ലാ കളക്ടർമാരും മെഡിക്കൽ ഓഫീസർമാരും പങ്കെടുക്കുന്ന യോഗം ഓൺലൈനായാണ് നടക്കുക. സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവും പ്രതിരോധ പ്രവർത്തനങ്ങളുമാണ് യോഗത്തിൽ പ്രധാനമായും ചർച്ചയാവുക. ഷിഗല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നതും ആശങ്കയാണ്. രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും ജില്ലാതലത്തിൽ കൈകൊണ്ട് നടപടികളെക്കുറിച്ചും യോഗം അവലോകനം ചെയ്യും.
Read more

3 മാസമായി മുടങ്ങിക്കിടന്ന ധനസഹായം 12000 രൂപ വിനോദിനിയുടെ അക്കൗണ്ടിലെത്തി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് മുടങ്ങിക്കിടന്ന ചികിത്സാസഹായം കിട്ടി. മൂന്നുമാസത്തെ ധനസഹായമായ 12000 രൂപയാണ് ഇന്നലെ അക്കൗണ്ടിൽ എത്തി. വിനോദിനിയുടെ ധനസഹായം മുടങ്ങിയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് പണം കിട്ടിയത്. പല്ലശ്ശന വി ഐ എം ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് വിനോദിനി.
Read more

കേരളത്തിൽ വീണ്ടും ഇടിഞ്ഞ് സ്വർണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13850 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് കേരളത്തിൽ 110800 രൂപയിലധികം നൽകേണ്ടി വരും. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,11,000 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില […]
Read more

Recent News