പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് മുടങ്ങിക്കിടന്ന ചികിത്സാസഹായം കിട്ടി. മൂന്നുമാസത്തെ ധനസഹായമായ 12000 രൂപയാണ് ഇന്നലെ അക്കൗണ്ടിൽ എത്തി.
വിനോദിനിയുടെ ധനസഹായം മുടങ്ങിയത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് പണം കിട്ടിയത്. പല്ലശ്ശന വി ഐ എം ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് വിനോദിനി.
