ജവാൻ റം ഉത്പാദനം 5 ദിവസത്തിനകം പുനരാരംഭിക്കും; കുപ്പിയും സ്റ്റിക്കറും ബെവ്കോ വാങ്ങും reel

തിരുവനന്തപുരം: ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി വിളിച്ച യോഗത്തിൽ ധാരണ. കുപ്പിയും സ്റ്റിക്കറും ഉൾപ്പെടെ ബെവ്കോ നേരിട്ട് വാങ്ങും. സാധനങ്ങൾ നേരിട്ട് വാങ്ങുന്നത് ടെണ്ടർ എടുത്തവർ കൈ മലർത്തിയതോടെ.നേരിട്ട് സാധനങ്ങൾ വാങ്ങാൻ മുഖ്യമന്ത്രിയുടെ അനുമതി തേടി. തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണ് ജവാൻ റം ഉൽപ്പാദിപ്പിക്കുന്നത്.

മദ്യം നിറയ്ക്കേണ്ട കുപ്പി, ലേബൽ, അടപ്പ് എന്നിവ നൽകുന്ന കമ്പനികൾ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് ഉൽപാദനം നിർത്തേണ്ടിവന്നത്. വില കൂട്ടി നൽകാൻ സർക്കാരിൻ്റെ പ്രത്യേക ഉത്തരവ് വേണം. തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ബെവ്കോ. തുടര്‍ന്നാണ് യോഗത്തിൽ ധാരണയായിരിക്കുന്നത്. 100 വാക്കുകളിൽ കൂടുതലുള്ള റീൽ കണ്ടന്റ് തരിക

Leave a Reply

Your email address will not be published. Required fields are marked *