Author: Greeshma Joshi

അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവയ്പ്പ്; അഞ്ച് പേര്‍ മരിച്ചു

വാഷിങ്ടൻ: അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ വെടിവയ്പ്. രണ്ട് അക്രമികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോ എന്ന പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. സാന്‍ഡിയാഗോയിലെ ഏറ്റവും വലിയ മസ്ജിദാണ് ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്റിയാഗോ. അവിടെയാണ് ആക്രമണമുണ്ടായത്. രണ്ട് കൗമാരക്കാരായ ആളുകളാണ് പള്ളിക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവസ്ഥലത്ത് വച്ചുതന്നെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണം നടന്ന് തൊട്ടുപിന്നാലെ, തൊട്ടടുത്തുള്ള ഒരു തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ 17, 19 വയസ് പ്രായമുള്ള രണ്ട് കൗമാരക്കാരുടെ മൃതദേഹങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ […]
Read more

സത്യപ്രതിജ്ഞയ്ക്കെത്തിയ റിനി ആൻ ജോർജിനെ കൂകിവിളിച്ച് ആൾക്കൂട്ടം

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കെത്തിയ യുവനടി റിനി ആൻ ജോർജിനെ കൂകിവിളിച്ച് ആൾക്കൂട്ടം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ നടിക്കുനേരേയാണ് ആളുകൾ കൂകിവിളിച്ചത്. സ്ത്രീകൾ ഉൾപ്പെടെ നടന്നുപോവുന്ന റിനിക്കുനേരെ കൂകിവിളിച്ചു. കൂകിവിളിക്കുന്ന ആൾക്കൂട്ടത്തെ ചിരിച്ചുകൊണ്ട് നേരിടുന്ന റിനിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയും മോഡലുമായ റിനി, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. കുഴിച്ചുമൂടാൻ നോക്കിയിട്ടും ഉയർന്നുവന്നവന്റെ പട്ടാഭിഷേകമാണ് ഇനിയെന്നായിരുന്നു അന്ന് റിനി […]
Read more

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്

സുധിഗാലി സുധീർ എന്നറിയപ്പെടുന്ന സുധീർ ആനന്ദ് നായകനായ “ഹൈലേസോ”യുടെ പുതിയ പോസ്റ്റർ പുറത്ത്. സുധീർ ആനന്ദിൻ്റെ ജന്മദിനം പ്രമാണിച്ച് ആശംസകൾ നേർന്ന് കൊണ്ടാണ് ഈ പുതിയ പോസ്റ്റർ റിലീസ് ചെയ്തത്. മാസ് ലുക്കിൽ ആണ് പോസ്റ്ററിൽ സുധീർ ആനന്ദിനെ അവതരിപ്പിച്ചിരിക്കുന്നത്. കയ്യിൽ വടിവാളുമായി, ശരീരത്തിൽ ചോരയുമായി ആണ് പോസ്റ്ററിൽ സുധീർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രസന്ന കുമാർ കോട്ട സംവിധാനം ചെയ്യുന്ന ഈ ചിത്രം, വജ്ര വരാഹി സിനിമാസിന്റെ ബാനറിൽ ശിവ ചെറിയും രവികിരണും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ചിത്രവുമാണ്. […]
Read more

ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം ഒഴിഞ്ഞ് കെ വി തോമസ്

ന്യൂഡല്‍ഹി: മുൻ സർക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം ഒഴിഞ്ഞ് കെ വി തോമസ്. കേരള ഹൗസിലെ സ്ഥിരം മുറിയും വിട്ടുനല്‍കി. 304-ാം നമ്പര്‍ മുറി മറ്റ് അതിഥികള്‍ക്ക് നല്‍കി തുടങ്ങി. രാജിയുടെ ആവശ്യം ഇല്ലെന്നും മന്ത്രിസഭ ഒഴിഞ്ഞതോടെ കാലാവധി അവസാനിച്ചെന്നും കെ വി തോമസ് പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് കോൺഗ്രസുമായി ഇടഞ്ഞ് കെ വി തോമസ് സിപിഐഎമ്മിനൊപ്പം കൂടിയത്. 2023 ജനുവരിയിൽ സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയോഗിക്കുകയായിരുന്നു. കെ വി തോമസിന്റെ […]
Read more

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; ദുരൂഹതയേറുന്നു, പെട്രോളുമായി യുവതി പോകുന്ന ദൃശ്യം പുറത്ത്

കോഴിക്കോട്: ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തീപിടിച്ച കാറിനകത്ത് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി. സോനയാണ് പെട്രോള്‍ വാങ്ങിയതെന്നാണ് സംശയം. പെട്രോളുമായി യുവതി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പാലേരി കല്ലിക്കണ്ടിയില്‍ 27കാരിയായ സോനയാണ് മരിച്ചത്. 65ശതമാനത്തിലേറെ പൊള്ളലേറ്റ ഭർത്താവ് രജിന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലാണ്. മുഖം, നെഞ്ച് എന്നിവടങ്ങളില്‍ പൊള്ളലേറ്റതിനാല്‍ രജിന്റെ ആന്തരിക അവയവങ്ങളെ ബാധിക്കാന്‍ […]
Read more

അബ്ദുല്‍ റഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും

റിയാദ്: സൗദി ബാലന്റെ മരണത്തില്‍ ശിക്ഷ അനുഭവിക്കുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം മോചിതനാകുന്നു. അബ്ദുല്‍ റഹീമിന്റെ ശിക്ഷാകാലാവധി ഇന്ന് അവസാനിക്കും. തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ റഹീമിന് ഉടന്‍ നാട്ടിലെത്താം. 2006 നവംബറിലാണ് സൗദി ബാലന്‍ അനസിന് കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ […]
Read more

സംഗീത സംവിധായകൻ ഇളയരാജക്ക് ആദരം അർപ്പിച്ച് ഡ്രീം വാര്യർ പിക്‌ചേഴ്സ്

ഇന്ത്യൻ സിനിമക്കും സംഗീതലോകത്തിനും അനുപമമായ സംഭാവനകൾ നൽകിയ മഹാനായ സംഗീത സംവിധായകൻ ശ്രീ. ഇളയരാജാവിനോടുള്ള ആത്മാർത്ഥമായ ആദരവും ബഹുമാനവും ഡ്രീം വാര്യർ പിക്‌ചേഴ്സ് രേഖപ്പെടുത്തുന്നു. തലമുറകളെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ സംഗീതവും കലാപാരമ്പര്യവും ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളിൽ പ്രത്യേക സ്ഥാനമാണ് നേടിയിട്ടുള്ളത്. ‘കറുപ്പ്’ സിനിമയിലെ ഒരു പ്രത്യേക ഡയലോഗ് അദ്ദേഹത്തെ വേദനിപ്പിക്കുകയും ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്തതായി ഞങ്ങൾ മനസ്സിലാക്കുന്നു. ആ ഡയലോഗ് ഇത്തരം വികാരങ്ങൾക്ക് കാരണമായതിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. ശ്രീ. ഇളയരാജയേയോ, അദ്ദേഹത്തിന്റെ സംഭാവനകളെയോ, അവകാശങ്ങളെയോ […]
Read more

ഗണ്‍മാന്മാരുടെ മര്‍ദ്ദനം: എസ്‌ഐടി രൂപീകരിക്കാനുള്ള ശുപാര്‍ശ കൈമാറി ഡിജിപി

തിരുവനന്തപുരം: ആലപ്പുഴയിലെ ഗണ്‍മാന്മാരുടെ മര്‍ദ്ദനത്തില്‍ എസ്‌ഐടി രൂപീകരിക്കാനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പിന് കൈമാറി ഡിജിപി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കും. ഇന്ന് തന്നെ എസ്‌ഐടി രൂപീകരിക്കാനാണ് തീരുമാനം. ശുപാര്‍ശ ആഭ്യന്തര മന്ത്രി നേരിട്ട് പരിശോധിച്ച ശേഷം ഉത്തരവിറങ്ങും. ഗണ്‍മാന്മാരെ സസ്പെന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്. അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യാനാണ് നീക്കം. ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവരാണ് കേസിലെ പ്രതികള്‍. കഴിഞ്ഞ ദിവസം നടന്ന ഒന്നാം മന്ത്രിസഭാ യോഗത്തില്‍ തന്നെ ഗണ്‍മാന്മാര്‍ക്കെതിരെ പുനരന്വേഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. […]
Read more

പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെയാണ് നല്ലത്, : കെ കെ ശൈലജ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെയാണ് നല്ലതെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ. മുതിര്‍ന്ന പി ബി അംഗമാണ് പിണറായി വിജയന്‍. തന്നെ ഒതുക്കി എന്നത് വ്യാജ പ്രചാരണമാണെന്നും അവര്‍ പ്രതികരിച്ചു. പ്രചാരണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. തന്നെ മത്സരത്തിന് തെരഞ്ഞെടുത്തത് പാര്‍ട്ടിയാണെന്നും അവര്‍ പറഞ്ഞു. പ്രതീക്ഷിക്കാത്ത തെരഞ്ഞെടുപ്പ് ഫലമാണിത്. വലിയ തോല്‍വിയാണ് ഉണ്ടായത്. മാറ്റമോ തിരുത്തലോ വേണമെങ്കില്‍ പാര്‍ട്ടി വരുത്തുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. പുതിയ സര്‍ക്കാര്‍ ആശമാരുടെ ഓണറേറിയം വര്‍ധിപ്പിച്ചത് […]
Read more

സംശയരോ​ഗം: യുവതിയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ച് ഭര്‍ത്താവ്

പൂനെ: ഭാര്യക്ക് വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ചു. സാരമായി പരിക്കേറ്റ യുവതിയെ ആഴ്ചകളോളം ചികിത്സ നല്‍കാതെ വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു സംഭവം. ഏപ്രില്‍ 20-നായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍, ഭാര്യയ്ക്ക് ആണ്‍കുട്ടി ജനിക്കാത്തതിലുള്ള ദേഷ്യവും പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് തര്‍ക്കം തുടങ്ങിയത്. ‘നീ ജോലിക്ക് പോകുമ്പോള്‍ ആരുമായാണ് നിനക്ക് ബന്ധമുള്ളതെന്ന് എന്നോട് പറയു’ എന്ന് പറഞ്ഞായിരുന്നു മര്‍ദനം തുടങ്ങിയത്. ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ […]
Read more

Recent News