Author: Greeshma Joshi

പാരിയത്ത്കാവ് കുടിയൊഴിപ്പിക്കല്‍ പ്രതിഷേധം; 50 ഓളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് നടക്കാവ് പാരിയത്ത്കാവ് ഉന്നതില്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തു. 50ഓളം പേര്‍ക്കെതിരെയാണ് തടിയിട്ടപ്പറമ്പ് പൊലീസ് കേസെടുത്തത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. സ്ഥലത്ത് നിന്നും ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ആഭ്യന്തര മന്ത്രിയുടെ ഇടപെടലിലാണ് പൊലീസും കുടിയൊഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനും പിൻവാങ്ങിയത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമായിരുന്നു കുടിയൊഴിപ്പിക്കല്‍. 60 വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഭൂമി തര്‍ക്കമാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്. ആകെയുള്ള 19.30 ഏക്കര്‍ പുറമ്പോക്ക് ഭൂമിയില്‍ മലയിടംതുരുത്ത് ഉന്നതി സ്ഥിതി ചെയ്യുന്ന 2.65 […]
Read more

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

മെഗാസ്റ്റാർ ചിരഞ്ജീവി സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രം മെയ് 21 ന് നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. പ്രശസ്ത പ്രൊഡക്ഷൻ ബാനർ ആയ കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണൻ നിർമ്മിക്കുന്ന ഈ ഹൈ-വോൾട്ടേജ് എന്റർടെയ്‌നർ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് #ചിരുബോബി2 / #ചിരു158 എന്നാണ്. കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ നിരവധി വൻകിട പ്രോജക്ടുകൾ നൽകിയതിന് ശേഷം കെവിഎൻ പ്രൊഡക്ഷൻസിന്റെ ആദ്യ തെലുങ്ക് സംരംഭം കൂടിയാണ് ഈ […]
Read more

കോക്രോച്ച് ജനത പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ബ്ലോക്ക്. നടപടി പ്രതീക്ഷിച്ചിരുന്നതായി സ്ഥാപകന്‍ അഭിജിത് ദീപകെ പറഞ്ഞു. 165 K പേരാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയെ എക്‌സിലൂടെ ഫോളോ ചെയ്തത്. നിയമപരമായ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് വിലക്കെന്നാണ് വിവരം. എന്നാല്‍ 12.6 മില്ല്യണ്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇപ്പോഴും നിലവിലുണ്ട്. കഴിഞ്ഞയാഴ്ച്ച കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ […]
Read more

വ്യത്യസ്തരായി സത്യപ്രതിജ്ഞ ചെയ്ത് കെഎം അഷ്റഫും വി ടി ബൽറാമും

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാണ് എംഎല്‍എമാരുടെയെല്ലാം സത്യപ്രതിജ്ഞ. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. സത്യപ്രതിജ്ഞയില്‍ വ്യത്യസ്തനായത് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫാണ്. കന്നട ഭാഷയിലാണ് എകെഎം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത്. കാസര്‍ഗോഡ് കടമ്പാര്‍ സ്വദേശിയാണ്. ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് എകെഎം അഷ്റഫ് വീണ്ടും മഞ്ചേശ്വരത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 29,252 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി കെ […]
Read more

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യുടെ കേരളാ വിതരണാവകാശം സ്വന്തമാക്കി തിങ്ക് സ്റ്റുഡിയോസ്. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആയിരിക്കും.2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, […]
Read more

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ഓഗസ്റ്റ് 20 ന് ആഗോള റിലീസ്; നിർമ്മാണം വേഫെറർ ഫിലിംസ്

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”ൻ്റെ റിലീസ് തീയതി പുറത്ത്. 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഡബ്ബിംഗ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ […]
Read more

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ കൂട്ടുകെട്ടിലെ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു: ചിത്രത്തിൽ ബിജു മേനോനും

ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ ചിത്രമായ ‘ഡ്രാഗൺ’ന്റെ ഗ്ലിംപ്‌സ് ജൂനിയർ എൻ ടി ആറിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങി. എൻടിആറിനെ അതിവിശേഷ ലുക്കിലും ശക്തിയാർന്ന മാസ്സ് അവതാരത്തിലുമാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ‘കെജിഎഫ്’, ‘സലാർ’ എന്നീ വമ്പൻ വിജയങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന പുതിയ ചിത്രമായതിനാൽ പ്രഖ്യാപന നാൾ മുതൽ തന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ ചിത്രം നേടിയിരുന്നു. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ഗ്ലിംപ്‌സ് ഇതിനോടകം സോഷ്യൽ മീഡിയയിൽ […]
Read more

കോഴിക്കോട് രക്ഷിതാക്കളോടൊപ്പം ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടികളെ കാണാതായി

കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി. ബംഗാള്‍ സ്വദേശികളായ പെണ്‍കുട്ടികളെയാണ് കാണാതായത്. മയ്യന്നൂര്‍ പുത്തലത്ത് താഴകുനി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സാബി ഷെയ്ക്കിന്റെ മകള്‍ നര്‍ഗീസ് ഖാത്തൂന്‍ (12), ഇയാളുടെ ഭാര്യയുടെ ബന്ധുവായ രശ്മി മോനി (16) എന്നിവരെയാണ് കാണാതായത്. രക്ഷിതാക്കളോടൊപ്പം ഉറങ്ങാന്‍ കിടന്ന ഇവരെ പുലര്‍ച്ചെ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കും ആറ് മണിക്കും ഇടയിലുള്ള സമയത്താണ് കാണായത്. കാണാതായത് ശ്രദ്ധയില്‍പ്പെട്ടതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടികളുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് […]
Read more

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനിന് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച നോട്ടിഫിക്കേഷൻ ദക്ഷിണ റെയിൽവേ പുറത്തിറക്കി. ഈ മാസം 22 മുതലാണ് സ്റ്റോപ്പ് പ്രാബല്യത്തിലാകുക. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 7.19നാണ് ആലുവ സ്റ്റേഷനിലെത്തുക. തുടർന്ന് 7.21ന് ട്രെയിൻ സ്റ്റേഷൻ വിടുമെന്ന് റെയിൽവേ അറിയിച്ചു. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ രാവിലെ 8.48 നാണ് ആലുവ സ്റ്റേഷനിലെത്തുക. രണ്ടുമിനിറ്റിന് ശേഷം 8.50ന് ട്രെയിൻ സ്റ്റേഷൻ വിടുന്ന രീതിയിലാണ് […]
Read more

ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും

തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം മെയ് 25 മുതൽ നൽകും. സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണത്തിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. നിലവില്‍ 2000 രൂപയാണ് ക്ഷേമ പെന്‍ഷന്‍. 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. പെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുമെന്ന് യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2011 – 2016 കാലഘട്ടത്തിലെ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ […]
Read more

Recent News