വ്യത്യസ്തരായി സത്യപ്രതിജ്ഞ ചെയ്ത് കെഎം അഷ്റഫും വി ടി ബൽറാമും

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാണ് എംഎല്‍എമാരുടെയെല്ലാം സത്യപ്രതിജ്ഞ. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. സത്യപ്രതിജ്ഞയില്‍ വ്യത്യസ്തനായത് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫാണ്. കന്നട ഭാഷയിലാണ് എകെഎം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത്. കാസര്‍ഗോഡ് കടമ്പാര്‍ സ്വദേശിയാണ്. ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് എകെഎം അഷ്റഫ് വീണ്ടും മഞ്ചേശ്വരത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 29,252 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് തിരഞ്ഞെടുപ്പില്‍ വിജയം കൊയ്തത്.

തൃത്താലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിടി ബല്‍റാമും സത്യപ്രതിജ്ഞാ ചടങ്ങിൽ വ്യത്യസ്ത കൊണ്ട് ശ്രദ്ധേയനായി. യുഡിഎഫിൽ നിന്നുള്ള യുവ എംഎൽഎമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ വി ടി ബൽറാം സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. സിപിഐഎം നേതാവും മന്ത്രിയുമായിരുന്ന എം ബി രാജേഷിനെ പരാജയപ്പെടുത്തി 8,385 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിടി ബല്‍റാം വിജയിച്ചത്. നിയമസഭയിലേക്ക് ഇത് മൂന്നാം തവണയാണ് വിടി ബല്‍റാം എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *