Author: Greeshma Joshi

എം പത്മകുമാർ ചിത്രം ‘ഉയിർ’ ജൂൺ 26 മുതൽ തിയേറ്ററുകളിൽ

മലയാള സിനിമാസ്വാദകർ ഏറെ പ്രിയപ്പെടുന്ന ജോസഫ്, ശിക്കാർ, വർഗ്ഗം, വാസ്തവം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം, അൻഷാദ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഉയിർ’ ജൂൺ 26 ന് റിലീസ് ചെയ്യും. റോഷൻ മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ ധർമടം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ അജീബ് […]
Read more

ഗൃഹപ്രവേശന ദിവസം വീട്ടുമുറ്റത്തെ പന്തലിന്റെ തൂണില്‍ നിന്ന് ഷോക്കേറ്റു, ഗൃഹനാഥന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. പൊടിക്കുണ്ട് രാമതെരുവിലെ വയലിച്ചേരി രാജേഷാണ് (52) മരിച്ചത്.പുതിയ വീടിന്റെ ഗൃഹ പ്രവേശമായിരുന്നു ഇന്ന് . ഇതിന്റെ ഭാഗമായി വീട്ടുമുറ്റത്ത് സ്ഥാപിച്ച പന്തലിന്റെ തൂണില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചു തീവ്ര പരിചരണ വിഭാഗത്തില്‍ എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.രാഘവന്‍, :രാധ ദമ്പതികളുടെ മകനാണ് ഭാര്യ :ശ്രീജ എടക്കടന്‍. മകന്‍ :ആദിത്ത് രാജേഷ്. സഹോദരങ്ങള്‍ :മഹേഷ്, ഷൈന, ലേഖ. സംസ്‌കാരം ബിക്കിരിയന്‍ പറമ്പ് പൊതുശ്മശാനത്തില്‍ നടന്നു.
Read more

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യുടെ ട്രെയ്‌ലർ പുറത്ത്. 2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിൽ […]
Read more

മലയാളം ഒഴിവാക്കി മുരളീധരന്‍റെ സത്യപ്രതിജ്ഞ

തിരുവനന്തപുരം: വിഡി സതീശന്‍ മന്ത്രിസഭയിലെ അംഗമായ കെ മുരളീധരന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതത് ഇംഗ്ലീഷില്‍. ഹര്‍ഷാരവത്തോടെയാണ് സദസ് മുരളിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയും മറ്റ് എല്ലാ അംഗങ്ങളും മാതൃഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മുരളീധരന്‍ മാത്രമാണ് ഇംഗ്ലീഷ് ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇത്തവണ ലീഗ് മന്ത്രിമാര്‍ എല്ലാവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ കാലങ്ങളില്‍ സര്‍വ ശക്തനായ അള്ളാഹുവിന്റെ നാമത്തിലായിരുന്നു ലീഗ് നേതാക്കളുടെ സത്യപ്രതിജ്ഞ ചെയ്തിരുന്നത്. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശനും പതിനെട്ട് മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ […]
Read more

കണ്ണൂരില്‍ വിവാഹ ദിവസം വരന്‍ വീട്ടില്‍ മരിച്ചനിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ വിവാഹ ദിവസം വരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഏച്ചൂര്‍ മാവിലാച്ചാലില്‍ നാരായണീയത്തില്‍ ഷബിനെയാണ് (29) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജമ്മു കശ്മീരില്‍ എസ്എസ്ബി ബോര്‍ഡര്‍ പൊലീസായി ജോലി ചെയ്തു വരികയായിരുന്നു. ഇന്നാണ് ഷബിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.വിവാഹത്തിന് ഒരുങ്ങിയ വരന്റെ വീട്ടില്‍ അവിചാരിതമായി എത്തിയ ദുരന്തം ഏച്ചൂര്‍ ഗ്രാമത്തെ നടുക്കി. ചക്കരക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
Read more

നാല് ദിനം 147കൊടിയില്പരം കളക്ഷൻ : സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷനുമായി കറുപ്പ് ബ്ലോക്ക്ബസ്റ്ററിലേക്ക്

തിയേറ്റർ ഹിറ്റില്ലാത്ത നീണ്ട 13 വർഷങ്ങൾ കൃത്യമായി പറഞ്ഞാൽ 4,697ദിവസങ്ങൾ ആണ് സൂര്യ എന്ന നടിപ്പിൻ നായകനായി അദ്ദേഹത്തിന്റെ ഓരോ ആരാധകനും പ്രേക്ഷകരും കാത്തിരുന്നത്. 13 വർഷങ്ങൾക്കിപ്പുറം എവിടെ നിർത്തിയോ അവിടെ നിന്ന് അതെ ശക്തിയിൽ തിയേറ്ററിൽ അതിശക്തമായ തിരിച്ചുവരവ് നടത്തുകയാണ് സൂര്യ കറുപ്പിലൂടെ. റിലീസായി നാല് ദിനങ്ങളിൽ 147 കൊടിയില്പരം രൂപ വേൾഡ് വൈഡ് കളക്ഷനുമായി തന്റെ കരിയർ റെക്കോർഡ് കളക്ഷനിലേക്ക് കുതിക്കുകയാണ് കറുപ്പ് ചിത്രത്തിലൂടെ സൂര്യ. രണ്ട് മില്യണിൽപ്പരം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ […]
Read more

മന്ത്രിസഭ രൂപീകരണം; കോഴിക്കോട് ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധം

കോഴിക്കോട്: മന്ത്രിസഭ രൂപീകരണത്തില്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചതിനെതിരെ പ്രതിഷേധം. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കോഴിക്കോടിന്റെ അയോഗ്യത എന്തെന്നും, വി ഇ അബ്ദുള്‍ ഗഫൂറിന്റെ മെറിറ്റ് എന്തെന്നും ഉള്ള പോസ്റ്ററുകളാണ് ഉയര്‍ന്നത്. യുഡിഎഫിന് ചരിത്ര വിജയം സമ്മാനിച്ച കോഴിക്കോട് ജില്ലയെ മന്ത്രിസഭാ രൂപീകരണത്തില്‍ അവഗണിച്ചതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. ലീഗ് ഹൗസിന് മുന്നിലാണ് കരിങ്കൊടിയും നേതൃത്വത്തെ ചോദ്യം ചെയ്യുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. കോഴിക്കോടിന്റെ അയോഗ്യത എന്താണെന്നും, ജില്ലയെ തഴയാന്‍ മാത്രം വി […]
Read more

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര

തിരുവനന്തപുരം: സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിര ഗ്യാരന്റി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. വയോജനങ്ങള്‍ക്കായി പ്രത്യേകം വകുപ്പ് രൂപികരിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വകുപ്പ് രൂപീകരിക്കുക. ഇത് ഏറ്റവും നന്നായി നടപ്പാക്കിയത് ജപ്പാന്‍ ആണ്. ആ മോഡല്‍ പരിശോധിക്കും. ഒരുസമൂഹം പരിഷ്‌കൃതസമൂഹത്തിന്റെ അളവുകോല്‍ ആ സമൂഹത്തിലെ മുതിര്‍ന്ന ആളുകളോട് […]
Read more

വിജയ് സർക്കാരിന് 6 മാസത്തിൽ കൂടുതൽ ആയുസില്ലെന്ന് ഡിഎംകെ എംഎൽഎ

ചെന്നൈ: നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിന് ആറുമാസത്തിൽ കൂടുതൽ ആയുസുണ്ടാവില്ലെന്ന പ്രവചനവുമായി ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ അനിത രാധാകൃഷ്ണൻ. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ദ്രാവിഡ കക്ഷികളെ ഞെട്ടിച്ചുകൊണ്ട് നടൻ വിജയുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും മറ്റ് കക്ഷികളുടെ പിന്തുണയോടെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് രാഷ്ട്രീയ വാക്പോരുകൾക്ക് സംസ്ഥാനത്ത് തുടക്കമായിരിക്കുന്നത്. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുതിർന്ന ഡിഎംകെ നേതാവും എംഎൽഎയുമായ അനിത രാധാകൃഷ്ണൻ പുതിയ […]
Read more

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു 158; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

മെഗാസ്റ്റാർ ചിരഞ്ജീവി സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രം മെയ് 21 ന് ആരംഭിക്കുന്നു. പ്രശസ്ത പ്രൊഡക്ഷൻ ബാനർ ആയ കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണൻ നിർമ്മിക്കുന്ന ഈ ഹൈ-വോൾട്ടേജ് എന്റർടെയ്‌നർ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് #ചിരുബോബി2 / #ചിരു158 എന്നാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റ് മെയ് 21 ന് അതിന്റെ ഔപചാരികമായ ലോഞ്ചിനായി ഒരുങ്ങുകയാണ്. തന്റെ ആവേശകരമായ ഒരു ജിം-സെഷൻ വീഡിയോയിലൂടെയാണ് ചിരഞ്ജീവി ഈ […]
Read more

Recent News