Author: Greeshma Joshi

ഓണക്കാലത്ത് കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ചതയം ദിനത്തിൽ മാത്രം 8.07 കോടി

തിരുവനന്തപുരം: ഓണാവധിക്കാലത്ത് സർവ്വകാല റെക്കോർഡ് വരുമാനവും യാത്രക്കാരുടെ വർദ്ധനവും രേഖപ്പെടുത്തി കെഎസ്ആർടിസി. കാര്യക്ഷമമായി സർവീസുകൾ ആസൂത്രണം ചെയ്തതും അധികമായി നിരത്തിലിറക്കിയ സ്പെഷ്യൽ സർവീസുകളുമാണ് കോർപ്പറേഷന് ചരിത്രനേട്ടം സമ്മാനിച്ചത്. ചതയം ദിനമായ വെള്ളിയാഴ്ച മാത്രം 8.07 കോടി രൂപയുടെ റെക്കോർഡ് കളക്ഷനാണ് കെഎസ്ആർടിസി നേടിയതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ചതയം ദിനത്തിൽ 3,787 ബസുകൾ സർവീസ് നടത്തുകയും 12.78 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് 22,02,992 യാത്രക്കാർക്ക് യാത്രാസൗകര്യമൊരുക്കുകയും ചെയ്തു. ആകെ വരുമാനത്തിൽ 2.30 കോടി രൂപ സ്ത്രീകൾക്കായുള്ള ‘പ്രിയദർശിനി’ […]
Read more

ഷൗക്കത്തിന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മലപ്പുറം കിഴിശ്ശേരിയിലെ ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ ആത്മഹത്യയിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വാഹന മോഡിഫിക്കേഷന്റെ പേരിൽ ഉദ്യോഗസ്ഥർ ദുരുപയോഗിക്കുന്ന നിയമങ്ങൾ പരിഷ്കരിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം മുഖ്യമന്ത്രി പാലിച്ചിരുന്നെങ്കിൽ ആ പാവം ചെറുപ്പക്കാരന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി. കേരളത്തിലെ ആർടിഒ ഓഫീസുകളിൽ സാധാരണക്കാർ നേരിടുന്ന കൊടിയ പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും നേർസാക്ഷ്യമാണ് ഷൗക്കത്തിന്റെ മരണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിപിഎം ഭരിച്ചപ്പോഴും ഇന്ന് കോൺഗ്രസ്-മുസ്ലിം ലീഗ് […]
Read more

എല്ലാ മതങ്ങളെയും ഞാൻ വെറുക്കുന്നു’; അഫ്ഗാനിസ്ഥാനിൽനിന്നുള്ള ബാക്ക്പാക്കർ അരുണിമയുടെ കുറിപ്പ് വൈറൽ

അഫ്ഗാനിസ്ഥാനിലൂടെ യാത്ര ചെയ്യുന്ന ബാക്ക്പാക്കർ അരുണിമയുടെ പുതിയ സമൂഹമാധ്യമ കുറിപ്പ് ചർച്ചയാകുന്നു. ഒരു മതത്തെ മാത്രം ലക്ഷ്യമിട്ടല്ല തന്റെ വിമർശനമെന്നും എല്ലാ മതങ്ങളോടും തനിക്ക് വിയോജിപ്പാണെന്നും അരുണിമ കുറിപ്പിൽ വ്യക്തമാക്കി. മതങ്ങളില്ലാത്ത രാജ്യങ്ങളിൽ കൂടുതൽ സന്തോഷവും സമാധാനവും ഉണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്നും അവർ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുമായി സംസാരിക്കാൻ അവസരം ലഭിച്ചതായും നിലവിലുള്ള നിയന്ത്രണങ്ങളോട് അവർക്ക് കടുത്ത വിയോജിപ്പാണുള്ളതെന്നും അരുണിമ പറയുന്നു. അഞ്ചുവർഷം മുമ്പ് സ്ത്രീകൾക്ക് പഠിക്കാനും തൊഴിലിടങ്ങളിൽ ജോലിചെയ്യാനും സാധിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണെന്നാണ് കുറിപ്പിലെ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള: സ്വര്‍ണം വേര്‍തിരിച്ചത് ‘സ്ട്രിപ്പിങ് സോള്‍ട്ട് ‘ ഉപയോഗിച്ച്; ശാസ്ത്രീയ പരിശോധനാഫലം

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്‍പം, കട്ടിളപ്പാളി എന്നിവയില്‍ നിന്നു സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ ഉപയോഗിച്ചതു ‘സ്ട്രിപ്പിങ് സോള്‍ട്ട്’ എന്നറിയപ്പെടുന്ന രാസവസ്തുവെന്ന് ഉറപ്പാക്കി ശാസ്ത്രീയ പരിശോധനാഫലം. അടുത്തയാഴ്ച എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന കട്ടിളപ്പാളി കേസിന്റെ അന്തിമ കുറ്റപത്രത്തില്‍ ഇത് ഉള്‍പ്പെടുത്തിയേക്കും. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നു ശേഖരിച്ച സ്ട്രിപ്പിങ് സോള്‍ട്ടിന്റെ സാംപിള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ജംഷഡ്പുരിലെ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. അവിടെ നിന്നു ലഭിച്ച പരിശോധനാഫലം സ്വര്‍ണക്കൊള്ളയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ പങ്ക് തെളിയിക്കുന്നതില്‍ നിര്‍ണായകമായി. കട്ടിളപ്പാളി മറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്നാണു ശാസ്ത്രീയമായ പരിശോധനയിലെ […]
Read more

പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂട്ടാന്‍ അനുമതി; കാറുകള്‍ക്ക് 10 ശതമാനം വര്‍ധിക്കും

തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ നിരക്ക് വര്‍ധിക്കാന്‍ സാധ്യത. ടോള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ കരാര്‍ കമ്പനിക്ക് ദേശീയ പാത അതോറിറ്റി അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരികയുള്ളൂ. ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിയാതെ ടോള്‍ നിരക്ക് കൂട്ടാന്‍ പാടില്ലെന്ന് കഴിഞ്ഞവര്‍ഷം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പുതിയ ടോള്‍ നിരക്കിന് ഹൈക്കോടതിയും പച്ചക്കൊടി കാണിച്ചാല്‍ കാറുകള്‍ക്ക് നിലവിലെ നിരക്കിനേക്കാള്‍ 10 ശതമാനത്തിലേറെ കൂടുതല്‍ തുക നല്‍കേണ്ടിവരും. ഇപ്പോള്‍ 2024ലെ ടോള്‍ […]
Read more

ഉപ്പും മധുരവും കൂടിയാല്‍ പാക്കറ്റ് ഭക്ഷണങ്ങളില്‍ റെഡ് വാണിങ് അടയാളം നിര്‍ബന്ധം; മുന്നറിയിപ്പ് വലിയ അക്ഷരത്തില്‍ വേണം

ന്യൂഡല്‍ഹി: ഉയര്‍ന്ന അളവില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് റെഡ് വാണിങ് അടയാളം നിര്‍ബന്ധമാക്കി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനായി പാക്കറ്റിന്റെ മുന്‍വശത്ത് ചുവപ്പ് നിറത്തിലുള്ള ഹെക്‌സഗന്‍ ആകൃതിയില്‍ മുന്നറിയിപ്പ് എംബ്ലം നല്‍കണമെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശിച്ചു. ഐസിഎംആര്‍-എന്‍ഐഎന്‍ പുറത്തിറക്കിയ 2024ലെ ഡയറ്ററി മാര്‍ഗരേഖകള്‍ അടിസ്ഥാനമാക്കിയാണ് ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവയുടെ ഉയര്‍ന്ന അളവ് കണക്കാക്കുക. ശീതളപാനീയങ്ങളിലടക്കം ഉയര്‍ന്ന അളവില്‍ മധുരം, ഉപ്പ്, കൊഴുപ്പ് എന്നിവ ഉണ്ടെങ്കില്‍ […]
Read more

ഇനി പരിവാഹന്‍ സേവനങ്ങള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധം; ബാധകമാകുക 60 കാര്യങ്ങള്‍ക്ക്

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ 60 പരിവാഹന്‍ സേവനങ്ങളും ആധാര്‍ ഒടിപി അധിഷ്ഠിതമാക്കുന്നു. സാധാരണക്കാരെ അനധികൃത വ്യക്തികളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതൊഴിവാക്കാനാണ് എംവിഡിയുടെ നീക്കം. അപേക്ഷകള്‍ വൈകിപ്പിച്ച ശേഷം വേഗത്തില്‍ ആക്കി തരാമെന്ന് എന്ന് പറഞ്ഞ് അപേക്ഷകരില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്നത് പതിവാണെന്നും ഒടിപി സംവിധാനം വരുന്നതോടെ ഒരു പരിധി വരെ ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബര്‍ 21 മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. വാഹന്‍ (വാഹന സംബന്ധമായ സേവനങ്ങള്‍), […]
Read more

ആറന്മുള ഒരുങ്ങി, 51 പള്ളിയോടങ്ങള്‍, ഉത്രട്ടാതി ജലമേള ഇന്ന്

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണ്‍, എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. രാവിലെ 9.30ന് ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍ പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 1.30ന് ജലഘോഷയാത്രയും മൂന്നിന് മത്സര വള്ളംകളിയും ആരംഭിക്കും. 51 പള്ളിയോടങ്ങളാണ് […]
Read more

ബാറുടമകളില്‍ നിന്ന് മാസപ്പടി; എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: ബാറുടമകളില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന പരാതിയില്‍ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ് അശോക് കുമാറിനെതിരെ വകുപ്പുതല അച്ചടക്ക നടപടിക്ക് ശുപാര്‍ശ. ഡെപ്യൂട്ടി കമ്മിഷണര്‍ മാസപ്പടി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവു, അഡീഷണല്‍ കമ്മിഷണര്‍ ആര്‍. ജയശങ്കറും രഹസ്യമായി കോട്ടയത്തെത്തി അന്വേഷണം നടത്തിയിരുന്നു. അന്വേഷണ സംഘം ഒരു ബാര്‍ ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. എക്‌സൈസ് വിജിലന്‍സ് എസ്പിയെയും ചങ്ങനാശ്ശേരി റേഞ്ചിലെ രണ്ട് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. മദ്യശാലകള്‍ക്ക് അവധിയായ വെള്ളിയാഴ്ച ചില ബാറുകളില്‍ […]
Read more

ഗുരുവായൂര്‍ തൃപ്പുത്തരി ഉത്സവം ഇന്ന്; പുത്തരി പായസം വിതരണം ഉച്ചപൂജയ്ക്ക് ശേഷം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തൃപ്പുത്തരി മഹോത്സവം ഇന്ന് (ഞായറാഴ്ച) ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടക്കും. രാവിലെ 8.30 മുതല്‍ 9.30 വരെയുള്ള ശുഭമുഹൂര്‍ത്തത്തിലാണ് തൃപ്പുത്തരി ചടങ്ങുകള്‍ നടക്കുക. തൃപ്പുത്തരി ദിനത്തില്‍ ഭക്തജനങ്ങള്‍ക്കായി 1200 ലിറ്റര്‍ പുത്തരി പായസമാണ് ക്ഷേത്രത്തില്‍ തയ്യാറാക്കുന്നത്. പായസം കൂടുതല്‍ സ്വാദിഷ്ടമാക്കുന്നതിനായി 2200 കദളിപ്പഴവും 22 കിലോ ശുദ്ധമായ നെയ്യും പ്രത്യേക ചേരുവകളായി ഉപയോഗിക്കും. പുത്തരി പായസത്തിനുള്ള ടിക്കറ്റുകള്‍ ശനിയാഴ്ച വൈകുന്നേരം നാലു മണി മുതല്‍ ക്ഷേത്രത്തിലെ തെക്കേനട ടിക്കറ്റ് കൗണ്ടറില്‍ നിന്നും […]
Read more

Recent News