Author: Greeshma Joshi

നബിദിന ആഘോഷങ്ങളിൽ പെൺകുട്ടികളെ കൊണ്ടുവന്ന് തുള്ളിച്ചു’; സ്ത്രീ വിരുദ്ധ പരാമർശവുമായി അബ്ദുൽ ഹകീം അസ്ഹരി

കൊച്ചി: നബിദിന ആഘോഷങ്ങളില്‍ പെണ്‍കുട്ടികളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനവുമായി സമസ്ത എപി വിഭാഗം നേതാവും കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ മകനുമായ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി. നബിദിന ആഘോഷങ്ങളില്‍ പെണ്‍കുട്ടികളെ റോഡില്‍ കൊണ്ടുവന്ന് തുള്ളിക്കുന്ന സാഹചര്യം ഉണ്ടായെന്ന് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. അത് തിരുത്തേണ്ടത് പണ്ഡിതന്മാരുടെ ബാധ്യതയാണെന്ന് ഹകീം അസഹരി പറഞ്ഞു. ദീനിന്റെ കാര്യം പഠിപ്പിക്കാനാണ് കാന്തപുരം പ്രസ്താവന ഇറക്കിയതെന്നും അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. ‘ഈ വര്‍ഷം ചിലയിടങ്ങളില്‍ ഘോഷയാത്ര നടത്തി പെണ്‍കുട്ടികളെ കൊണ്ട് വന്ന് […]
Read more

ബേപ്പൂർ തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി; UDF വോട്ട് ചോര്‍ച്ചയില്‍ കണക്ക് നിരത്തി പി വി അന്‍വര്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരിലെ തോല്‍വി പഠിക്കാന്‍ സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. അന്‍വര്‍ ബേപ്പൂരിലെ ഫിറ്റ് സ്ഥാനാര്‍ത്ഥിയാണെന്നും യുഡിഎഫ് വിജയത്തിന് പ്രവര്‍ത്തകരുടെ അധ്വാനം പോലെ തന്നെ അന്‍വറും കൂടി പ്രയത്നിച്ചിട്ടുണ്ടെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. ബേപ്പൂരിലേക്ക് അന്‍വറിനെ ക്ഷണിച്ചത് താനും ജയന്തും എന്‍ വിജയകൃഷ്ണനും ചേര്‍ന്നാണെന്നും കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. അതേസമയം, ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് വോട്ട് ചോർച്ച ആരോപണത്തിൽ പിടിമുറുക്കുകയാണ് അൻവർ. ഏഴ് ഡിവിഷനുകളിലെ വോട്ട് കണക്കുകള്‍ […]
Read more

ഓണത്തിന് ചെലവ് പതിനായിരം കോടി കടന്നു; 1800 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 1800 കോടി രൂപ കൂടി കടമെടുക്കുന്നു. കടപത്രങ്ങളുടെ ലേലം ആര്‍ബിഐയുടെ ഇലക്ട്രോണിക് പ്ലാറ്റ് ഫോം വഴി ചൊവ്വാഴ്ച നടക്കും. ഓണത്തിന് ബോണസ്, ഉത്സവ ബത്ത, ക്ഷേമ പെന്‍ഷൻ ഒരാഴ്ച നേരത്തെ, വിപിണി ഇടപടെലിന് പണം തുടങ്ങി ഓണക്കാല ചെലവ് പതിനായിരം കോടിയോളം രൂപയായതോടെയാണ് വീണ്ടും കടമെടുക്കുന്നത്. ഈ മാസം 2200 കോടി കടം വാങ്ങി. ഓണത്തിന് വിപണി ഉണരുമ്പോള്‍ നികുതി വരുമാനം ഉയരുമെന്ന പ്രതീക്ഷയോടെയാണ് കടം വാങ്ങിയും സര്‍ക്കാര്‍ പണമിറക്കിയത്. എന്നാൽ ഓണം […]
Read more

നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണം; വിശദീകരണവുമായി സിപിഎം

കണ്ണൂർ: ഇരിട്ടിയിലെ നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റി ഫണ്ട് തിരിമറി ആരോപണത്തിൽ വിശദീകരണവുമായി സിപിഎം ഇരിട്ടി ഏരിയ കമ്മിറ്റി രംഗത്ത്. സ്വാശ്രയ കോളേജ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ പാർട്ടി ഘടകങ്ങളുടെ പിന്തുണയോടെ ആകെ 24 ലക്ഷം രൂപ മാത്രമാണ് സമാഹരിച്ചതെന്ന് ഏരിയ കമ്മിറ്റി വ്യക്തമാക്കി. എന്നാൽ കോളേജ് സ്ഥാപിക്കുന്നതിന് ആവശ്യമായ 5 ഏക്കർ ഭൂമി കണ്ടെത്താൻ കഴിഞ്ഞില്ല. പ്രളയവും കൊവിഡും പ്രതീകൂല സാഹചര്യമായി. ഇതിനിടെ ആരംഭിച്ച പാരലൽ കോളേജിന്റെ പ്രവർത്തനവും നിലച്ചു. നിലവിൽ പിരിച്ചെടുത്ത തുകയേക്കാൾ കൂടുതൽ മൂല്യമുള്ള […]
Read more

ഉമർ ഫൈസിയുടെ വിമർശനത്തിന് പിന്നാലെ സമസ്തയിൽ ഭിന്നത രൂക്ഷം; അടുത്ത മാസം 11ന് വിശദീകരണയോ​ഗം

മലപ്പുറം: വഖഫ് വിഷയത്തിൽ സിപിഎം നടത്തിയ സെമിനാറിൽ സർക്കാരിനെതിരെ ഉമർ ഫൈസി മുക്കം നടത്തിയ വിമർശനത്തെ ചൊല്ലി സമസ്തയിൽ ഭിന്നത രൂക്ഷം. മലപ്പുറത്ത് അടുത്ത മാസം 11ന് വഖഫ് വിശദീകരണയോ​ഗം നടക്കും. പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവന നിലനിൽക്കെയാണ് വിശദീകരണ സമ്മേളനം നടത്താൻ ഒരുങ്ങുന്നത്. ഉമർ ഫൈസിയുടെ പ്രസംഗവും നേതാക്കളുടെ പ്രസ്താവനകളും മുശാവറയിൽ ചർച്ച ചെയ്യുമെന്നും പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞിരുന്നു. നിർദേശം മറികടന്നാണ് സമസ്തയിലെ ഒരു വിഭാഗത്തിൻ്റെ നീക്കം. ഉമർ ഫൈസിയെ മുശാവറയിൽ […]
Read more

ചേന്തി അനിലിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും ഗൂഢാലോചന കുറ്റം ചുമത്തി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസിൽ ചേന്തി അനിലിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. മുഖ്യമന്ത്രിയെ തടഞ്ഞതിലെ ഗൂഡാലോചന അന്വേഷിക്കുന്നതിനും ശബ്‌ദ പരിശോധനക്കുമായാണ് കസ്റ്റഡിയിൽ വേണമെന്ന ഹർജി ഇന്ന് പൊലീസ് നൽകുക. അതേസമയം, അനിലിന്റെ ജാമ്യപേക്ഷയും ഇന്ന് പരിഗണിക്കും. പൊലീസ് വിട്ടു നൽകിയ മൊബൈൽ ഫോൺ ഇന്നലെ വീണ്ടും സ്റ്റേഷനിൽ ഹാജരാക്കിയിരുന്നു. ഈ ഫോണും സൈബർ പരിശോധനക്കായി നൽകും. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവം ചെന്തി അനിലിനു എതിരെ ഗൂഢാലോചന കുറ്റം ചുമത്തി ഇന്ന് കോടതിക്ക് […]
Read more

ഹരിയാൻവി ഗായകനെ കൊലപ്പെടുത്തിയ പ്രതികളെന്ന് സംശയിക്കുന്നവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി പൊലീസ്

ലക്നൗ: ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബാലിയാൻ്റെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ ഉത്തർ പ്രദേശ് പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. ഗോഗി സംഘത്തിൽ ഉൾപ്പെടുന്നവരെന്ന് ആരോപിക്കപ്പെടുന്ന സുമിത്, മോഹിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഉത്തർ പ്രദേശ് പൊലീസും ഉത്തർ പ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സും ചേർന്ന് ഇരുവരെയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഇവരിൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തതിനെ തുടർന്ന് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ഷാംലി എസ്പി നരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. കൊലയാളി സംഘത്തിൽ […]
Read more

തൈക്കൂടം പാലത്തിൽ വാഹനാപകടം, അപകടത്തിൽപ്പെട്ടത് അരൂരിലേക്ക് മീനുമായി പോയ ലോറി

കൊച്ചി: വൈറ്റിലയിലെ തൈക്കൂടം പാലത്തിൽ വാഹനാപകടം. മീൻ വണ്ടി മറിഞ്ഞ് വലിയ രീതിയിലുള്ള ഗതാഗത തടസ്സമാണ് മേഖലയിലുണ്ടായത്.രാവിലെ 6 മണിയോടെയാണ് പാലത്തിൽ ലോറി മറിഞ്ഞത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നിന്ന് അരൂരിലേക്ക് മീനുമായി പോയ ലോറിയാണ് മറിഞ്ഞത്. മുന്നിൽ പോയ കാർ പെട്ടന്ന് ലോറിയുടെ ട്രാക്കിലേക്ക് കയറിയപ്പോൾ ബ്രേക്ക്‌ ചവിട്ടി എങ്കിലും നിയന്ത്രണം കിട്ടിയില്ല എന്ന് ഡ്രൈവർ പറഞ്ഞു. 2 മണിക്കൂർ തൈക്കൂടം പാലത്തിൽ ഗതാഗതം മുടങ്ങി. ക്രൈയിനുകൾ എത്തിച്ചാണ് വാഹനം ഉയർത്തിയത്. 8 മണിയോടെയാണ് ഗതാഗതം അനുവദിച്ചത്.
Read more

സുകുമാരക്കുറുപ്പ് എവിടെ: അലി അക്ബറിന്റെ അന്വേഷണത്തിൽ ക്രൈം ബ്രാഞ്ചിന് സംശയം

തിരുവനന്തപുരം: സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ അലി അക്ബര്‍ നടത്തിയ അവകാശവാദങ്ങളിലെ വസ്തുത സംശയിച്ച് ക്രൈംബ്രാഞ്ച്. സുകുമാരക്കുറുപ്പ് കേസ് അന്വേഷിക്കാന്‍ അലി അക്ബറിനെ ചുമതലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളൊന്നും ഇതുവരെ കണ്ടെത്താന്‍ ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. അലി അക്ബറിന്‍റേതായി പുറത്തു വന്ന നിഗമനങ്ങള്‍ കേസ് ഡയറിയുടെ ഭാഗമായി ഇല്ലെന്നും സൂചനയുണ്ട്. എന്നാല്‍, 2017ല്‍ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി നേരിട്ടാണ് തന്നെ അന്വേഷണത്തിന് നിയോഗിച്ചതെന്നും ആവശ്യമെങ്കില്‍ ഇതിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ […]
Read more

ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു

തിരുവനന്തപുരം: ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദീർഘകാലം കേരളത്തിലും ജോലി ചെയ്തു. കാൻസർ രോഗ ബാധിതനായിരുന്നു. ഒഡിഷ ക്രൈംബ്രാഞ്ച് ഐജി ആയിരുന്നു. സിഐടിയു നേതാവായിരുന്ന ഹബീബിൻ്റെ മകനാണ്. തിരുവനന്തപുരം സിഇടി എൻജിനീയറിങ് കൊളജിൽ നിന്നും എൻജീനിയറിങ് ബിരുദം നേടിയ ശേഷമാണ് ഐപിഎസ് നേടിയത്.
Read more

Recent News