Author: Greeshma Joshi

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് മുൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിയുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി ഈ മാസം 30 ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് നീക്കം. പുതിയ സ്ഥിരം എംഡിയെ സർക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനിക്കുന്നതുവരെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് കൊച്ചി മെട്രോയുടെ താൽക്കാലിക ചുമതല നൽകും. 2021 ഓഗസ്റ്റിലാണ് ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോയുടെ അമരക്കാരനായി നിയമിതനാകുന്നത്. തുടർന്ന് ഇടത് സർക്കാരിന്റെ കാലയളവിൽ രണ്ടുതവണ […]
Read more

ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ച് എംഡിഎംഎ വില്‍പ്പന, കണ്ണൂരില്‍ യുവാവ് പിടിയില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ ആഡംബര ബൈക്കില്‍ കടത്തിയ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പരിയാരം ചിതപ്പിലെപൊയിലില്‍ കാനത്തില്‍ വീട്ടില്‍ കെ മുഹമ്മദ് അഫ്രീദി(26)യെയാണ് തളിപ്പറമ്പ് എസ്‌ഐ യുഎച്ച് അസ്ബര്‍ബാബു അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ സംസ്ഥാനപാതയില്‍ സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് മുന്നില്‍ നിന്നും നഗരസഭ ഓഫീസിലേക്ക് പോകുന്ന റോഡില്‍ വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇയാള്‍ ബൈക്കുമായി പിടിയിലായത്. വാഹനപരിശോധന നടത്തവെ നഗരസഭ ഓഫീസ് ഭാഗത്തേക്ക് കെഎല്‍-59-ഡബ്ല്യു-0218 ഹിമാലയന്‍ ബൈക്കില്‍ എത്തിയ അഫ്രീദിയോട് വാഹനം നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടു. വണ്ടി […]
Read more

ക്രിപ്റ്റോ നിക്ഷേപ തട്ടിപ്പ് കേസ്: കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമയടക്കം മൂന്നുപേർ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി

കൊച്ചി: ക്രിപ്റ്റോ കറൻസി നിക്ഷേപത്തിന്റെ പേരിൽ 99 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന കേസിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീം ഉടമ സുഭാഷ് ജോർജ് മാനുവൽ ഉൾപ്പെടെയുള്ള പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോട്ടയം സെഷൻസ് കോടതി. സുഭാഷിന്റെ സഹോദരൻ ജോസ് മാനുവൽ, ഭാര്യാപിതാവ് ഡിക്സൻ പുത്തൻപുരക്കൽ ചാൾസ് എന്നിവരും കേസിലെ പ്രതികളാണ്. കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 319/2026 കേസിലാണ് കോടതി നിർദേശം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ […]
Read more

വിനീത് ശ്രീനിവാസൻ – അഭിജിത്ത് സര്യ ചിത്രം “ചടങ്ങ്” പൂജ; നിർമ്മാണം ഡോൾവിൻ കുര്യാക്കോസ്, എം സ്റ്റാർ എൻ്റർടെയ്ൻമെൻ്റ്സ്, ഡെൽ മണി, ഷബീർ മലവട്ടത്ത്

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു. അഭിജിത്ത് സര്യ, വിഷ്ണു വിനോദൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഡോൾവിൻ കുര്യാക്കോസ്, എം സ്റ്റാർ എൻ്റർടെയ്ൻമെൻ്റ്സ്, ഡെൽ മണി, ഷബീർ മലവട്ടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനീത് ശ്രീനിവാസൻ, സുരേഷ് കൃഷ്ണ, ജഗദീഷ്, സോന നായർ, മീനാക്ഷി മാധവി, നിഹാൽ നിഹാം, ബിജു സോപാനം, ശ്രീജിത്ത് ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സംവിധാനം: […]
Read more

നേപ്പാൾ മിന്നൽപ്രളയം: ഓസ്‌ട്രേലിയൻ പൗരന്മാരായ നാലംഗ ഇന്ത്യൻ കുടുംബത്തെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ ഓസ്‌ട്രേലിയൻ പൗരത്വമുള്ള നാലംഗ ഇന്ത്യൻ കുടുംബത്തെ കാണാതായി. ലക്ഷ്മി ശ്രീധരൻ അയ്യർ (49), ശ്രീധരൻ അയ്യർ (53), മക്കളായ രുദ്ര ശ്രീധരൻ അയ്യർ (20), റിഷബ് ശ്രീധരൻ അയ്യർ (23) എന്നിവരുമായാണ് ബന്ധപ്പെടാൻ കഴിയാത്തത്. ഓഗസ്റ്റ് 26 ബുധനാഴ്ച രാവിലെ 8.45ഓടെ റാസുവ ജില്ലയിലെ സ്യാഫ്രുബെസി പ്രദേശത്താണ് നാലുപേരെയും അവസാനമായി കണ്ടത്. ബാഗ്മതിയിലെ യാല പീക്ക് ഗസ്റ്റ് ഹൗസിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഹിമാലയൻ ഗ്ലേസിയർ ട്രക്കിങ് സംഘത്തിന്റെ ഭാഗമായി മാതാപിതാക്കളും പ്രായപൂർത്തിയായ രണ്ട് […]
Read more

വി.ഡി. സതീശൻ മുഖ്യമന്ത്രി മാത്രമല്ല, കോൺഗ്രസ് നേതാവുകൂടിയല്ലേ?’; വിമർശനവുമായി കെ.വി. തോമസ്

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെ ചെമ്പഴന്തിയിൽ തടഞ്ഞുനിർത്തിയ സംഭവത്തിൽ മുൻ എംപി പീതാംബരക്കുറുപ്പ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിനെ വിമർശിച്ച് കെ.വി. തോമസ്. പ്രതിഷേധിച്ച പാർട്ടി പ്രവർത്തകരോട് പൊലീസ് നടപടി സ്വീകരിച്ച മുഖ്യമന്ത്രിയുടെ സമീപനത്തെ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ നിലപാടുമായി താരതമ്യം ചെയ്തായിരുന്നു വിമർശനം. വി.ഡി. സതീശൻ മുഖ്യമന്ത്രി മാത്രമല്ല, കോൺഗ്രസ് നേതാവുകൂടിയാണെന്ന് കെ.വി. തോമസ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഒരു ജനാധിപത്യ രാഷ്ട്രീയ പാർട്ടിയാണെന്നും അതേ പാർട്ടിയുടെ നേതാവിനെ തടഞ്ഞുനിർത്തി പ്രതിഷേധിച്ച […]
Read more

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്; ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 3 ന്

ദുൽഖർ സൽമാൻ നായകനായ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിമിൻ്റെ പ്രീ റിലീസ്/മ്യൂസിക് ലോഞ്ച് ഇവൻ്റ് ഇന്നലെ നടന്നു. കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ എക്സിബിഷൻ സെൻററിൽ വെച്ച് പതിനായിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തിൽ ആണ് പ്രൗഢ ഗംഭീരമായ ഈ ലോഞ്ച് അരങ്ങേറിയത്. ബുക്ക് മൈ ഷോ വഴി ഫ്രീ പാസ് ബുക്കിങ്ങിലൂടെ ആയിരുന്നു ഇവൻ്റിലേക്ക് കാണികളെ പ്രവേശിപ്പിച്ചത്. ഗായകരായ വേടൻ, അർമാൻ മാലിക്, ചിത്രത്തിൻ്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് എന്നിവരുൾപ്പെടെ ലോഞ്ച് വേദിയിൽ പെർഫോം […]
Read more

മലയാള സിനിമയിലെ റെക്കോർഡ് മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; 12.5 കോടിക്ക് മ്യൂസിക് റൈറ്റ്സ് നേടിയത് സീ മ്യൂസിക്

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ മലയാള സിനിമയിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി. ചിത്രത്തിന്റെ മ്യൂസിക് അവകാശം 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഡീലായാണ് ഇത് ശ്രദ്ധ നേടുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. ചിത്രം […]
Read more

മരിക്കുന്നതിന് മുൻപ് പകർത്തിയ യുവതിയുടെ വീഡിയോ പുറത്ത്;ആശുപത്രിക്കെതിരെ കുടുംബം

ഭോപ്പാല്‍: മധ്യപ്രദേശിലെ രേവയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പുള്ള യുവതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തനിക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് യുവതി ആരോപിക്കുന്നതും തന്നെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് കരഞ്ഞ് പറയുന്നതുമാണ് വീഡിയോയിലുള്ളത്. ഹട്വ സ്വദേശിയായ കല്‍പനയും അവരുടെ കുഞ്ഞുമാണ് പ്രസവത്തിനിടെ മരിച്ചത്. രേവയിലെ സഞ്ജയ് ഗാന്ധി – ഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ ആശുപത്രിയിൽഇക്കഴിഞ്ഞ ഓഗസ്റ്റ് 26നാണ് യുവതിയും കുഞ്ഞും മരിച്ചത്. ഓഗസ്റ്റ് 25നാണ് കല്‍പനയെ […]
Read more

നേപ്പാളിലെ പ്രളയഭൂമിയിൽ നിന്നുള്ള രക്ഷപ്പെടൽ ഓർത്തെടുത്ത് ബംഗാളിൽ നിന്നുള്ള ദമ്പതികൾ

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തിന്റെ നടുക്കത്തിലാണ് ലോകം. പ്രളയഭൂമിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് വിരമിച്ച സ്‌കൂള്‍ അധ്യാപകന്‍ അനുകുല്‍ പോദ്ദറും ഭാര്യ റീബയും. തങ്ങള്‍ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് ജീവന്‍ രക്ഷപ്പെട്ടതെന്നാണ് ഇരുവരും പറയുന്നത്. നേപ്പാളിലെ കെരുങ് അതിര്‍ത്തിയില്‍ വെള്ളപ്പൊക്കം ഉണ്ടായ സമയം ടിബറ്റിലേക്ക് പോവുകയായിരുന്നു ഇവര്‍. ബുധനാഴ്ച രാവിലെ 9.30 ഓടെ ഡ്രൈവര്‍ ബസ് നിര്‍ത്തി. വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും മുന്നോട്ട് പോകാന്‍ വിസമ്മതിക്കുകയും ചെയ്‌തതോടെ അനുകുല്‍ പോദ്ദറും ഭാര്യ […]
Read more

Recent News