Author: Greeshma Joshi

അന്തരിച്ച മുൻ എംപി സജ്ജൻ കുമാറിന്റെ വീട് സന്ദർശിച്ചു; മൂന്ന് ബിജെപി എംപിമാർക്ക് ദേശീയ നേതൃത്വത്തിന്റെ ശാസന

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിന്റെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കാന്‍ എത്തിയ മൂന്ന് ഡല്‍ഹി ബിജെപി എംപിമാര്‍ക്ക് പാര്‍ട്ടി നേതൃത്വത്തിന്റെ ശാസന. കമലജീത് സെഹ്രാവത്ത്, റാംവീര്‍ സിംഗ് ബിധുരി, യോഗേന്ദര്‍ ചന്‌ഡോലിയ എന്നിവരെയാണ് പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ നബിന്‍ ശാസിച്ചത്. ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം പാര്‍ട്ടി പ്രതിനിധികളായല്ല, മറിച്ച് വ്യക്തിപരമായ നിലയിലാണ് സജ്ജന്‍ കുമാറിന്റെ വസതി എംപിമാര്‍ സന്ദര്‍ശിച്ചതെന്ന് ബിജെപി വക്താവ് ആര്‍ […]
Read more

മണ്ണിനടിയില്‍ അതിജീവനത്തിൻ്റെ മൂന്ന് നാള്‍; 6 വയസുകാരിയെ രക്ഷപ്പെടുത്തി നേപ്പാൾ പൊലീസ്

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മൂന്ന് ദിവസത്തോളം അവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ആറു വയസുകാരിയെ രക്ഷപ്പെടുത്തി. റാസുവ ജില്ലയിലാണ് സംഭവം. മണ്ണിനടിയില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് കൈപ്പിടിച്ച് കയറ്റിയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ഭോട്ടെ കോശി നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തവേ സായുധ പൊലീസ് സംഘമാണ് കുട്ടിയെ കണ്ടെത്തിയത്. ടിമൂര്‍ എന്ന പ്രദേശത്ത് മണ്ണിനടയില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടതാണ് രക്ഷാപ്രവര്‍ത്തകര്‍ ശ്രദ്ധിക്കാന്‍ കാരണം. ശനിയാഴ്ച കുട്ടിയെ കാഠ്മണ്ഡുവിലെത്തിച്ചു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം […]
Read more

കേരളം എന്ന് പേര് മാറ്റാന്‍ പാഴ്‌ചെലവ് വേണ്ട; സര്‍ക്കുലര്‍ ഇറക്കി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കേരള എന്നത് കേരളം എന്ന് മാറ്റാന്‍ പാഴ്‌ചെലവ് വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുതെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ഇംഗ്ലീഷില്‍ ‘M’ എന്നും മലയാളത്തില്‍ ആണെങ്കില്‍ ‘o’ എന്നും മഷികൊണ്ട് ചേര്‍ക്കാം. ഓഫീസ് നെയിം ബോര്‍ഡുകളും ഫലകങ്ങളും മാറ്റി സ്ഥാപിക്കേണ്ടതില്ലെന്നും പേരുമാറ്റത്തിന് വേണ്ടി മാത്രമായി പണം ചെലവാക്കരുത് എന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ശനിയാഴ്ചയായിരുന്നു ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സര്‍ക്കുലര്‍ പുറത്തിറക്കിയത്. കേന്ദ്രസര്‍ക്കാര്‍ പേരുമാറ്റം […]
Read more

സംവരണത്തിന്റെ പേരില്‍ കേന്ദ്രമന്ത്രിമാര്‍ നേര്‍ക്കുനേര്‍; ജിതന്‍ റാം മാഞ്ചി രാജിവയ്ക്കണമെന്ന് ചിരാഗ് പാസ്വാന്‍

ന്യൂഡല്‍ഹി: സംവരണ നയത്തില്‍ ഏറ്റമുട്ടി എന്‍ഡിഎ സര്‍ക്കാരിലെ കേന്ദ്രമന്ത്രിമാര്‍. എസ്‌സി/എസ്ടി സംവരണത്തിന്റെ പേരില്‍ ബിഹാറില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ ചിരാഗ് പാസ്വാനും ജിതന്‍ റാം മാഞ്ചിയുമാണ് പരസ്പരം എതിര്‍പ്പുകള്‍ അറിയിച്ച് രംഗത്തെത്തിയത്. എസ് സി/ എസ് ടി സംവരണത്തില്‍ ഉപസംവരണം വേണമെന്നും ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരിലും എത്തണമെന്നുമാണ് ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച പാര്‍ട്ടി (സെക്യുലര്‍) നേതാവ് ജിതന്‍ റാം റാഞ്ചിയും മകനും ആവശ്യപ്പെടുന്നത്. എന്നാല്‍ മാഞ്ചിയും മകനും സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്ന് കടുത്ത ഭാഷയില്‍ ചിരാഗ് പാസ്വാന്‍ ആവശ്യപ്പെടുകയായിരുന്നു. […]
Read more

കോണ്‍ഗ്രസിന് വിഷയ ദാരിദ്ര്യം: ഖർഗെ നേരിട്ടത് ജാതി അധിക്ഷേപമല്ല, കേസെടുക്കില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂണ്‍: മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എതിരായ ജാതി അധിക്ഷേപ ആരോപണത്തിൽ കേസെടുക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. കോണ്‍ഗ്രസിന് വിഷയ ദാരിദ്രമാണെന്നായിരുന്നു മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ പ്രതികരണം. മാലിന്യം തള്ളിയതിലും ചിലര്‍ നടത്തിയ മതപരമായ മുദ്രാവാക്യം വിളികളിലും പ്രതിഷേധിച്ച് ഒരു പ്രാദേശിക മതസംഘടന നടത്തിയ ശുചീകരണ ചടങ്ങ് മാത്രമായിരുന്നു ശുദ്ധികലശം എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഖര്‍ഗെയുടെ ജാതി എന്താണെന്ന് ഉത്തരാഖണ്ഡില്‍ ആര്‍ക്കും അറിയില്ലെന്നും അതാര്‍ക്കും അറിയേണ്ട കാര്യവുമില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. അടല്‍ […]
Read more

ഭാരതത്തില്‍ മുസ്‌ലിങ്ങള്‍ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതിയാല്‍ അയാള്‍ ഹിന്ദുവല്ല’; മോഹന്‍ ഭാഗവത്

ന്യൂയോര്‍ക്ക്: ഇന്ത്യയുടെയും അമേരിക്കയുടെയും ഡിഎന്‍എയില്‍ തന്നെ ‘നാനാത്വത്തില്‍ ഏകത്വം’ അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അമേരിക്കയെ വിശേഷിപ്പിക്കാന്‍ പലപ്പോഴും ‘ബഹുസ്വരത’ എന്ന വാക്കാണ് ഉപയോഗിക്കാറുള്ളതെന്നും, അതേസമയം ഇന്ത്യ ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ആശയവുമായി ബന്ധപ്പെട്ടാണെന്നുമായിരുന്നു ന്യൂയോര്‍ക്ക് സിറ്റിയിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ശനിയാഴ്ച സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടത്. ‘അമേരിക്കന്‍ ഹിന്ദുസ് ഫോര്‍ എന്‍ഗേജ്മെന്റ് ആന്‍ഡ് ഡയലോഗ്’ സംഘടിപ്പിച്ച ‘യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍’ എന്ന പരിപാടിയിലായിരുന്നു ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശം. രാഷ്ട്രങ്ങള്‍ കേവലം ഭൂമിശാസ്ത്രപരമായ അസ്തിത്വങ്ങള്‍ മാത്രമല്ലെന്നും […]
Read more

ആവശ്യങ്ങൾ അവഗണിച്ചെന്ന് പരാതി; നിരാഹാര സമരത്തിനൊരുങ്ങി മലയാള സർവകലാശാല വിദ്യാർഥിനി

മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് മുന്നിൽ സമരം നടത്തുന്ന ഗവേഷക അനഘ അനിശ്ചിതകാല നിരഹാര സമരത്തിലേക്ക്. അടുത്ത മാസം അഞ്ച് മുതൽ നിരാഹാര സമരം തുടങ്ങാനാണ് തീരുമാനം. സമരം രണ്ടാഴ്ച പിന്നിടുമ്പോഴും ആവശ്യങ്ങളിൽ സർക്കാർ നിസ്സംഗത പുലർത്തുന്നുവെന്നാണ് ആരോപണം. എസ്‌സി- എസ്ടി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലും അറസ്റ്റ് നടപടികളിലേക്ക്‌ കടക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും അനഘ പറയുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നുവെന്ന് അനഘ മാധ്യമങ്ങളോട് പ്രതികരിച്ചു. ജാതി-വർണ്ണ വിവേചനം, […]
Read more

പഞ്ചാബില്‍ അജ്ഞാതരുടെ വെടിയേറ്റ് AAP പ്രവര്‍ത്തകന് ദാരുണാന്ത്യം

ഛണ്ഡിഗര്‍: പഞ്ചാബിലെ മാംഡോട്ടില്‍ അജ്ഞാതരുടെ വെടിയേറ്റ് എഎപി പ്രവര്‍ത്തകൻ കൊല്ലപ്പെട്ടു. മാംഡോത്ത് നഗറിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ സുഹൃത്തായ ഗുര്‍പ്രീത് സിംഗ് ഗോപിയെന്ന ആളാണ് കൊല്ലപ്പെട്ടത്. ഫിറോസേപൂരില്‍ നിന്നും 24കിലോമീറ്റര്‍ അകലെയാണ് മാംഡോട്ട് സ്ഥിതി ചെയ്യുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗുര്‍പ്രീതിനും സുഹൃത്ത് ഹര്‍പ്രീതിനും നേരെ കാറിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുര്‍പ്രീത് മരിച്ചിരുന്നു. ഹര്‍പ്രീതി നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ഇക്കഴിഞ്ഞ നഗര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാര്‍ഡ് നമ്പര്‍ അഞ്ചില്‍ നിന്നും ഗുര്‍പ്രീതിന്റെ […]
Read more

ട്രംപിന്റെ മുഖാകൃതിയില്‍ ഗുളിക, മരണം വരെ സംഭവിക്കാം; ‘റെഡ് അലേര്‍ട്ട് ‘ പ്രഖ്യാപിച്ച് ഡച്ച് മാനസികാരോഗ്യ സംഘടന

ഹേഗ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖാകൃതിയിലുള്ള ലഹരിഗുളികയുടെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ഡച്ച് മാനസികാരോഗ്യ സംഘടന. ഇതിന്റെ ഉപയോഗം മരണത്തിന് വരെ കാരണമാകാമെന്നാണ് ട്രിംബാസ് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു ‘റെഡ് അലേര്‍ട്ട്’ മുന്നറിയിപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിലും സമൂഹമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഗുളികയില്‍ PMMA(പാരാ-മെത്തോക്‌സിമെത്താംഫെറ്റമിന്‍) എന്ന രാസവസ്തു ക്രമാതീതമായ അളവില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് മുന്നറിയിപ്പിലുള്ളത്. ഇത് MDMAയ്ക്ക് സമാനമായ ലഹരിവസ്തുവാണ്. PMMAയുടെ സാന്നിധ്യം ഒരു ഗുളികയില്‍ കണ്ടെത്തിയാല്‍, അത് മരണകാരണമാകുന്ന വസ്തുവായി തന്നെ പരിഗണിക്കേണ്ടി വരുമെന്നും സംഘടന […]
Read more

‘കാസർകോട് കളക്ട്രേറ്റ് ജീവനക്കാരിയായിരുന്ന ആശാലതയുടെ മരണകാരണം സ്ഥലംമാറ്റമല്ല

കാസർകോട്: കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ അന്വേഷണം നടത്തിയ എഡിഎം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് റിപ്പോർട്ട് സമർപ്പിച്ചു. മരണത്തിന് കാരണം ജോലി സമ്മർദ്ദമോ സ്ഥലംമാറ്റമോ അല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്, കഴിഞ്ഞ അഞ്ച് വർഷമായി ജീവനക്കാരി കടുത്ത നിരാശയിലായിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. കളക്ടർക്ക് കൈമാറിയ ഈ അന്വേഷണ റിപ്പോർട്ട് തുടർനടപടികൾക്കായി റവന്യൂ കമ്മീഷണർക്ക് കൈമാറും. കാസർകോട് കളക്ട്രേറ്റിൽ വെച്ച് ഐസ് ക്രീമിൽ എലിവിഷം ചേർത്ത് കഴിച്ച ആശാലത ചികിത്സയിലിരിക്കെയാണ് മരിച്ചത്. 41 വയസായിരുന്നു. എൻജിഒ യൂണിയൻ […]
Read more

Recent News