Author: Greeshma Joshi

തെരഞ്ഞെടുപ്പിൽ എയിംസ് വാഗ്ദാനം ചെയ്തിട്ടില്ല; സംസ്ഥാന സർക്കാർ സ്ഥലം നൽകിയാൽ കൊണ്ടുവരാം: സുരേഷ് ഗോപി

തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ തൃശൂരിൽ എയിംസ് സ്ഥാപിക്കുമെന്ന് താൻ എവിടെയും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് തനിക്കെതിരായ രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടിയുമായി തൃശൂർ എം.പി കൂടിയായ സുരേഷ് ഗോപി രംഗത്തെത്തിയത്. തൃശൂരിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നുവന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണെന്നും, എന്നാൽ തൃശൂരിന് എയിംസ് ലഭിക്കാൻ പൂർണ്ണ അർഹതയുണ്ടെന്ന നിലപാടിനെ താൻ ഇപ്പോഴും ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “എയിംസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ […]
Read more

അയ്യപ്പനെതിരായ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സണ്ണി എം കപിക്കാട്

കൊച്ചി: ശബരിമല അയ്യപ്പനെതിരെ നടത്തിയ വിവാദപരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ദളിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട്. അയ്യപ്പനെയോ മാളികപ്പുറത്ത് അമ്മയെയോ അധിക്ഷേപിച്ചിട്ടില്ല. തെറ്റായ ഒരുവാക്ക് തന്റെ ഭാഗത്തുനിന്ന് വന്നു. അത് പറയരുതായിരുന്നു. ഖേദം പ്രകടിപ്പിക്കുന്നു. നിലപാടില്‍ മാറ്റമില്ല. കേസിനെ നിയമപരമായി നേരിടുമെന്ന് സണ്ണി കപിക്കാട് പറഞ്ഞു. പ്രസംഗത്തിനിടെ ശബരിമലയില്‍ ഭക്തര്‍ കൊടുക്കുന്ന സ്വര്‍ണം അടിച്ചുമാറ്റുന്നതിനെ കുറിച്ച് വിമര്‍ശിച്ചിരുന്നു. ജെഎന്‍യുവില്‍ അമ്പലം പണിയാനുള്ള സംഘ്പരിവാര്‍ അജണ്ട ചുണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ പ്രസംഗത്തിലെ ഒരുഭാഗം മാത്രം അടര്‍ത്തി മാറ്റി തനിക്കെതിരെ […]
Read more

നേപ്പാള്‍ മിന്നല്‍ പ്രളയം ‘ഡ്രാമ’; പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിലും നാശനഷ്ടങ്ങളിലും ആശങ്ക രേഖപ്പെടുത്തി പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. ദുരന്തത്തെ വിശേഷിപ്പിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ‘ഡ്രാമ’ എന്ന വാക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധവും വിമര്‍ശനം ഉയര്‍ന്നതോടെയാണ് തരൂരിന്റെ ഖേദപ്രകടനം. ഡ്രാമ’ എന്ന വാക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് രോഷപ്രകടനം നടത്തുന്ന ആളുകള്‍ കരുതുന്ന ആര്‍ഥത്തില്‍ അല്ല താന്‍ ആ വാക്ക് ഉപയോഗിച്ചതെന്നും ആ വാക്കിന് നാടകീയം എന്ന് […]
Read more

നേപ്പാൾ പ്രളയം: 475 പേർക്ക് ജീവൻ നഷ്ടമായി 60 മലയാളികൾ സുരക്ഷിതരാണെന്ന് റിപ്പോർട്ട്

‍‍ഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം പേരെ കാണാതായി. അതേസമയം, 60 മലയാളികൾ സുരക്ഷിതരാണെന്നും അറിയിച്ചു. ആശയവിനിമയം സാധ്യമാകാതിരുന്ന 82 പേരിൽ 60 പേരെ കുറിച്ച് വിവരം ലഭിച്ചു. ഇനി വിവരം ലഭിക്കാനുള്ളത് എട്ടു പേരേക്കുറിച്ചെന്ന് നോർക്ക അറിയിച്ചു. വിവരം ലഭിച്ച 60 മലയാളികളിൽ 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികളാണെന്നും നോർക്ക വ്യക്തമാക്കി. ഹെൽപ്പ് ഡെസ്ക്കുകൾ വഴി ആശയവിനിമയം നഷ്ടമായ 82 പേരുടെ വിവരമാണ് ലഭിച്ചിരുന്നത്. ഇനിയും ആശയവിനിമയം […]
Read more

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍; സ്റ്റാര്‍ലിങ്കിന് 10 വര്‍ഷത്തെ ലൈസന്‍സ് അനുവദിച്ച് യുഎഇ

അബുദാബി: ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് 10 വര്‍ഷത്തെ ജനറല്‍ സാറ്റലൈറ്റ് സര്‍വീസസ് ലൈസന്‍സ് അനുവദിച്ച് യുഎഇ. പബ്ലിക് സാറ്റലൈറ്റ് ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖല സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും യുഎഇയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിനും ഇനി സ്റ്റാര്‍ലിങ്കിന് കഴിയും. ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആര്‍എ) ആണ് സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് അനുവദിച്ചത്. വ്യക്തികള്‍ക്കും ബിസിനസുകാര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സമുദ്ര, വ്യോമയാന മേഖലകള്‍ക്കും സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ലഭിക്കും. പുതിയ നീക്കം രാജ്യത്തിന്റെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുകയും ദേശീയ […]
Read more

ഓണക്കാലത്ത് വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും തടയാനായി, ശബരിമല സീസണിലും ഇടപെടും: മന്ത്രി ടി സിദ്ദിഖ്

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയാനായെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്. കൃത്രിമ വിലക്കയറ്റത്തെ സര്‍ക്കാര്‍ നിയന്ത്രിച്ചതായും ശബരിമല സീസണിലും ഈ വിഷയത്തില്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. 2000 ഓണചന്തകളാണ് കൃഷി വകുപ്പ് വിജയകരമായി സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. നാട്ടില്‍ ഉത്പാദിപ്പിച്ച വിളകള്‍ വില്‍പന നടത്തിയത് ഓണക്കാലത്ത് നേട്ടമായി. കര്‍ഷകര്‍ നല്‍കിയ ഉത്പന്നങ്ങളുടെ തുക പൂര്‍ണമായും അക്കൗണ്ടില്‍ നല്‍കി. 14.25 കോടി രൂപയുടെ ഉത്പന്നങ്ങള്‍ ശേഖരിച്ചതില്‍ നിന്ന് 14212 കര്‍ഷകര്‍ക്ക് ഗുണം ലഭിച്ചു. അക്കൗണ്ട് വിവരങ്ങള്‍ […]
Read more

മണിപ്പൂരില്‍ വാഹനത്തിന് നേരെയുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് നാഗ ഗോത്രവിഭാഗക്കാര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരിലെ കാങ്പോക്പി ജില്ലയില്‍ അജ്ഞാതരായ സായുധ സംഘത്തിന്റെ ആക്രമണത്തില്‍ നാഗ ഗോത്രവിഭാഗത്തില്‍പ്പെട്ട അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു. കാങ്‌പോക്പി ജില്ലയില്‍ ഇംഫാല്‍ താമെങ്‌ലോങ് റോഡിലാണ് അജ്ഞാതര്‍ വാഹനത്തിനു നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ പിന്നില്‍ കുക്കി വിഭാഗക്കാരെന്ന് നാഗകളുടെ ആരോപണം. സംഭവത്തെ തുടര്‍ന്ന് ഇന്ന് മേഖലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നാഗ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡില്‍ ഇന്നലെ രാവിലെ 8.30ഓടെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലാണെന്ന് നാഗ ഗോത്ര സംഘടനകള്‍ അറിയിച്ചു. ആക്രമണം നടത്തിയവരെക്കുറിച്ച് […]
Read more

ഗുരുവായൂരിൽ തൃപ്പുത്തരി 30ന്; പുത്തരി പായസം ടിക്കറ്റ് വിതരണം നാളെ വൈകിട്ട് നാല് മുതൽ

തൃശ്ശൂർ: ഗുരുവായൂർ ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി മഹോത്സവം ആഗസ്റ്റ് 30 ഞായറാഴ്ച ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടക്കും. രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് തൃപ്പുത്തരി ചടങ്ങുകൾ നടക്കുക.തൃപ്പുത്തരി ദിനത്തിൽ ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസമാണ് ക്ഷേത്രത്തിൽ തയ്യാറാക്കുന്നത്. പായസം കൂടുതൽ സ്വാദിഷ്ടമാക്കുന്നതിനായി 2200 കദളിപ്പഴവും 22 കിലോ ശുദ്ധമായ നെയ്യും പ്രത്യേക ചേരുവകളായി ഉപയോഗിക്കും. പുത്തരി പായസത്തിനുള്ള ടിക്കറ്റുകൾ നാളെ (ആഗസ്റ്റ് 29, ശനിയാഴ്ച) വൈകുന്നേരം നാലു മണി മുതൽ […]
Read more

നേപ്പാളില്‍ വീണ്ടും പ്രളയ ഭീഷണി; ടിബറ്റില്‍ അണക്കെട്ട് തകര്‍ന്നതായി മുന്നറിയിപ്പ്

കാഠ്മണ്ഡു: ടിബറ്റ് അതിര്‍ത്തി മേഖലയിലെ അണക്കെട്ട് തകന്നതായി നേപ്പാള്‍ മുന്നറിയിപ്പ് നല്‍കി. ഇനിയും പ്രളയമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും പൊതുജനങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നേപ്പാള്‍ പൊലീസ് അറിയിച്ചു. എല്ലാവരും എത്രയും പെട്ടെന്ന് സുരക്ഷിതമായ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസം മുമ്പുണ്ടായ ഹിമാനി തകര്‍ച്ചയെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ 469 പേര്‍ മരിച്ചിരുന്നു. നൂറുകണക്കിന് പേരെ ഇപ്പോഴും കാണാതായിരിക്കുകയാണ്. അതേസമയം, ടിബറ്റില്‍ വീണ്ടും പ്രളയസാധ്യത ഉയര്‍ന്നതിനെ തുടര്‍ന്ന് ചൈനയും […]
Read more

യുഡിഎഫ് വിജയത്തില്‍ നിര്‍ണായകമായത് പി വി അന്‍വര്‍ അല്ല; മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: ബേപ്പൂര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെ പി വി അന്‍വറിനെ തള്ളി മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. യുഡിഎഫ് വിജയത്തില്‍ നിര്‍ണായകമായത് അന്‍വര്‍ അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാവപ്പെട്ട പ്രവര്‍ത്തകരുടെ കഷ്ടപ്പാടാണ് കോണ്‍ഗ്രസിന്റെ വിജയത്തിന് കാരണമെന്നും കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനവും ഗുണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ വിജയത്തിന് കാരണം ജീവന്‍ പണയം വെച്ച് താന്‍ നടത്തിയ പിണറായിസത്തിനെതിരായ പോരട്ടമാണെന്നായിരുന്നു പി വി അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നത്. പിണറായി വിജയന്‍ ഫാക്ടറും യുഡിഎഫിന് […]
Read more

Recent News